നോയിഡ ഫിലിം ഫെസ്റ്റ്: ജീവ കെ ജെ മികച്ച നവാഗത സംവിധായിക

0
579

നോയിഡ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ഏറ്റവും മികച്ച നവാഗത സംവിധായികക്കുള്ള അവാര്‍ഡ്‌ റിക്ടർ സ്കെയില്‍ 7.6 സംവിധായിക ജീവ കെ ജെ ക്ക്. കോഴിക്കോട് നടന്ന  മിനിമൽ സിനിമ IEFFK ലും തിരുവനന്തപുരം കാഴ്ച ഫിലിം ഫെസ്റ്റിലും ‘റിക്‌റ്റർ സ്കെയിൽ സിനിമ പ്രദർശിപ്പിച്ചിരുന്നു. തൊണ്ണൂറിലേറെ രാജ്യങ്ങളുടെ പ്രതിനിധികൾ മേളയില്‍ പങ്കെടുത്തിരുന്നു.

മൂന്ന് വർഷം വിജയകരമായി നടന്ന ‘മിനി ബോക്സ്ഓഫീസ് ഫിലിം ഫെസ്റ്റിവലാ’ണ് തുടർന്ന് ‘നോയിഡ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലാ’യി മാറിയത്. തുടക്കത്തിൽ ഹ്രസ്വചിത്രങ്ങൾക്കായി വിഭാവനം ചെയ്ത ഫെസ്റ്റിവൽ ഫീച്ചർ സിനിമകളെ കൂടി ഉൾപ്പെടുത്തി വിപുലമാക്കുകയായിരുന്നു.

https://www.facebook.com/richterscale76/

 

LEAVE A REPLY

Please enter your comment!
Please enter your name here