(കവിത)
അനൂപ്. കെ . എസ്
ISD കാൾ
ഹലോ..
ആഹ ഹലോ!
ലൗഡ് സ്പീക്കറിലാണോടി,
അല്ലാ..!
അടുത്ത് ആരേലുമുണ്ടോ?
ഇല്ലന്നെ.!
എന്താടാ?
അതേ എനിക്ക് നിന്നെയൊന്നു കാണണം.
അഹ് അതിനെന്താ..
നീ
അമ്മയാവുന്നതിന് മുൻപ്.
നിശബ്ദത…
എവിടെവെച്ച്?
അങ്ങനെ ചോദിച്ചാ,
നല്ല തിരക്കുള്ള എവിടേലും വെച്ച്.
നിശബ്ദത….
നിന്റെ വിരലിൽ തൊടണം
എല്ലാ വിരലിലെയും ഞൊട്ട പൊട്ടിക്കണം
വിയർത്ത് ഒട്ടുന്നവരെ വിരലിൽ തൂങ്ങി-
ബൾബ് വെട്ടത്തിൽ
തിരക്കിനിടയിൽ നടക്കണം…
ഓഹോ..
എടാ എനിക്ക് യാത്ര ചെയ്യാനാവില്ല;
ഇന്നലെയാ ഡെലിവറി ഡേറ്റ് വന്നത്
ഉടനെ ഹോസ്പിറ്റലിലേക്ക് മാറും.
ഹോസ്പിറ്റലിന്ന് വന്നിട്ട് നിനക്കെന്റെ വിരലിലും തൂങ്ങി-
എന്റെ കൊച്ചിനേം ഒക്കത്ത് വെച്ച് നടക്കാം…
നിശബ്ദത…
ആഹാ നീ റസ്റ്റ് എടുക്ക്
ഞാൻ വിളിക്കാം….
നിശബ്ദത.
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല