Homeസാഹിത്യം

സാഹിത്യം

കതിവന്നൂർ വീരന് മികച്ച ഫോൾക്‌ലോർ പുസ്തകത്തിനുള്ള അവാർഡ്

ഡോ. വി. ലിസി മാത്യു രചിച്ച് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച കതിവന്നൂർ വീരൻ എന്ന പുസ്‌തകത്തിന് കേരള ഫോൾക്‌ലോർ അക്കാദമിയുടെ മലയാളത്തിലെ മികച്ച ഫോൾക്‌ലോർ പുസ്തകത്തിനുള്ള അവാർഡ് ലഭിച്ചു. 2 വർഷം...

കുഞ്ഞുണ്ണി മാസ്റ്റർ സ്മാരകം 23 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

നുറുങ്ങു കവിതകളിലൂടെ മലയാളി മനസ്സിൽ ഇടംനേടിയ കുഞ്ഞുണ്ണിമാഷിന് ജന്മനാടായ വലപ്പാട് സ്മാരകം ഒരുങ്ങി. വലപ്പാട് അതിയാരത്ത് തറവാടിനടുത്തായി നിർമ്മിച്ച സ്മാരകം സെപ്റ്റംബർ 23 രാവിലെ 10.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം...

മരിച്ചവർ തിരിച്ചുവരുമ്പോൾ

ഏ. വി. സന്തോഷ് കുമാർമരിച്ചവർ ഒരിക്കൽ തിരിച്ചു വരും ഒരിക്കൽ മാത്രം.അന്ന് നിങ്ങൾ മുമ്പ് പറയാൻ മറന്നവയൊക്കെയും ഓർത്തെടുത്ത് പറയും. ചെയ്തുകൊടുക്കുവാൻ കഴിയാതിരുന്നവ ചെയ്തുകൊടുക്കുവാനായും.നിങ്ങൾമാത്രം തുടർച്ചയായി പറഞ്ഞുകൊണ്ടിരിക്കുന്നതിൽ ജാള്യതപ്പെട്ട് ചില അഭിപ്രായങ്ങൾ ആരായും. അപ്പോൾ നിങ്ങൾ പറഞ്ഞതൊന്നും വന്നയാൾ കേട്ടില്ലല്ലോ എന്ന് കൂടുതൽ ജാള്യതപ്പെടും. വന്നിരിക്കുന്നതെന്തിനാണെന്ന് വന്നയാൾ പറഞ്ഞറിയുമ്പോൾ നിങ്ങൾ എന്തൊരു ദുരന്തമാണെന്ന തോന്നൽ നിങ്ങളെ മൂടും.മരിച്ചുപോയവർ തിരിച്ചുപോകുമ്പോൾ, അപ്പോൾ...

ലവ് ട്രയാങ്കിൾ

ഹബ്രൂഷ് അയാൾ  രണ്ടു മുഖങ്ങളെയും കൈവെള്ളയിലൊതുക്കി നീരുറവ പോലെ കുടിച്ചു. അയാളുടെ കുതിച്ചുവരുന്ന പ്രണയത്തിൽ റൂത്തും അന്നയും വെള്ളച്ചാട്ടത്തിൽ നനയുന്ന പോലെ നിന്നു. ജലം ജലത്തിനോടെന്ന പോലെ മൂവരും പരസ്പരം അതിരുകളില്ലാത്തവരായി. ത്രികോണാകൃതിയിലുള്ള നക്ഷത്രം പോലെ കിടന്നു ആകാശം നോക്കി ചിരി പറഞ്ഞു. ഒരാൾ മറ്റൊരാൾക്കു ഊട്ടിക്കൊടുത്തു മൂവരും അത്താഴം കഴിച്ചു. ഒറ്റകസേരയിൽ...

സന്തോഷ്‌ ജോഗി സ്മാരക നോവൽ പുരസ്കാരത്തിന് കൃതികൾ ക്ഷണിച്ചു

നടനും ഗായകനും എഴുത്തുകാരനുമായിരുന്ന സന്തോഷ്‌ ജോഗിയുടെ സ്മരണാർത്ഥം സാപിയൻസ് ലിറ്ററേച്ചർ നൽകുന്ന പ്രഥമ 'സന്തോഷ് ജോഗി സ്മാരക നോവൽ പുരസ്കാര'ത്തിന് കൃതികൾ ക്ഷണിച്ചു. മുൻപ് പ്രസിദ്ധീകരിക്കാത്തതും മലയാളത്തിൽ എഴുതപ്പെട്ടതുമായ മൗലിക രചനകളാണ് അവാർഡിന്...

നീയാണ് കാരണം

സലാം ഒളവട്ടൂര്‍നീ പെയ്തിട്ടു പോയ പുഞ്ചിരിയാണെന്‍റെ കിനാവിന്‍റെ പുഴ നിറച്ചൊഴുക്കിയത്നീ അയച്ച കല്യാണക്കുറിയാണെന്‍റെ ഉള്ളിന്‍റെയുള്ളിലൊരു ഇരമ്പുന്ന സാഗരം പണിതിട്ട് പോയത്നീ തന്നയോര്‍മകാളാണെന്‍റെ ഏകാന്തതയുടെ തീരത്തെ തിരയടിച്ചുണര്‍ത്തിയത്നീ മറന്ന വാക്കാണെന്‍റെ മോഹ പക്ഷികളാകാശം തൊടാതെയിറങ്ങി...

2018 ലെ അവനീബാല പുരസ്‌‌‌‌കാരം ഇ സന്ധ്യയ്‌ക്ക്

അദ്ധ്യാപികയും സാഹിത്യ ഗവേഷകയുമായിരുന്ന ഡോ.എസ്. അവനീബാലയുടെ സ്‌മരണാര്‍ത്ഥം മലയാളത്തിലെ എഴുത്തുകാരികള്‍ക്കായി ഏര്‍പ്പെടുത്തിയ 10-ാമത് അവനീബാല പുരസ്‌കാരത്തിന് ഇ. സന്ധ്യ അര്‍ഹയായി. 'പേരില്ലാവണ്ടിയില്‍ ' എന്ന കവിതാ സമാഹാരത്തിനാണ് അവാര്‍ഡ്.10,000 രൂപയും ശില്പവും പ്രശസ്തിപത്രവും...

അനിൽ വള്ളത്തോൾ മലയാള സർവ്വകലാശാല വി.സി

മലയാള സർവ്വകലാശാലയുടെ പുതിയ വി.സി ആയി കാലിക്കറ്റ് സർവ്വകലാശാല മലയാളവിഭാഗം പ്രൊഫസർ അനിൽ വള്ളത്തോൾ നിയമിതനാവും. 2006 മുതൽ കലിക്കറ്റ് സർവകലാശാലയിൽ അധ്യാപകനാണ്. മഹാകവി വള്ളത്തോൾ നാരായണമേനോന്റെ കുടുംബത്തിൽനിന്നുള്ളയാളാണ് അനിൽ.986‐ൽ കലിക്കറ്റ് സർവകലാശാലയിൽനിന്ന് ഒന്നാംറാങ്കോടെ എംഎ ബിരുദം...

ഭാവനാത്മകമായ ദ്വീപ്

പുസ്തകപരിചയംഷാഫി വേളംപല വിതാനങ്ങളിലൂടെ മുന്നോട്ടുപോകുന്ന ഒരു കുഞ്ഞു പ്രണയകഥ അതാണ് ഹൈറ സുൽത്താൻ 'ദ്വീപ്' (ഒരു ഭൂതത്തിന്റെ പ്രണയ കഥ) എന്ന പുസ്തകത്തിലൂടെ അനുവാചകരോട് പറയുന്നത്. ആഖ്യാന വ്യതിരിക്തത കൊണ്ട് വേറിട്ടു നിൽക്കുന്ന...

രാസ(ഷ്ട്ര)തന്ത്രം

ഫലാലു റഹ്മാൻ പുന്നപ്പാലരസതന്ത്രത്തിന്റെ ആവർത്തന പട്ടികയിൽ നിന്നുംരാഷ്ട്ര'തന്ത്ര'ങ്ങളുടെ പട്ടികയിലേക്കുതിർന്ന മൂലകങ്ങൾക്കൊക്കെയും രാസപരിണാമം സംഭവിച്ചുചുണ്ടിലൽപ്പം നൈട്രസ് ഓക്സൈഡ് വിതറി കവിൾ പേശികൾ ക്രമീകരിച്ചുനാവിന്റെ രസമുകുളങ്ങളിൽ പൊടിഞ്ഞ ഉമിനീർ കുടിച്ചിറക്കി 'വിശപ്പിന്റെ' രസതന്ത്രം വിളമ്പിനിന്റെ നാവിൽ നിന്നും 'തെറി'ച്ചു വീണ വാക്കുകളിൽ അമോണിയയുടെ രൂക്ഷഗന്ധമുണ്ടായിരുന്നുധമനികളിലെ മാപിനിയിൽ...
spot_imgspot_img