കാല്

0
231

കവിത

ആര്യ എ

കാലുകൾക്ക്
ചിറക് മുളയ്ക്കുന്നു.
തല കീഴ്മേൽ മറിയുന്നു
ഭൂമികീറി തലയതിനുള്ളിലും.
കാലുകൾ മാത്രം
പറന്നു നടക്കുന്നു.
ഈ ലോകമാകെ കാലുകൾ,
(അവയുടെ)കാലുകൾക്കു കീഴെ തലകൾ
മണ്ണിനടിയിൽ
ശ്വസിക്കുന്നു.
വേരുകൾക്കിടയിലൂടെ,
മണ്ണുതുരന്നുകൊണ്ട്,
കല്ലുകളിൽ മുട്ടി
നീർച്ചാലുകളിലൊഴുകി
ആൺതലയും പെൺതലയും
കൂട്ടിമുട്ടപ്പെടാതെ
കാലുകളറ്റ് (നടക്കുകയാണ്).
കാലുകൾക്ക് ചിറക് മുളയ്ക്കട്ടെ
തലകൾ മണ്ണിലാഴപ്പെടട്ടെ.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here