KLF: ഫിബ്രവരി 8 മുതല്‍ 11 വരെ കോഴിക്കോട് കടപ്പുറത്ത്

0
505

കോഴിക്കോട്: മൂന്നാമത് കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ 2018 ഫെബ്രു: 8, 9, 10, 11 തിയ്യതികളിൽ കോഴിക്കോട് കടപ്പുറത്ത് വെച്ച് നടക്കും. എഷ്യയിലെ രണ്ടാമത്തെ ഏറ്റവും വലിയ സാഹിത്യ-സാംസ്കാരികോത്സവമാണ് കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ. ജനാധിപത്യ സംവാദങ്ങളുടെ പുതിയ തുറസ്സുകൾ സൃഷ്ടിക്കുന്ന ഇടമാകും മേള എന്ന് സംഘാടകര്‍ അറിയിച്ചു. വിശ്വപ്രസിദ്ധ എഴുത്തുകാരും ചിന്തകരും ചരിത്രകാരന്മാരും ചലച്ചിത്ര പ്രവർത്തകരും പങ്കെടുക്കും. ചരിത്രം, കല, സംഗീതം, ചലച്ചിത്രം, സാഹിത്യം, ഭാഷ, സംസ്കാരം, തത്വചിന്ത, ചിത്രകല, വിദ്യാഭ്യാസം, മതം, സ്ത്രീ-ദലിത് ചിന്തകൾ, മനുഷ്യാവകാശം തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ചകള്‍, സെമിനാറുകള്‍, സംസാരങ്ങള്‍  നടക്കും.

കവി സച്ചിദാനന്ദൻ ആണ് മേളയുടെ ഡയറക്ടര്‍. അരുന്ധതി റോയ്, ശശി തരൂർ, ഗോപാൽ ഗുരു, കാഞ്ചാ ഇളയ്യ, പ്രകാശ് രാജ്, കനയ്യകുമാർ, വന്ദന ശിവ ,രാജ്ദീപ് സർദേശായ്‌, സാഗരിക ഘോഷ്, ടീസ്റ്റ സെറ്റൽവാദ്‌, ജയ്റാം രമേഷ്, ഭാമ, റൊമീള ഥാപ്പർ, സുനിത നാരായൺ, സുനിത കൃഷ്ണൻ, പെരുമാൾ മുരുഗൻ തുടങ്ങി രാജ്യത്തെ പ്രമുഖര്‍ പങ്കെടുക്കുന്നു. ഒപ്പം എം.ടി, എം.മുകുന്ദൻ, സക്കറിയ, സേതു, സച്ചിദാനന്ദൻ, കെ.പി.രാമനുണ്ണി, ബെന്യാമിൻ, ടി.ഡി.രാമകൃഷ്ണൻ, വി.മധുസൂദനൻ നായർ, സുഭാഷ് ചന്ദ്രൻ ,കെ.ആർ.മീര തുടങ്ങി മലയാളത്തിന്റെ സ്വന്തം എഴുത്തുകാരും.

ഫുഡ് ഫെസ്റ്റിവൽ , ഫിലിം ഫെസ്റ്റിവൽ, മ്യൂസിക് ഫെസ്റ്റിവൽ എന്നിവ അനുബന്ധമായി നടക്കും. 125 ലേറെ സെഷനുകൾ നാനൂറിലേറെ എഴുത്തുകാരും ഒരു ലക്ഷത്തിലേറെ പങ്കാളികളും ഉണ്ടാകുമെന്ന് സംഘാടകര്‍ അറിയിച്ചു. അയര്‍ലണ്ട് ആണ് ഇത്തവണ അതിഥി രാജ്യം.

രജിസ്റ്ര്‍ ചെയ്യാന്‍ സന്ദര്‍ശിക്കുക: http://www.keralaliteraturefestival.com/

 

LEAVE A REPLY

Please enter your comment!
Please enter your name here