ആശ്വാസവുമായി റീഡ് വിത്ത് ലവ്..

0
286

പ്രളയദുരിതം അനുഭവിച്ച ജനതയെ സഹായിക്കാനും ആശ്വാസവാനും സമൂഹത്തിലെ ഓരോ വിഭാഗം ജനങ്ങളും തങ്ങളാലാവും വിധം  പ്രവർത്തിച്ചു വരുന്നു. ജീവൻ നഷ്ടപ്പെടുത്തിയവർ, ജീവൻ പണയം വെച്ച് രക്ഷാപ്രവർത്തനങ്ങൾ നടത്തിയവർ, തങ്ങളുടെ കടയിലെ മുഴുവൻ സാധനങ്ങളും എടുത്തു നൽകിക്കൊണ്ട്  ദുരിതബാധിതർക്ക് തണലായ നൗഷാദുമാർ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണമടക്കുന്നവർക്ക് കവിതകൾ സമ്മാനിച്ച് അക്ഷയ്, ചിത്രങ്ങൾ സമ്മാനിച്ച മഞ്ജിമ, ശിവദാസ് വാസു, ഫോട്ടോഗ്രാഫുകൾ അയച്ചു കൊടുക്കുന്ന പ്രതാപ് ജോസഫ്, സമാശ്വാസ കവിതയിലൂടെ സി.എസ് രാജേഷും സംഘവും അങ്ങനെ അറിഞ്ഞും അറിയാതെയും നിരവധി പ്രവർത്തനങ്ങൾ.

അത്തരത്തിൽ ഒരു ഉദ്യമമാണ് ആഗസ്റ്റ് 18 ഞായറാഴ്ച രാവിലെ പത്ത് മണി മുതൽ വൈകീട്ട് നാല് മണി വരെ എറണാകുളം മറൈൻ ഡ്രൈവിൽ വെച്ച് റീഡ് വിത്ത് ലവ് എന്ന പേരിൽ നടക്കുന്നത്. 

വേരുകൾ ലിറ്ററേച്ചർ ഗ്രൂപ്പ്, 3000 Bc Script Museum Publications, നുറുങ്ങ് മാസിക എന്നിവർ ചേർന്ന് സംഘടിപ്പിക്കുന്ന പരിപാടിയിൽ കേരളത്തിലെ പന്ത്രണ്ട് കവികൾ അവരുടെ പുസ്തകങ്ങൾ നേരിട്ടു വിൽക്കാനായി എത്തുന്നു. പുസ്തകങ്ങൾ വിറ്റ് സമാഹരിക്കുന്ന മുഴുവൻ തുകയും പ്രളയത്തിൽ ദുരിതമനുഭവിക്കുന്നവർക്കായി മുഖ്യമന്ത്രിയുടെ പ്രളയദുരിതാശ്വാസ നിധിയിലേക്ക് കൈമാറുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here