പ്ഫ

0
179

(കവിത)

ബിജു ലക്ഷ്മണൻ

 

ഇത്രയോ ദൂരമെന്ന്
രണ്ടറ്റങ്ങളിൽ നിന്നും
നെടു വീർപ്പിടുന്നു.

ഇത്രയേ കാഴ്ച്ചയെന്ന്
വെളിച്ചം കാടായ്
നിഴലുകളിൽ
ഒളിപ്പിക്കുന്നു.

ഇത്രയേ ആഴമെന്ന്
പുഴ …
ഇത്രത്തോളം കുറിയതെന്ന്
ആറും.

പച്ചയാറി
വിളർത്ത കാട്ടിൽ
നീറിയൊരാറായവൾ
ഒഴുകി.

അപ്പനൊര് പന്തി
ചേട്ടനൊര് പന്തി
അവസാന പന്തിയിൽ
ഒരു വറ്റു മാത്രമായ നേരങ്ങൾ
ഒറ്റ വാക്കായവൾ
പുലർത്തി.

ചിത്രീകരണം: മിഥുന്‍ കെ.കെ.

കാടോളം
കാട്ടുതീയിലെരിഞ്ഞ്
പോറലേൽക്കാത്തിടങ്ങളിലൊരിടം
തേടിയൊരടുപ്പു കൂട്ടി.

അരി
കപ്പ
വേവ് വേറെ വേറെയൂറ്റണം
ഇനിയും പന്തി ബാക്കിയുണ്ട്.

ഓളൊരൊച്ച വച്ചു
പ്ഫ….!
ആറൊരു പുഴയായി
പുഴയൊര് കടലായ്
കടലൊരുപിടിയുപ്പായ് .

മാനം കറുത്തിടിവെട്ടി .
പ്ഫ…


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here