1993 -ൽ സ്ഥാപിതമായ കാലടി, ശ്രീ ശങ്കരാചാര്യസംസ്കൃത സര്‍വകലാശാല 2017-2018 രജതജൂബിലി വർഷമായി ആഘോഷിച്ചു വരികയാണ്. അതിന്റെ ഭാഗമായി മലയാള സാഹിത്യോത്സവം ജൂലൈ 31 മുതല്‍ ആഗസ്റ്റ് 2 വരെ സര്‍വകലാശാലയില്‍ വെച്ച് നടക്കും. രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ജൂലൈ 31, ആഗസ്റ്റ് 1, 2 തിയതികളിലാണ് മലയാള സാഹിത്യോത്സവം സംഘടിപ്പിക്കുന്നത്. കേരളത്തിലെ പ്രശസ്തരായ ഒട്ടേറെ എഴുത്തുകാര്‍ ഈ പരിപടിയില്‍ പങ്കെടുക്കും. കവിയരങ്ങ്, കാവ്യാലാപനമത്സരം, കാവ്യസഞ്ചാരം, കഥാവേദി, പെൺകവിതക്കാലം, സാഹിത്യ സംവാദം, മെഹ്ഫിൽ തുടങ്ങി ഒട്ടേറെ പരിപാടികൾ ഇതിന്റെ ഭാഗമായി അരങ്ങേറും.
കൂടുതൽ വിവരങ്ങൾ :