ചെങ്ങന്നൂര്‍: കവിതകള്‍ക്കും കഥകള്‍ക്കും മാത്രമായി ഇടം നല്‍കി രൂപീകരിച്ച വാട്‌സ്ആപ്പ് കൂട്ടായ്മ ‘കവിത കഥ കട്ടന്‍ചായ’യുടെ പ്രഥമ നേര്‍ക്കാഴ്ച മുന്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറും എഴുത്തുകാരനുമായ കെ. വി. മോഹന്‍കുമാര്‍ ഐ. എ. എസ് ഉദ്ഘാടനം ചെയ്തു.
ചെങ്ങന്നൂര്‍ ഇടക്കടവ് ഇക്കോ ടൂറിസത്തിലാണ് ഒരു ദിവസം മുഴുവന്‍ നീണ്ടുനിന്ന സാഹിത്യ സൗഹൃദ സംഗമത്തിന് വേദിയായത്. കൂട്ടായ്മയുടെ അഡ്മിനും പ്രോഗ്രാം ഡയറക്ടറുമായ രമേശ് എസ് മകയിരം ആമുഖ സംഭാഷണം പറഞ്ഞു. കൂട്ടം.കോം സ്ഥാപകനും പ്രഭാഷകനുമായ എന്‍. എസ്. ജ്യോതികുമാര്‍ മുഖ്യാതിഥി ആയിരുന്നു. പ്രശസ്ത കഥാകൃത്ത് ഐസക് ഈപ്പന്‍ ലോഗോ പ്രകാശനം നിര്‍വ്വഹിച്ചു.
രാജന്‍ കൈലാസിന്റെ ‘ഷേഡ് ഓഫ് ദ സിംഗിള്‍ ലീഫ് ‘ എന്ന പുസ്തകം കെ. വി. മോഹന്‍കുമാര്‍ എന്‍. എസ് ജ്യോതികുമാറിന് നല്‍കി പ്രകാശനം ചെയ്തു.
അജിത് നാരായണ്‍, വി. രഞ്ജിത് കുമാര്‍, രാജീവ് ജി ഇടവ, സി. വി. ഹരീന്ദ്രന്‍, രഞ്ജിത് മോഹന്‍, എം. ജി ബിജുകുമാര്‍ എന്നിവര്‍ കഥയരങ്ങു നടത്തി.
സുരേഷ് മണ്ണാറശാല, ടി. സഞ്ജയ്നാഥ്, ഡോ. നിബുലാല്‍ വെട്ടൂര്‍, മീര ആലപ്പാട്ട്,കെ. എന്‍. സുരേഷ് കുമാര്‍, ഷീജ ഗൗരി, എന്‍. കെ. രശ്മി, സി. ജീവന്‍, നാസര്‍ ഇബ്രാഹിം, രശ്മി ദേവി, അനില്‍ നീണ്ടകര, രാജീവ് പുരുഷോത്തമന്‍, രാജന്‍ മനപ്പള്ളി, ഷൈനി കോശി, ദിജീഷ് രാജ് എന്നിവര്‍ പമ്പയാറിന്‍ തീരത്ത് കാവ്യോത്സവം നടത്തി.