Homeസാഹിത്യം
സാഹിത്യം
തുഞ്ചന്‍ സ്മാരകത്തിന്റെ കൊല്‍ക്കത്താ കൈരളീ സമാജം എന്‍ഡോവ്‌മെന്റ്: രചനകള്‍ ക്ഷണിച്ചു
തിരൂര്‍: തുഞ്ചന്‍ സ്മാരകട്രസ്റ്റിന്റെ കൊല്‍ക്കത്ത കൈരളീസമാജം എന്‍ഡോവ്‌മെന്റ് പുരസ്‌കാരത്തിന് രചനകള്‍ ക്ഷണിച്ചു. വളര്‍ന്നു വരുന്ന സാഹിത്യപ്രതിഭകള്‍ക്കായി കൈരളീസമാജം തുഞ്ചന്‍സ്മാരക ട്രസ്റ്റില്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാരം 15,000 രൂപയും കീര്‍ത്തിപത്രവും അടങ്ങുന്നതാണ്.പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കാത്ത കവിതകളുടെയും കഥകളുടെയും...
കിളിപ്പട്ടങ്ങൾ
കവിത
സുര്യ സുകൃതംചിറകൊടിഞ്ഞ കിളികളാണ്
പട്ടങ്ങളായ് പറക്കുന്നത്.രാത്രികളോട് കൊഞ്ഞനം കാട്ടി
പകലുകളിൽ തന്റേടികളായ്
ചിരിച്ച് ചിരിച്ച്....
കളിച്ച് രസിച്ച്.... പാടി പറന്നവർ.വേടനില്ലാത്ത കാടുകൾ അവർ
സ്വപ്നം കണ്ടിട്ടുണ്ടാവാം.
മതിയാവോളം പൊക്കത്തിൽ
പറന്നിട്ടുണ്ടാവാം.എരിഞ്ഞു തുടുക്കുന്ന സൂര്യന്റെ
കവിളിലൊരുമ്മ വയ്ക്കുവാനുള്ള
യാത്രയിലായിരുന്നവർ.
ഇടയ്ക്കെപ്പോഴോ, തടുത്ത,
മേഘത്തോടേറ്റുമുട്ടിയാ
ചിറകുകൾ തകർന്ന് പോയ്.കൊതിയുണ്ട് പിന്നെയും
പൊങ്ങി പറക്കുവാൻ.
കൊതിയുണ്ട് കാറ്റിന്റെ
ഊഞ്ഞാലിലാടുവാൻ.ഇനിയെന്റെ...
സംസ്ഥാന യൂത്ത് ഐകൺ അവാർഡ് പ്രിഥ്വിരാജിന്
വിവിധ സാമൂഹിക മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച യുവാക്കള്‍ക്കായുള്ള കേരള സംസ്ഥാന യുവജന കമ്മീഷന്‍ 2016-17 വര്‍ഷത്തെ യൂത്ത് ഐക്കണ്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. കലാ സാംസ്‌കാരികം മേഖലയില്‍നിന്ന് മലയാളത്തിന്റെ യംഗ് സൂപ്പർ സ്റ്റാർ പൃഥ്വിരാജ് സുകുമാരന്‍...
എഴുത്തുകാരനും വിവര്‍ത്തകനുമായ പി.കെ.ശിവദാസ് അന്തരിച്ചു
എഴുത്തുകാരനും പത്രപ്രവര്‍ത്തകനും വിവര്‍ത്തകനുമായ പി.കെ.ശിവദാസ്(58) അന്തരിച്ചു. കരൾ രോഗബാധിതനായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.എറിക്‌ഫ്രോം, റൊമീല ഥാപര്‍, കാഞ്ച ഐലയ്യ, രാമചന്ദ്ര ഗുഹ തുടങ്ങിയവരുടെ പ്രധാന ഗ്രന്ഥങ്ങള്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി. ഇന്ത്യൻ എക്സ്പ്രസ്സടക്കം...
അകത്ത് കിടന്നാണയാൾ മരിച്ചത്
നവീന പുതിയോട്ടിൽ
എന്റെ അകത്തായതിനാൽ അയാൾ മരിച്ച് പോകും എന്ന് ഞാനൊരിക്കലും കരുതിയതല്ല...നല്ല ഭക്ഷണവും നല്ല ശുശ്രൂഷയും കൊടുത്ത് എത്ര ആരോഗ്യത്തോടെയാണ് ഞാനയാളെ വെയിലും മഴയും കൊള്ളിക്കാതെ എന്റെ അകത്ത് വെച്ച് നോക്കിയത്...പലകാലങ്ങളിൽ, കാലാവസ്ഥാ...
മലയാളി മനസ്സ് രോഗാതുരമാണോയെന്ന് സംശയം: എം മുകുന്ദന്‍
കണ്ണൂര്‍: മലയാളിയുടെ മനസ്സ് രോഗാതുരമാണോയെന്ന് സംശയിക്കുന്നതായി പ്രശസ്ത നോവലിസ്റ്റ് എം മുകുന്ദന്‍. ബര്‍ണശ്ശേരി ഇ കെ നായനാര്‍ അക്കാദമിയില്‍ കൈരളി ഇന്റര്‍നാഷണല്‍ കള്‍ച്ചറല്‍ ഫെസ്റ്റിവലിന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.പ്രളയകാലത്ത് നമ്മുടെ കാലുഷ്യങ്ങള്‍...
ഭൂതസ്വനം
റോബിൻ എഴുത്തുപുരനിന്റെ കണ്ണുകൾക്ക്
അടക്കിപ്പിടിച്ച്
കവിത പോലൊന്ന്
ചൊല്ലിത്തരാനാകുംചിറകടി കേൾക്കുന്ന
മരച്ചില്ലവരെ
പറന്നുയർന്ന്
കൊക്കുരുമ്മിടാനുംമഴച്ചെരുവിൽ
നഗ്നമാകുന്ന
വെയിലുടലിനെ
കുത്തിനോവിക്കാനുംവെള്ളാരംകല്ലടുക്കിയ
പുഴ മണ്ഡപങ്ങളെ
തട്ടിത്തെറുപ്പിയ്ക്കാനുംഎന്റെ
ഭൂതസ്വനങ്ങളിൽ......,
അണഞ്ഞു പോവാനുമാകുംആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
(ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
8086451835 (WhatsApp)
nidhinvn@athmaonline.in
വാസ്കോഡഗാമ തിരിച്ചു പോകേണ്ടതുണ്ട്
(ലേഖനം)ദിൽഷാദ് ജഹാൻസമകാലിക അധിനിവേശ സംസ്കാരങ്ങൾക്കെതിരെയുള്ള പോരാട്ടവും നവീന ജീവിത സങ്കീർണ്ണതയോടുള്ള സഹതാപവുമാണ് പി കെ പാറക്കടവിൻ്റെ 'വാസ്കോഡഗാമ തിരിച്ചുപോകുന്നു' എന്ന കൈക്കുമ്പിൾ കഥകൾ. സമൂഹത്തിൻ്റെ ചലനങ്ങൾക്ക് കാതോർക്കുന്ന വിവിധ വിഷയങ്ങൾ സംസാരിക്കുന്ന ഒറ്റശ്വാസത്തിൽ...
യാത്രകൾക്കിടയിൽ
ധന്യ വേങ്ങച്ചേരി കടൽ കണ്ട്
കടൽവഴികളിൽ ഉപ്പ് കാറ്റ് കൊറിച്ച്
മഞ്ഞിച്ച നിലാവിൽ
രാത്രി നക്ഷത്രങ്ങളെ പോലെ നമ്മൾ..സ്നേഹം കൊണ്ട്
വീർപ്പുമുട്ടിച്ചില്ല
പരിഭവം കൊണ്ട് കല്ലെറിഞ്ഞുമില്ല.കണ്ണെടുക്കുന്ന
കടലോളം
മണൽ തരികളിൽ
അടർന്ന ചിപ്പികൾ പുഴ്ത്തി
തിരിച്ചകലും പോലെ
നമ്മളാ മണൽ കുഴികളിൽ
ആണ്ടു പോകുന്നു.അവിടെ ഏറ്റവുമാഴത്തിൽ
എന്റെ പേരിനൊത്ത്
നിന്റെ പേരു ചേർത്തെഴുതി
എന്റെ...
ബോധോദയം
വിഷ്ണു ഷീല
ബോധി വൃക്ഷമില്ല
വനനശീകരണം.
ബോധോദയത്തിനായി അലഞ്ഞ
പുതിയ തലമുറയിലെ ഒരു ബുദ്ധൻ
ഒടുവിൽ
ആമസോണിൽ എത്തി.
വെളിച്ചം കടക്കാത്ത ആമസോണിന്റെ
ഇരുണ്ട അഗാധതയിൽ
സംസാരിക്കുന്ന പൂക്കളേയും
പക്ഷികളേയും, മൃഗങ്ങളേയും കണ്ടു.
സംസാരിക്കാൻ മറന്ന മനുഷ്യരുടെ
അടയാളങ്ങളും കണ്ടു.
ഒടുവിൽ
ഒരു ബോധി വൃക്ഷം ഓർഡർ ചെയ്തവൻ
തപസ്സു തുടങ്ങി.
രാപ്പകലില്ലാതെ ലൈവ് പാടുന്ന
മെഡിറ്റേഷൻ...


