ഡോ.മനോജ് വെള്ളനാടിന്റെ “വീനസ് ഫ്ലൈ ട്രാപ്പ്” പ്രകാശനത്തിനൊരുങ്ങുന്നു. ജൂണ്‍ 10 ഞായറാഴ്ച വൈകുന്നേരം 4.30 ന് നെടുമങ്ങാട് ടൗൺ എല്‍.പി.സ്കൂളില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍, ചന്ദ്രമതി “വീനസ് ഫ്ലൈ ട്രാപ്പ്” എന്ന കഥാ സമാഹാരം വി.ജെ.ജെയിംസിന് നല്‍കിക്കൊണ്ട് പ്രകാശനം നിര്‍വഹിക്കും.
നെടുമങ്ങാട്, മലയാളം സമിതി സംഘടിപ്പിച്ച ചടങ്ങില്‍ ജ്യോതിശങ്കര്‍ പുസ്തകം പരിചയപ്പെടുത്തും. കെ.വി മണികണ്ഠൻ, ശ്രീകണ്ഠൻ കരിക്കകം, വെള്ളനാട് രാമചന്ദ്രൻ, സുനിൽ സി.ഇ, എൻ.ബി സുരേഷ്(ലോഗോസ്), വി ഷിനിലാൽ, ഡോ.ബി ബാലചന്ദ്രൻ, ബി.എസ് രാജീവ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിക്കും.
great