Homeസാഹിത്യം
സാഹിത്യം
എഴുത്തച്ഛൻ പുരസ്കാരം സച്ചിദാനന്ദന്
തിരുവനന്തപുരം: 2017 ലെ എഴുത്തച്ഛന്‍ പുരസ്‌കാരം കവി കെ സച്ചിദാനന്ദന്. അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ഒന്നരലക്ഷമായിരുന്ന അവാർഡ് തുക മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് അഞ്ച് ലക്ഷമാക്കിയതെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി...
മുതുകുളം പാര്‍വതി അമ്മ സാഹിത്യ പുരസ്‌കാരം
മുതുകുളം: മുതുകുളം പാര്‍വതി അമ്മ സാഹിത്യ പുരസ്‌കാരത്തിന് വനിതകളായ എഴുത്തുകാരില്‍നിന്നും കൃതികള്‍ ക്ഷണിക്കുന്നു. 2015 മുതല്‍ 2018 വരെ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ച മലയാളത്തിലെ ഏത് സാഹിത്യ ശാഖയില്‍പെട്ട കൃതിയും പരിഗണിക്കും.കൃതിയുടെ നാലു കോപ്പി...
പെട്രോൾ പമ്പിരുന്നിടം വില്പനക്ക്
വർഷ മുരളീധരൻകാളവണ്ടിയൊച്ച കേട്ടാണെണീറ്റത്
ഫോണിൽ കണ്ട പരസ്യമാണിത്
"പെട്രോൾ പമ്പിരുന്നിടം വില്പനക്ക്"
അവിടെയിനി വേണ്ടതു മൊബൈൽടവറാണ്.
ഫൈവ് ജി ക്ക് സ്പീഡ് പോരാ.!
അലാറമെന്നോണം ശബ്‌ദിച്ച
'ബുദ്ധികൂടാനുള്ള ഹെഡ്‍ഫോൺ 'ഫിറ്റ് ചെയ്തു.
റോബോ തന്ന ചായ കുടിച്ചു
കാളവണ്ടി വന്നു
പോവാൻ നേരമായല്ലോ..
റോഡരികിൽ ട്രെയിൻ തുരുമ്പിച്ചു...
‘നല്ലതും വെടക്കും’ പ്രകാശനം ചെയ്തു
കോഴിക്കോട്: ഡോ. അബൂബക്കർ കാപ്പാട് രചിച്ച 'നല്ലതും വെടക്കും' എന്ന ചെറുകഥാ സമാഹാരം കെ.ഇ.എൻ കുഞ്ഞഹമ്മദ് പ്രകാശനം ചെയ്തു. കഥയെഴുത്തടക്കമുള്ള കലാ-സാഹിത്യ പ്രവർത്തനങ്ങൾ അസാധ്യമായിക്കൊണ്ടിരിക്കുന്ന ഒരു കാലമാണിതെന്ന് അദ്ദേഹം ചൂണ്ടികാട്ടി. പൊങ്ങച്ചങ്ങളും, അല്പത്തരങ്ങളും...
‘ഇന്നി’ന്റെ കുമ്പസാരം…
കാർത്തിക ശിവപ്രസാദ്'ഇന്ന്' വകഞ്ഞു നോക്കിയ
വിശ്രമവേളകൾ
തിരക്കുപിടിച്ചതായിരുന്നു.നീതിപീഠങ്ങൾ,
ജീവിതത്തിന്റെ ആരവും വ്യാസവും കൂട്ടിക്കിഴിച്ച് പകുത്തു നൽകുമ്പോൾ
കണ്ണീരുകൊണ്ട് വിശപ്പടക്കാനാവാതെ
'മരവിച്ച' ബാല്ല്യം..കൊടിക്കൂറകളിൽ നിറം മാറ്റി
വംശവും രോഷവും ഭാഗിച്ചെടുത്ത്
നരഭോജികളാവാൻ
മൽസരിക്കുന്നുണ്ട് ചിലർ..രാത്രിയുടെ മൗനമണ്ഡലങ്ങളിൽ
അരിച്ചിറങ്ങുന്ന
നൈമിഷികതയുടെ
അരണ്ട വെളിച്ചം..
അതിൽ,
ഊറിയിറ്റുന്ന ' നാളെ'യെന്ന ഭീതി..സൃഷ്ടിയുടെ വികൃതരൂപം പേറിയ
ചിരിയുടെ ചവറ്റുകൊട്ടകൾ..
അതിൽ...
ദസ്തയേവ്സ്കിയുടെ ചോരഗന്ധം
ലേഖനംകെ. അരവിന്ദാക്ഷൻആധുനിക നോവൽകഥയുടെ കുലപതി ആരെന്ന ചോദ്യത്തിന് രണ്ടാമതൊന്നാലോചിക്കാതെ, എനിക്കുത്തരമുണ്ട്. തോമസ് മൻ. എന്നാൽ എന്റെ ഹൃദയം നിരന്തരം കരളുന്നത് ദസ്തയേവ്സ്കിയാണ്. അയാളുടെ ചോര ഗന്ധം തന്തക്കരാമസോവിന്റെ അവിഹിത സന്തതിയായ സ്മർഡിയാത്തോവിലൂെടെ പതിനെട്ടാം...
കെ പി രാമനുണ്ണിക്ക് കേന്ദ്ര സാഹിത്യഅക്കാദമി അവാര്‍ഡ്
മലപ്പുറം: ഈ വര്‍ഷത്തെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മലയാളത്തില്‍ നിന്ന് കെ പി രാമനുണ്ണിക്ക് പുരസ്‌കാരം. അദ്ദേഹം രചിച്ച ദൈവത്തിന്റെ പുസ്തകത്തിനാണ് പുരസ്‌കാരം. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും...
‘എട്ടാമത്തെ പിരീഡു’മായി അധ്യാപകര്‍
തൃശ്ശൂര്‍: ജില്ലയിലെ നാല്‍പത്തൊന്ന് അധ്യാപകര്‍ എഴുതിയ കവിതാസമാഹാരമായ 'എട്ടാമത്തെ പിരീഡ്' കല്‍പ്പറ്റ നാരായണന്‍ തൃശൂര്‍ കോര്‍പ്പറേഷന്‍ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലാലി ജെയിംസിന് നല്‍കി പ്രകാശനം ചെയ്തു. അധ്യാപകര്‍ മാറുന്ന കാലത്തിന്റെ...
ചിലരെപ്പറ്റി, ചിലത്..
തുളസിചിലരുണ്ട്,
ഒരൊറ്റ വാക്കിൻ
കനലൂതിക്കാത്ത്
ജീവിതം മുഴുവനും
ഓർമ്മ കായുന്നവർ..ചിലരങ്ങനാണ്,
ഒരൊറ്റ വാക്കിനെ
ഒരു നൂറു വട്ടം
വേവുമുപ്പും നോക്കി,
തീർന്നു പോയല്ലോ,യെന്ന്
ശൂന്യരാകുന്നവർ..ചിലർക്കേയറിയൂ,
ഒരൊറ്റ വാക്കിന്റെ
ചെറുവിരൽത്തുമ്പു മതി
ഒരു ജീവിതം തിരികെ
ഉയിർത്തെണീക്കാനെന്ന്.
റിബലുകള്‍ ശരണം വിളിക്കുന്നു
ഉനൈസ് വട്ടപ്പറമ്പൻപതിനെട്ട് അംഗരാജ്യങ്ങള്‍ക്കി-
പ്പുറത്ത് നിന്ന്
റിബലുകള്‍ ശരണം മുഴക്കുകയാണ്..
സിന്ദൂരം
പടികയറുമ്പൊഴേക്കും
ധീരനായൊരു ദൈവം
ഇറങ്ങിയോടുന്നു..
അശുദ്ധിയുടെ നാലാംഘടകവും പേറി
പെണ്ണൊരുത്തി ഭൂമിയെ ചാരമാക്കികളയുന്നത്രെ..
പത്‌നിയുടെ മാറത്തേക്കും
പെങ്ങളുടെ അടിവയറ്റിലേക്കും
ഭക്തന്റെ ശൂലങ്ങള്‍ പാഞ്ഞടുക്കുന്നു
അമ്മയുടെ ചോരപ്പാടിലും കൊടികുത്തി ചിലര്‍ പുലഭ്യം പറയുന്നു..
അവരാണത്രെ ധീരനായൊരു ദൈവത്തിന്റെ കാവല്‍ക്കാര്‍..
അവര്‍ തന്നെയാണ്
സര്‍വ്വപ്രപഞ്ചനായിരുന്ന...


