കോഴിക്കോട്: ഉള്ളൂര്‍ സാഹിത്യ പുരസ്‌കാരത്തിന് ജയശ്രീ കിഷോറും സാഹിത്യ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള അവാര്‍ഡിന് കണ്ണനല്ലൂര്‍ ബാബുവും അര്‍ഹരായി. 25000 രൂപയും ശില്‍പവും പ്രശംസാപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. കുരുതിപ്പൂക്കള്‍ എന്ന കവിതാ സമാഹാരമാണ് ജയശ്രീ കിഷോറിനെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്.
യു.എ.ഇ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന യൂനിവേഴ്‌സല്‍ മീഡിയ റിസര്‍ച്ച് അക്കാദമിയുടെ ആഭിമുഖ്യത്തില്‍ നടത്തി വരുന്ന ഉള്ളൂര്‍ മെമ്മോറിയല്‍ റിസര്‍ച്ച് ഫൗണ്ടേഷന്റെ പത്താം വാര്‍ഷിക വേദിയില്‍ വെച്ച് പുരസ്‌കാരം നല്‍കും. ഡിസംബര്‍ 16ന് ടൗണ്‍ഹാളില്‍ വെച്ച് എം.പി ബിനോയ് വിശ്വം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യും. വേദിയില്‍ വെച്ച് ഉപന്യാസ മത്സരത്തില്‍ സമ്മാനാര്‍ഹയായ ഫിദ ഷഹാനയ്ക്ക് ഉപഹാരവും നല്‍കും. ഡോ. പ്രിയദര്‍ശന്‍ലാല്‍ ഉള്ളൂര്‍ അനുസ്മരണ പ്രഭാഷണം നടത്തും.