പാലക്കാട്: ജില്ലാ ഹോമിയോ ആശുപത്രിയില്‍ ഫാര്‍മസിസ്റ്റിന്റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 735 രൂപ ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. എന്‍.സി.പി, സി.സി.പി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ തിരിച്ചറിയൽ കാര്‍ഡ്, വയസ്, ജാതി, വിദ്യാഭ്യാസ യോഗ്യത തുടങ്ങിയവ തെളിയിക്കുന്ന അസല്‍ രേഖകളും പകര്‍പ്പും സഹിതം ജൂണ്‍ നാലിന് രാവിലെ 10.30ന് ജില്ലാ ഹോമിയോ ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ഹോമിയോ) അറിയിച്ചു.