Homeസാഹിത്യം
സാഹിത്യം
കാട് തീണ്ടുന്നവൻ
അഭിലാഷ് കൈനിക്കരകാട് തീണ്ടുന്നവൻ ഒരിക്കൽ
മരുഭൂമിയിൽ മോഷണതിന് പോകുമ്പോഴാണ്
കള്ളിമുൾ ചെടിയുടെ വേരിൽ
പറ്റിപ്പിടിച്ചിരിക്കുന്ന മഴമേഘങ്ങളെ
കണ്ടെത്തിയത്
ചൂണ്ടക്കൊളുത്തിൽ ഒരാകാശത്തെ കോർത്തിണക്കിയവന്റെ നേരെ
മേഘങ്ങൾ കൂർത്തമുനയുള്ള
ആലിപ്പഴങ്ങളെറിഞ്ഞ്
പ്രതികാരം തീർത്തു
ഒടുവിൽ മഴമേഘങ്ങളെ വേരോടെ
പിഴുതെടുത്ത് ചാക്കിലാക്കി കൊണ്ടു
പോകുന്നവന്റെ ദേഹമാസകലം
പച്ചിലപ്പാമ്പുകൾ ഇടവേളകളില്ലാതെ
ചുംബിക്കുന്നുഉടലാകെ വയലറ്റ് നിറമുള്ള
ചോര തളംക്കെട്ടി നിൽക്കുന്നവൻ
പതിയെ...
അരുണ്‍ ലാല്‍ മൊകേരിയുടെ പ്രഭാഷണം മാറ്റിവെച്ചു
അക്ബര്‍ കക്കട്ടില്‍ ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തില്‍ വട്ടോളി നാഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ സംഘടിപ്പിക്കുന്ന അരുണ്‍ലാല്‍ മൊകേരിയുടെ പ്രഭാഷണ പരമ്പര മാറ്റിവെച്ചു. പനി പടരുന്നതുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് ജൂൺ 3ന് നടക്കേണ്ട...
തിരുശേഷിപ്പുകൾ
സീന ജോസഫ് സ്വയമാരെന്നറിയാത്ത ഞാനാരേയോ തേടി
അലഞ്ഞുവന്നടിഞ്ഞതാണിവിടെ.കഴുത്തൊടിഞ്ഞു തൂങ്ങിയൊരു കർത്താവ്
കുരിശിൽ കിടന്നു വിലപിക്കുന്നാർക്കുവേണ്ടിയോ!
കാലം കുളമ്പടിപ്പാടുകൾ വീഴ്ത്തിയ
ശവകുടീരങ്ങൾക്കു കാവലാണാ പാവം!
ഇവരോടു പൊറുക്കുകെന്നു പ്രാർത്ഥിച്ചു
തോറ്റുപോയോരു സാധു മനുഷ്യപുത്രൻ!ആഞ്ഞടിക്കും കാറ്റിലാർത്തനാദം കടിച്ചമർത്തി
ഇരുകൈകളും വാനിലേക്കുയർത്തി നിരാലംബം
കേഴുമൊരു പഴയ ദേവാലയമാണവനു കൂട്ട്.
എനിക്കും! എത്രയോ...
ശൂന്യതയിലേക്കുള്ള നടവഴിയിൽ തണൽ മരങ്ങളില്ല
ടി.സി.വി. സതീശൻശൂന്യതയിലേക്കുള്ള
നടവഴിയിൽ
തണൽ മരങ്ങളില്ല
തൊള്ള നിറയ്ക്കാൻ
ഒരിറക്കു വെള്ളവുമില്ലവരണ്ട കിണർ
ഉരുകുന്ന ആകാശം
വെളിച്ചം ഇരുളായി,
ഇരുളിന്റെ ആഴമളക്കാൻ
ഒരു മിന്നാമിന്നി പോലുമില്ലവെട്ടിവീഴ്ത്തിയപ്പോൾ
നിങ്ങൾ കൊണ്ടുപോയത്
വെറും തണലല്ല,
ഞങ്ങളുടെ ജീവവായുവിനെ,
കുടിനീരിനെ കൊടുത്ത്
ഉരുകുന്ന ഉള്ളിനെ കടമെടുത്തപ്പോൾ
പറഞ്ഞതു,
വികസനത്തിന്റെ വിമാനമിറങ്ങുമെന്ന്അച്ഛന്റെ അസ്ഥിത്തറയിൽ വാടിയുണങ്ങും
തുളസിക്ക് ഇറ്റുദാഹജലത്തിനായ്
കുപ്പിനീട്ടി കാത്തിരിക്കുന്നു നാം
വിപ്ലവം വിപ്ലവമെന്നു...
‘കവിത കഥ കട്ടന്‍ചായ’യുടെ പ്രഥമ നേര്‍ക്കാഴ്ച ഉദ്ഘാടനം ചെയ്തു
ചെങ്ങന്നൂര്‍: കവിതകള്‍ക്കും കഥകള്‍ക്കും മാത്രമായി ഇടം നല്‍കി രൂപീകരിച്ച വാട്‌സ്ആപ്പ് കൂട്ടായ്മ 'കവിത കഥ കട്ടന്‍ചായ'യുടെ പ്രഥമ നേര്‍ക്കാഴ്ച മുന്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറും എഴുത്തുകാരനുമായ കെ. വി. മോഹന്‍കുമാര്‍ ഐ. എ....
യാത്ര
ദിജില്‍ സികത്തിയെരിയുന്ന മരുഭൂമിയാണെനിക്ക്
തണല്‍മരങ്ങളെക്കുറിച്ച്
ഓര്‍മ്മ നല്‍കിയത്
എന്റെ യാത്രയുടെ ഗതിതെറ്റിയെന്നറിഞ്ഞത്.
സ്വപ്‌നങ്ങളുടെ തലചുമടുമേന്തി
വേനലുരുക്കിയ പൂഴിമണ്ണില്‍
ദിക്കറിയാതെ ഉഴലുന്ന യാത്രികന്‍, ഞാന്‍
ഇനിയൊരു മരീചികയെനിക്കുവേണ്ട
ഇനിയൊരു മഴവേണം, മണ്ണിനടിയിലൊളി-
പ്പിച്ച സ്വപ്‌നത്തില്‍ വേരുകളില്‍
ഊര്‍ജ്ജം നിറയ്ക്കുവാന്‍....ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
(ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
8086451835...
ഒ പി സുരേഷിന് ചെറുകാട് പുരസ്‌കാരം
ഈ വര്‍ഷത്തെ ചെറുകാട് പുരസ്‌കാരത്തിന് കവി ഒപി സുരേഷ് അര്‍ഹനായി. അദ്ദേഹത്തിന്റെ താജ്മഹല്‍ എന്ന കവിതാ സമാഹാരമാണ് പുരസ്‌കാരത്തിനായി തിരഞ്ഞെടുക്കപ്പെട്ടത്. 25000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ഒക്ടോബര്‍ 27ന് തൃപ്പൂണിത്തുറയില്‍...
മൗനം
നീതു കെ.ആർ.ചില മൗനങ്ങൾ അങ്ങനെയാണ്
പ്രത്യേക രസക്കൂട്ടുകൾ ചേർത്ത്
പറയേണ്ടതിൽ അപ്പുറം
അർത്ഥം ദ്യോതിപ്പിക്കുന്നത്
ഒരു വീർപ്പിൽ അണകെട്ടി
പൊതിഞ്ഞ് വയ്ക്കുന്ന സ്വപ്നങ്ങൾ
തേങ്ങി തേങ്ങി മരിച്ചു വീഴുന്നത്
പുനർജനികളില്ലാതെ വിറങ്ങലിച്ചു
വേരറ്റുപോയ വാക്കുകളുടെ
പിടച്ചിൽ പേറുന്ന രണ്ടക്ഷരംആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
8086451835 (WhatsApp)
editor@athmaonline.in
ബഹുവചനം, ഏക വചനം
ചന്ദന എസ്. ആനന്ദ്ഒരു നീ.
ചില നിങ്ങള്‍.
ഒരുമിച്ചു നമ്മള്‍.
എന്നെന്നും നമ്മളായിരുന്നപ്പോള്‍ അറിയാതിരുന്ന എണ്ണങ്ങള്‍.
തിരിവുകള്‍, ചരിവുകള്‍.
ഇന്നത്തെ നിന്നെയും നിങ്ങളെയും കാണാതെ,
ചിരിയും ചിരികളും തുലനം ചെയ്യാന്‍ വച്ച തട്ടുകള്‍ വലിച്ചെറിഞ്ഞത്
അന്നെല്ലാം ചിരികളല്ലാതെ ചിരിയായി കണ്ടത് കൊണ്ടാകാം.
വാക്കുകള്‍ കഥകള്‍...
വിലാസമില്ലാത്ത കത്തുകൾ
ദിൽറുബ പി. കെ.കത്തുകൾ വരാറുണ്ട്
ഓരോ കൊല്ലവസാനവും..
വിലാസം തെറ്റി
വിഷയം തെറ്റി
വഴി തെറ്റി
എന്നും....
അത്തർ
മണക്കുന്ന
മണൽക്കാറ്റ്
അടിക്കുന്ന
ഒരു വാപ്പാൻടെ
ഖൽബും പേറി
വരുന്ന കത്ത്..
പട്ടിണി കരിഞ്ഞ
വിയർപ്പ് പൊടിയുന്ന
നോട്ട് മണക്കുന്ന
മദിരാശിയിൽ നിന്ന്
ഏട്ടൻടെ കത്ത്....
ഏതോ ഇല്ലത്തുനിന്നും
അടുക്കളകടന്ന്
അരങ്ങത്തേക്ക് കുതിക്കുന്ന
പുകമണക്കുന്ന കത്ത്....
പേറാനാവുന്നില്ല
ഇവയുടെ ഗന്ധങ്ങൾ
വലിയ കൈയക്ഷരങ്ങളുടെ
വിലാസക്കാരെ
കണ്ടുപിടിച്ചേൽപ്പിക്കണം....
അല്ലെങ്കിൽ
ഗന്ധങ്ങൾ
അവർ മറക്കണം..
കത്തുകൾ
മറക്കണം..
എഴുത്ത്
മറക്കണം..
മറുപടി
മറക്കണം...
ഹാ...
അങ്ങനെയങ്ങനെ
കത്തുകൾ
മരിക്കണം......


