നോവല്‍ രചനാ മത്സരം

0
1013

പോഞ്ഞിക്കര റാഫിയുടെ സ്വര്‍ഗദൂതന്‍ 60-ാം വാര്‍ഷികത്തിന്റെ ഭാഗമായി പ്രണത ബുക്സ് നോവല്‍ രചനാമത്സരം സംഘടിപ്പിക്കുന്നു. പുസ്തകരൂപത്തിലോ ഓണ്‍ലൈന്‍ ഉള്‍പ്പെടെയുള്ള പത്രമാസികകളിലോ പ്രസിദ്ധീകരിച്ചിട്ടില്ലാത്ത നോവലുകളാണ് മത്സരത്തിനായി പരിഗണിക്കുക.

നോവലിന്റെ കൈയെഴുത്തുപ്രതിയോ ഡിടിപിയോ സ്വയം സാക്ഷ്യപ്പെടുത്തി അയക്കണം. 25,000 രൂപയും പ്രശസ്തി ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. മത്സരത്തിനുള്ള നോവലുകള്‍ സെപ്റ്റംബര്‍ 30-ന് മുമ്പ് ‘പ്രണത ബുക്സ്, മോണിങ് സ്റ്റാര്‍ ബില്‍ഡിംഗ്‌, കച്ചേരിപ്പടി, കൊച്ചി-18’ എന്ന വിലാസത്തില്‍ അയച്ചു തരണം.

LEAVE A REPLY

Please enter your comment!
Please enter your name here