(കവിത)
എ. കെ. മോഹനൻ
കസാല
ഒന്ന് സ്വസ്ഥമായി
ഇരിക്കണമെന്ന്
മാത്രമേ
ആഗ്രഹിച്ചിരുന്നുള്ളൂ
ഒന്ന് നിവർന്നുനിൽക്കുവാൻപോലും
പറ്റാത്തവിധം
അനന്തമായി പോയല്ലോ
ഈ ഇരിപ്പ്.
തൊട്ടാവാടി
പൂവിറുക്കുന്നേരം
കുഞ്ഞുകൈകളിൽ
മുള്ളേറ്റത്തിനാലാകുമോ
നിന്റെ മുഖം
പെട്ടെന്ന് വാടിപ്പോയത്.
കടൽ
ചേമ്പിലയിൽ
ഉരുണ്ടുകളിക്കുന്ന
ആകാശത്തിന്റെ
ഒരുവലിയ
കണ്ണുനീർതുള്ളി.
സമ്മാനം
ഒരു ദുഃഖത്തിൻ തടവിൽ
ഞാനകപ്പെട്ടുപോയി
അതിൻ മുറിവിൽ
നിന്നൊഴുകുന്ന
ചോരയാണീവരികൾ
അത് നിനക്കുള്ളൊരെന്റെ
സമ്മാനവും.
മഴപ്പാറ്റ
മണ്ണടരിൽ
നിന്നുയർന്നുപൊങ്ങുന്നു
വിൺചിരാതിൽ
വിലാപമാകുന്നു.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല