Homeസാഹിത്യം

സാഹിത്യം

തെരുവ്

കവിത അജേഷ് നല്ലാഞ്ചിഒറ്റപ്പെട്ട തെരുവ് ഒരു പ്രതിഷേധ പ്രകടനത്തിന് കൊതിക്കുന്നു.. ആർത്ത് വിളിച്ച മുദ്രാവാക്യത്തിന്റെ ഓർമയെ പിന്തുടർന്ന് ഒരു ആംബുലൻസ് ചീറിപ്പായുന്നു..വഴി തെറ്റി വന്ന മഴ സീബ്രാ വരകളെ മായ്ച് കളയാൻ പണിപ്പെട്ട് തോൽക്കുന്നു...ചെളിയിൽ പട്ടികൾ "മാഗ്നകാർട്ട" എന്നെഴുതുന്നു.. സ്വാതന്ത്ര്യത്തിന്റെ വലിയ ഉടമ്പടിയിലേക്ക് പട്ടിവാൽ നീളുന്നു..വിശപ്പ് മുൻപില്ലാത്ത വിധം കീഴ്പ്പെടുത്തുമ്പോഴും ഏറു കൊള്ളാത്ത ദിനങ്ങളെന്ന് പട്ടിരോമങ്ങൾ അടയാളപ്പെടുത്തുന്നു...ഐസൊലേറ്റ് ചെയ്യപ്പെട്ട തെരുവ് അടച്ചു പൂട്ടിയ ബഹളത്തെ ചേർത്ത് പിടിച്ച് വിലപിക്കുന്നു...കച്ചവടക്കാർ യാത്രക്കാർ ലോറിക്കാർ ചുമട്ടുകാർ പിച്ചക്കാർ മീൻകാർ കുതികാൽ വെട്ടുകാർ പാട്ട്കാർ പ്രതിഷേധക്കാർ പോലീസുകാർ നായ്ക്കൾ കാക്കകൾ എലികൾ പൂച്ചകൾ...തെരുവ് വിലപിക്കുന്നു വരൂ എന്നെ വിലപേശി വിൽക്കൂ... ...ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ...

ഭാഷാ ശാസ്ത്ര സെമിനാർ

കൊയിലാണ്ടി: ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലാ കൊയിലാണ്ടി ഉപകേന്ദ്രത്തിൽ ഭാഷ ശാസ്ത്ര സെമിനാർ സംഘടിപ്പിക്കുന്നു. ഫെബ്രവരി 22, 23, 24 തീയ്യതികളിൽ ആണ് പരിപാടി.schedule

ഏറ്റുമാനൂര്‍ സോമദാസന്‍ പുരസ്‌കാരം എന്‍ കെ ദേശത്തിന്

കോട്ടയം: 2018-ലെ ഏറ്റുമാനൂര്‍ സോമദാസന്‍ പുരസ്‌കാരം കവി എന്‍ കെ ദേശത്തിന്. കാവ്യരംഗത്തെ സമഗ്രസംഭാവനകള്‍ മുന്‍നിര്‍ത്തിയാണ് പുരസ്‌കാരം. 25,000 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.പ്രഭാവര്‍മ്മ, ആലങ്കോട് ലീലാകൃഷ്ണന്‍, പ്രൊഫ. ബി രവികുമാര്‍...

എന്റെ നാമത്തിൽ

എം. ജീവേഷ് പോകാൻ പറയൂ ഞാൻ ജനിച്ച രാഷ്ട്രത്തിൽ നിന്ന്. ബൂട്ടിട്ട കാലു കൊണ്ട് ഭയപ്പെടുത്തൂ.. വിലങ്ങുകൾ എന്റെ കയ്യിൽ തന്നെ ധരിക്കൂ.തോക്ക്, അതെന്റെ കുഞ്ഞിന്റെയോ അമ്മയുടെയോ നെഞ്ചിലേക്കു തന്നെ ഉന്നം വെക്കൂ.പള്ളികളും വീടുകളും ഓർമ്മകളും ഇടിച്ചു നിരത്താനായി തയ്യാറാക്കിയ ബുൾഡോസർ എന്റെ തലച്ചോറിലൂടെ കയറ്റൂ.ചരിത്രത്തിലില്ലാത്ത രാമനെയോ ചരിത്രത്തിലുള്ള...

നന്തനാര്‍ സാഹിത്യ പരസ്‌കാരം – 2018

നന്തനാര്‍ സാഹിത്യ പരസ്‌കാരത്തിന് കെ. ശ്രീകുമാറിന്റെ 'കഥയില്ലാക്കഥ' എന്ന ബാലസാഹിത്യ നോവല്‍ തിരഞ്ഞെടുക്കപ്പെട്ടു. കഥാകാരന്‍ നന്തനാരുടെ സ്മരണയ്ക്കായി വള്ളുവനാടന്‍ സംസ്‌കാരിക വേദി ഏര്‍പ്പെടുത്തിയ പുരസ്‌കാരമാണിത്. 22ന് അങ്ങാടിപ്പുറം തരകന്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടക്കുന്ന...

കവിതയുടെ കനൽ വെളിച്ചം

(ലേഖനം)ഷാഫി വേളംകടന്നുപോയ ചുറ്റുപാടാണ് ഒരാളെ എഴുതാൻ പ്രേരിപ്പിക്കുന്നത്. ആകാശത്തിനു താഴെയുള്ള ഏതു വിഷയവും സഹർ അഹമ്മദിന്റെ "ബുദ്ധനും സ്ത്രീയും" എന്ന സമാഹാരത്തിൽ കാണാം.സ്ഥൂലവും സൂക്ഷ്മവുമായ നമ്മുടെ ജീവിത സാഹചര്യത്തെക്കുറിച്ചും നാം അഭിമുഖീകരിക്കുന്ന രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ചുമാണ്...

യാഥാർത്ഥ്യങ്ങൾ പറഞ്ഞ കവിതകൾ

പുസ്തകപരിചയംമുഹമ്മദ് നാഫിഹ് വളപുരംകവിതകൾ പലപ്പോഴും പ്രണയം, പ്രകൃതി, സൗഹൃദം തുടങ്ങി സൗന്ദര്യ സങ്കല്പ വരികളിൽ മാത്രം ഒതുങ്ങിക്കൂടാറുണ്ട്. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി കാലോചിതമായ വിഷയങ്ങളിലൂടെ സാമൂഹിക സംഭവങ്ങളിലൂടെ സഞ്ചരിക്കുകയാണ് ജംഷിദ സമീറിൻ്റെ...

ഡോ. കെ. അയ്യപ്പപ്പണിക്കര്‍ സാഹിത്യപുരസ്‌കാരം അഖിലയ്ക്ക്

നവഭാവന ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഡോക്ടര്‍ കെ അയ്യപ്പപ്പണിക്കര്‍ സാഹിത്യ പുരസ്‌കാരം അഖിലയ്ക്ക്. 'സ്വപ്‌നങ്ങള്‍ നെയ്യുന്ന പെണ്‍കുട്ടി' എന്ന കഥാസമാഹാരമാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. മാര്‍ച്ച് അവസാനം നടക്കുന്ന ചടങ്ങില്‍ വച്ച് അവാര്‍ഡ് നല്‍കും.റിവ്യൂ വായിക്കാം: https://athmaonline.in/swapnangal_neyyunna_penkutti/

കൂട്

ആര്യ രോഹിണിനിഴൽ ഭിത്തിയുടെ തെക്കേയറ്റതായി, ഈർപ്പം വരഞ്ഞിട്ട ഭൂപടത്തിന്റെ സൂര്യനസ്തമിക്കാത്ത ഭാഗത്തായി കാക്കക്കാലിൽ തീർത്ത നമ്മുടെ കൂടുണ്ട്.ഭൂപടത്തിലെ കൂടു തേടി പാറക്കാടുകളിലെ ചില്ലുവരമ്പുകൾക്കു മീതെ രണ്ടു ഒറ്റക്കാലൻ നിഴൽ പക്ഷികൾ പിറകോട്ടു പറന്നു.ചിറകിനും ആകാശത്തിനുമിടയിൽ ഇലക്ട്രിക്ക് പോസ്റ്റുകൾ തീർത്ത അഴികളിൽ തട്ടാതെ അവർ...

പ്രകാശം സാഹിത്യ പുരസ്‌കാരം പ്രദീപ്‌ രാമനാട്ടുകരയ്ക്ക്

ചേര്‍ത്തല: പട്ടണക്കാട് പ്രകാശം കള്‍ച്ചറല്‍ സ്റ്റഡി സെന്റ്‌റിന്റെ പ്രകാശം സാഹിത്യ പുരസ്‌കാരം പ്രദീപ്‌ രാമനാട്ടുകരയുടെ 'കെ. രാമായണം' എന്ന കൃതിക്ക്. 10,001രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. പ്രകാശം കള്‍ച്ചറല്‍ സ്റ്റഡി സെന്റ്‌റില്‍ 20-ന്...
spot_imgspot_img