HomePHOTO STORIESരക്തം പുരണ്ട കോട്ടവാതിൽ

രക്തം പുരണ്ട കോട്ടവാതിൽ

Published on

spot_img

(Photo Story)

അഭി ഉലഹന്നാന്‍

പുരാതന ദില്ലിയുടെ ചരിത്രവഴികളില്‍ ഇന്നും തലയെടുപ്പോടെ നില്‍ക്കുന്നുണ്ട് ഖൂനി ദര്‍വാസ അഥവാ രക്തകവാടം. ഷേര്‍ ഷാ സൂരിയുടെ ഭരണക്കാലത്ത് പടിഞ്ഞാറ് കാബൂള്‍ നഗരത്തിലെയ്ക്കുള്ള പാതയ്ക്ക് അഭിമുഖമായി പണിതുയര്‍ത്തിയ കവാടമാണ് കാബൂളി ഗേറ്റ്. അധികാര മോഹങ്ങള്‍ക്കിടയിലെ രക്തച്ചൊരിച്ചിലുകളാല്‍ കുപ്രസിദ്ധമായ ഇടം.

പലകാലങ്ങളിലായി ഡല്‍ഹിയില്‍ പല സംസ്‌കാരങ്ങളിലുള്ള രാജാക്കന്മാരും റാണിമാരും ഭരിച്ചിട്ടുണ്ടെന്ന് അറിയാമല്ലോ. 1540 മുതല്‍ ഡല്‍ഹി ഭരിച്ചിരുന്ന ഷേര്‍ഷാ സൂരി എന്ന സുല്‍ത്താന്റെ കാലമാണ് ഖൂനി ദര്‍വാസായുടെ പിറവി. ഷേര്‍ഷാ സൂരി നിര്‍മ്മിച്ച ഷെര്‍ഗാഹ് എന്ന സ്ഥലത്തിനെ ചുറ്റിയുള്ള കോട്ടയ്ക്ക് നിരവധി വാതിലുകളുണ്ടായിരുന്നു. അതിലൊന്നാണ് ഖൂനി ദര്‍വാസാ. ഖൂന്‍ എന്ന ഹിന്ദി വാക്കിന്റെ അര്‍ഥം രക്തം എന്നാണ്. ദര്‍വാസാ എന്നാല്‍ വാതില്‍ എന്നും. രക്തം കൊണ്ട് എന്തൊക്കെയോ ഭൂതകാലത്തില്‍ അടയാളപ്പെടുത്തലുകള്‍ നടത്തിയതുകൊണ്ട് തന്നെയാണ് ഈ കോട്ടയിലെ ഒരേയൊരു വാതിലിനു മാത്രം ഈ പേര് ലഭിച്ചത്.

ലാല്‍ ദര്‍വാസാ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ആ വാതില്‍ എങ്ങനെ ഖൂനി ദര്‍വാസാ ആയി? അതിന് പിന്നില്‍ രക്തം പുരണ്ട നിരവധി കഥകളുണ്ട്. പ്രതികാരത്തിന്റെയും വേദനയുടെയുമൊക്കെ കഥകള്‍. മുഗള്‍ ഭരണകാലവുമായി ബന്ധപ്പെട്ടാണ് കഥകളൊക്കെയും. മഹാ ചക്രവര്‍ത്തിയായിരുന്ന ജഹാന്‍ഗീറിന്റെ കാലത്താണ് ഈ വാതിലിനു ഖൂനി ദര്‍വാസാ എന്ന പേര് ലഭിക്കുന്നത്. അക്ബറിന്റെ കാലശേഷം അധികാരിയായെത്തിയ ജഹാന്‍ഗീര്‍ സ്വന്തം സഹോദരനെ പോലും വധിച്ചിട്ടാണ് ഡല്‍ഹിയുടെ സുല്‍ത്താന്‍ പട്ടം സ്വന്തമായി ഉറപ്പിച്ചത്. ആ കൊലപതകങ്ങള്‍ അരങ്ങേറിയത് ലാല്‍ ദര്‍വാസായില്‍ വച്ചായിരുന്നു. അതിക്രൂരമായ ഈ കൊലപാതങ്ങള്‍ക്കു ശേഷം ലാല്‍ ദര്‍വാസാ വീണ്ടും രക്തത്താല്‍ ചുവന്നു അതോടെ അത് ശപിക്കപ്പെട്ട ഖൂനി ദര്‍വാസാ ആയി മാറി. ചക്രവര്‍ത്തിയായ ജഹാന്‍ഗീറും ഇതേ കോട്ട വാതിലില്‍ വച്ച് തന്നെയാണ് മരണപ്പെട്ടത്.

ഔരംഗസേബിന്റെ കാലത്താണ് മറ്റൊരു കൊലപാതകം അരങ്ങേറിയത്. അതും ഇതേ പോലെ തന്നെ സഹോദരനില്‍ നിന്ന് അധികാരത്തിനുള്ള അവകാശം ലഭിക്കാന്‍ വേണ്ടി തന്നെയായിരുന്നു. ഔരംഗസേബിന്റെ ഇളയ സഹോദരനായ ദാരാ ദിവസങ്ങളോളമാണ് ഖൂനി ദര്‍വാസായില്‍ കഴുവേറ്റപ്പെട്ടു കിടന്നത്.

ബ്രിട്ടീഷ് ഭരണം നിലനിന്നിരുന്ന കാലത്തുഡല്‍ഹി ഭരിച്ചിരുന്ന ബഹാദൂര്‍ ഷാ സഫര്‍ന്റെ പടയാളികളെയും അദ്ദേഹത്തിന്റെ മക്കളെയും ബ്രിട്ടീഷ് പട്ടാളം യാതൊരു മടിയും കൂടാതെ ഇതേ ഖൂനി ദര്‍വാസായില്‍ വച്ചായിരുന്നു കൊലപ്പെടുത്തിയത്. ഏറ്റവും ഭീകരമായ മറ്റൊരു കൂട്ടക്കുരുതി ഇന്ത്യന്‍ വിഭജന സമയത്തായിരുന്നു. വര്‍ഗീയ ലഹളയില്‍ നിരവധി പേര്‍ മരണപ്പപ്പെട്ടതും ഖൂനി ദര്‍വാസായില്‍ വച്ചായിരുന്നു. അങ്ങനെ സ്വാതന്ത്ര്യം നേടിയ ശേഷവും രക്തം കൊണ്ട് ചുവന്നു കിടക്കാന്‍ തന്നെയായിരുന്നു ഈ സ്ഥലത്തിന്റെ ദുര്യോഗം.

ഖൂനി ദര്‍വാസാ കടന്നു അകത്തേയ്ക്ക് കയറാന്‍ സന്ദര്‍ശകര്‍ക്ക് ഇപ്പോള്‍ അനുവാദമില്ല. ഇവിടം പുറത്തു നിന്ന് കണ്ടു ഭീതിദത്തമായ ഓര്‍മ്മകളെ ഓര്‍ത്തു പടിയിറങ്ങാം. ഷേര്‍ഷായുടെ കാലം മുതല്‍ തുടങ്ങിയ ചോരപ്പാടുകള്‍ ഇപ്പോഴും പിന്തുടരുന്നു. നിരവധി മനുഷ്യരുടെ ശാപവും പേറി അവ ഇപ്പോഴും മുറിവേറ്റു കിടക്കുന്നു. ഓള്‍ഡ് ഡല്‍ഹിയില്‍ ഡല്‍ഹി ഗേറ്റിന് സമീപം ബഹാദൂര്‍ ഷാ സഫര്‍ മാര്‍ക്കറ്റിലാണ് ഖൂനി ദര്‍വാസ സ്ഥിതി ചെയ്യുന്നത്.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

 

1 COMMENT

  1. Adequate informations.. Good presentation by aby ulahannan.. Keep going… 👏….

    Many more updates are expecting athma online and aby ulahannan

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

ടൂറിസം ദിനത്തില്‍ അവാര്‍ഡ് തിളക്കം; കാന്തല്ലൂരിന് രാജ്യത്തെ ബെസ്റ്റ് ടൂറിസം വില്ലേജ് ഗോള്‍ഡ് അവാര്‍ഡ്

തിരുവനന്തപുരം: ടൂറിസം ദിനത്തില്‍ കേരളത്തിന് അവാര്‍ഡ് തിളക്കം. ഇടുക്കി ദേവികുളം കാന്തല്ലൂര്‍ പഞ്ചായത്തിന് രാജ്യത്തെ ബെസ്റ്റ് ടൂറിസം വില്ലേജ്...

ഡോ. സിപി മേനോന്‍ സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

കൊച്ചി: ഡോ. സിപി മേനോന്‍ സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. 2022-23 വര്‍ഷങ്ങളിലായി ആറ് പേര്‍ക്കാണ് പുരസ്‌കാരം സമ്മാനിക്കുന്നത്. 2022ലെ അവാര്‍ഡുകള്‍ക്ക്...

ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രിയായി ജൂഡ് ആന്തണിയുടെ ‘2018’

ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രിയായി ജൂഡ് ആന്തണി സംവിധാനം ചെയ്ത 2018. ഗിരീഷ് കാസറവള്ളിയാണ് അഭിമാന വാര്‍ത്ത പങ്കുവച്ചത്....

ഏഷ്യയിലെ മികച്ച നടന്‍; രാജ്യാന്തര നേട്ടവുമായി ടൊവിനോ

അഭിനയ മികവിനുള്ള രാജ്യാന്ത പുരസ്‌കാരത്തിന് അര്‍ഹനായി ടൊവിനോ തോമസ്. നെതര്‍ലന്‍ഡ്‌സിലെ ആംസ്റ്റര്‍ഡാമില്‍ നിന്നുള്ള സെപ്റ്റിമിയസ് അവാര്‍ഡ്‌സില്‍ മികച്ച ഏഷ്യന്‍...

More like this

ടൂറിസം ദിനത്തില്‍ അവാര്‍ഡ് തിളക്കം; കാന്തല്ലൂരിന് രാജ്യത്തെ ബെസ്റ്റ് ടൂറിസം വില്ലേജ് ഗോള്‍ഡ് അവാര്‍ഡ്

തിരുവനന്തപുരം: ടൂറിസം ദിനത്തില്‍ കേരളത്തിന് അവാര്‍ഡ് തിളക്കം. ഇടുക്കി ദേവികുളം കാന്തല്ലൂര്‍ പഞ്ചായത്തിന് രാജ്യത്തെ ബെസ്റ്റ് ടൂറിസം വില്ലേജ്...

ഡോ. സിപി മേനോന്‍ സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

കൊച്ചി: ഡോ. സിപി മേനോന്‍ സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. 2022-23 വര്‍ഷങ്ങളിലായി ആറ് പേര്‍ക്കാണ് പുരസ്‌കാരം സമ്മാനിക്കുന്നത്. 2022ലെ അവാര്‍ഡുകള്‍ക്ക്...

ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രിയായി ജൂഡ് ആന്തണിയുടെ ‘2018’

ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രിയായി ജൂഡ് ആന്തണി സംവിധാനം ചെയ്ത 2018. ഗിരീഷ് കാസറവള്ളിയാണ് അഭിമാന വാര്‍ത്ത പങ്കുവച്ചത്....