Homeസാഹിത്യംഅനിൽ വള്ളത്തോൾ മലയാള സർവ്വകലാശാല വി.സി

അനിൽ വള്ളത്തോൾ മലയാള സർവ്വകലാശാല വി.സി

Published on

spot_img

മലയാള സർവ്വകലാശാലയുടെ പുതിയ വി.സി ആയി കാലിക്കറ്റ് സർവ്വകലാശാല മലയാളവിഭാഗം പ്രൊഫസർ അനിൽ വള്ളത്തോൾ നിയമിതനാവും. 2006 മുതൽ കലിക്കറ്റ് സർവകലാശാലയിൽ അധ്യാപകനാണ്. മഹാകവി വള്ളത്തോൾ നാരായണമേനോന്റെ കുടുംബത്തിൽനിന്നുള്ളയാളാണ് അനിൽ.

986‐ൽ കലിക്കറ്റ് സർവകലാശാലയിൽനിന്ന് ഒന്നാംറാങ്കോടെ എംഎ ബിരുദം നേടി. തളിപ്പറമ്പ് സർ സയ്ദ് കോളേജ്, സംസ്കൃത സർവകലാശാല എന്നിവിടങ്ങളിൽ അധ്യാപകനായി സേവനമനുഷ്ഠിച്ചു. കലിക്കറ്റ് സർവകലാശാലാ മലയാളവിഭാഗം പ്രൊഫസറായി സേവനമനുഷ്ഠിക്കുന്ന ഇദ്ദേഹം 2012 മുതൽ 2014 വരെ സർവകലാശാല മലയാള വിഭാഗം  മേധാവിയായും പ്രവർത്തിച്ചു.

കേന്ദ്ര സാഹിത്യഅക്കാദമിയിലെ മലയാള ഭാഷാ ഉപദേശക സമിതി അംഗമായി പ്രവർത്തിച്ചിട്ടുണ്ട്. ഇന്ത്യയിലെ വിവിധസർവകലാശാലയിൽ ബോർഡ് ഓഫ് സ്റ്റഡീസ് അംഗമാണ്. പതിനഞ്ചോളം പുസ്തകവും എഴുപതോളം ഗവേഷണ പ്രബന്ധവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2012 മുതൽ 2017 വരെയുള്ള കാലയളവിൽ യുജിസിയുടെ നേതൃത്വത്തിൽ ഹിസ്റ്റോറിയോഗ്രഫി ഇൻ മലയാളം എന്ന വിഷയത്തിൽ 41 ലക്ഷം രൂപയുടെ സ്കോളർഷിപ്പ് നേടി. കലിക്കറ്റ്, എംജി സർവകലാശാലകളിൽ ബിരുദപഠന സിലബസിൽ അനിൽ വള്ളത്തോളിന്റെ പുസ്തകങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. പുരോഗമന പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഇദ്ദേഹം നിരവധി സാംസ്കാരിക സ്ഥാപനങ്ങളുടെ ഭാരവാഹിയുമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

മേലൂര്‍ ദാമോദരന്‍ സ്മാരക കവിതാ പുരസ്‌കാരം കുമ്പളങ്ങാട്ട് ഉണ്ണിക്കൃഷ്ണന്

വടാക്കാഞ്ചേരി: തമിഴിനാട് മലയാളി സംഘടനകളുടെ കൂട്ടായ്മയായ കോണ്‍ഫെഡറേഷന്‍ ഓഫ് തമിഴ്‌നാട് മലയാളി അസോസിയേഷന്‍സ് (സിടിഎംഎ) മേലൂര്‍ ദാമോദരന്‍ സ്മാരക...

കോമന്‍ മാസ്റ്റര്‍ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു

പുല്ലൂര്‍: വി. കോമണ്‍ മാസ്റ്റര്‍ സ്മാരക സംസ്‌കൃതി ചെറുകഥാ പുരസ്‌കാരത്തിനു പ്രസിദ്ധീകരിച്ചതും പ്രസിദ്ധീകരിക്കാത്തതുമായ മലയാള രചനകള്‍ ക്ഷണിച്ചു. 10,000...

വികെ നാരായണ ഭട്ടതിരി പുരസ്‌കാരം രാമചന്ദ്രയ്യര്‍ക്ക്

വടക്കാഞ്ചേരി: വികെ നാരായണ ഭട്ടതിരി പുരസ്‌കാരം വായന ലഹരിയാക്കിയ പനങ്ങാട്ടുകര സ്വദേശി ശ്രീകൃഷ്ണ വിലാസത്തില്‍ രാമചന്ദ്രയ്യര്‍ക്ക് സമ്മാനിക്കും. കേരളവര്‍മ പബ്ലിക്ക്...

മദ്യപാനത്തിലും മദ്യവരുമാനത്തിലും കേരളം ഒന്നാം നമ്പറല്ല!

Editor's View കേരളത്തിന്റെ പ്രധാന വരുമാന സ്രോതസ്സ് മദ്യമാണെന്നും മദ്യപാനത്തില്‍ മലയാളികളെ തോല്‍പ്പിക്കാനാവില്ലെന്നും പൊതുവേ അക്ഷേപമുണ്ട്. എന്നാല്‍ ഈ അക്ഷേപങ്ങള്‍ക്കിടയിലെ...

More like this