Homeസാഹിത്യം
സാഹിത്യം
നാല് കവിതകള്‍
സുജിത്ത് സുരേന്ദ്രൻവാടകവീട്പ്രണയംകൊണ്ടു
മുറിവേറ്റവൻ
കവിതകൊണ്ടു
മെനഞ്ഞുണ്ടാക്കിയ
വാടകവീട്ടിലായിരുന്നു..മരണമെന്ന
വീട്ടുടമസ്ഥൻ
ഇറക്കിവിടും വരെ.!കൂട്ടുകാരൻഞാൻ
നടന്നുവന്ന
തീവഴികളിൽ
തണലു
ചാറിനിന്നൊരു
മരമുണ്ടായിരിക്കും..ഹൃദയങ്ങൾകവിതയുടെ
മരക്കൊമ്പിൽ
തൂങ്ങി
കിടന്നാടുന്നുണ്ട്.
പ്രണയം കൊണ്ടു
മുറിവേറ്റ
ചില ഹൃദയങ്ങൾ..ആഴംകവിളിലേക്ക്
കവിഞ്ഞൊഴുകിയ
പുഴയുടെ
ആഴമറിഞ്ഞത്നമ്മുടെ ഹൃദയങ്ങൾ
രണ്ടുതീരങ്ങളായി
മാറിയതിനു ശേഷമാണ്.ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
(ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
8086451835 (WhatsApp)
‘ഗോസ് ഓണ്‍ കണ്‍ട്രി’ പ്രകാശനം
കോഴിക്കോട്: എസ് നവീന്‍ രചിച്ച 'ഗോസ് ഓണ്‍ കണ്‍ട്രി' കഥാസമാഹാരം പ്രകാശനം ചെയ്തു. പ്രസ് ക്ലബ് ഹാളില്‍ നടന്ന ചടങ്ങില്‍ എഴുത്തുകാരന്‍ പികെ പാറക്കടവില്‍ നിന്നും കാലിക്കറ്റ് പ്രസ്‌ക്ലബ് പ്രസിഡന്റ് കെ പ്രേമനാഥ്...
കവിയും ഗാനരചയിതാവുമായ പഴവിള രമേശൻ അന്തരിച്ചു
തിരുവനന്തപുരം: കവിയും ഗാനരചയിതാവുമായ പഴവിള രമേശൻ അന്തരിച്ചു. രാവിലെ 6.20ന് തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 2019ല്‍ സമഗ്ര സംഭാവനക്കുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.പഴവിള രമേശന്റെ കവിതകള്‍, മഴയുടെ ജാലകം,...
വെളിപാട്
ആതിര എമരണത്തിനു കൃത്യം
പത്തെ പത്തു മിനിറ്റിനു മുൻപ്
വിഷാദം കൊടി കൊണ്ടിരിക്കുന്ന
മാത്രയിൽ
എന്തായിരിക്കും അയാളുടെ
നാക്കിൻ തുമ്പത്തെന്ന്
എപ്പോഴെങ്കിലും ഓർത്തിട്ടുണ്ടോ?വരാനിരിക്കുന്ന
മരണത്തിന്റെ പാട
കെട്ടിയ ചായ
ഇടം കയ്യിൽ പെരു വിരലിനും
ചൂണ്ടു വിരലിനും
മാത്രമറിയാവുന്ന
രഹസ്യമെന്ന കണക്കെ
മുറുകെ പിടിച്ചിരിക്കുമ്പോൾ,
തന്റെ
ഒപ്പമെത്താത്ത വഴികളെ
വല കെട്ടി മൂടാത്ത
കിണറിലേക്ക്
ചാക്കിൽ കെട്ടിയ
പൂച്ച കുഞ്ഞുങ്ങളെ...
പുന്നശ്ശേരി നമ്പി/ പി.ടി.കുരിയാക്കോസ്/ ഫിറോസ് ഖാന്‍ (ലോക മാതൃഭാഷാദിനത്തില്‍ ഭാഷാ വിചാരം)
പ്രസാദ് കാക്കശ്ശേരി1. ഗോമൂത്രസേവ കീമോതെറാപ്പിക്ക് പകരം
2. ആര്‍ത്തവമുള്ള സ്ത്രീ പാചകം ചെയ്താല്‍ അടുത്ത ജന്മത്തില്‍ നായ
3. സംസ്കൃത പഠനവും ഭാഷണവും കൊളസ്ട്രോള്‍, പ്രമേഹം നിയന്ത്രിക്കും.
- ഇത്തരം ജല്പനങ്ങള്‍ എണ്ണിയെണ്ണിപ്പറയാന്‍ ഏറെയുണ്ടെങ്കിലും ഇച്ചിരി ഉളുപ്പുള്ളത്...
ഹിന്ദി സാഹിത്യകാരി കൃഷ്ണ സോബ‌്തി അന്തരിച്ചു
എഴുത്തുകാരിയും ജ്ഞാനപീഠ പുരസ്കാര (2017) ജേതാവുമായ കൃഷ്ണ സോബ‌്തി ( 93) വിടവാങ്ങി. ഹിന്ദിയിലെ ഐതിഹാസിക കൃതികളുടെ രചയിതാവാണ് കൃഷ്ണ സോബ‌്തി.1980 ൽ 'സിന്ദഗിനാമ' എന്ന കൃതിക്കാണ് സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചത്....
രാക്കവിതക്കൂട്ടം, ഒന്നാം വാർഷികാഘോഷവും പുസ്തക പ്രകാശനവും
രാക്കവിതക്കൂട്ടത്തിന്റെ ഒന്നാം വാർഷിക ആഘോഷവും, ഒപ്പം 67 കവികളുടെ കവിതകൾ അടങ്ങിയ കവിതാ സമാഹാരത്തിന്റെ പ്രകാശനവും നാളെ ( ജൂൺ 12) നടക്കും. കേരള സാഹിത്യ അക്കാദമി ഹാളിൽ നടക്കുന്ന പരിപാടിയ്ക്ക് അനുബന്ധമായി...
ഏറ്റുമാനൂര്‍ സോമദാസന്‍ പുരസ്‌കാരം എന്‍ കെ ദേശത്തിന്
കോട്ടയം: 2018-ലെ ഏറ്റുമാനൂര്‍ സോമദാസന്‍ പുരസ്‌കാരം കവി എന്‍ കെ ദേശത്തിന്. കാവ്യരംഗത്തെ സമഗ്രസംഭാവനകള്‍ മുന്‍നിര്‍ത്തിയാണ് പുരസ്‌കാരം. 25,000 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.പ്രഭാവര്‍മ്മ, ആലങ്കോട് ലീലാകൃഷ്ണന്‍, പ്രൊഫ. ബി രവികുമാര്‍...
കുട്ടേട്ടൻ സാഹിത്യ പുരസ്കാരം: രചനകൾ ക്ഷണിച്ചു
കോഴിക്കോട്: പന്ത്രണ്ടാമത് കുട്ടേട്ടൻ സാഹിത്യ പുരസ്കാരത്തിന് നവാഗത പ്രതിഭകളിൽ നിന്ന് രചനകൾ ക്ഷണിച്ചു. 2018-ൽ ആനുകാലിക പ്രസിദ്ധീകരണങ്ങളുടെ ബാലപംക്തിയിൽ പ്രസിദ്ധീകരിച്ച കഥകളും കവിതകളുമാണ് പരിഗണിക്കുക. സമാന്തര കോളേജുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക്...


