Homeലേഖനങ്ങൾചുണ്ടിലേക്ക് എടുത്തുവെക്കുന്ന മരണം

ചുണ്ടിലേക്ക് എടുത്തുവെക്കുന്ന മരണം

Published on

spot_img

നിധിന്‍.വി.എന്‍

ജീവിച്ചിരിക്കെ സ്വന്തം  ചിതയൊരുക്കി തീ കൊളുത്തുകയാണ് പുകവലിക്കുന്ന ഓരോരുത്തരും. സ്വയം നശിക്കുന്നതിനോടൊപ്പം സമൂഹത്തെയും അനാരോഗ്യകരമായ ചുറ്റുപാടിലേക്ക് തള്ളിയിടുകയും ചെയ്യുന്നു. ലഹരി, ലഹരി മാത്രമല്ലെന്നും അവയുടെ ഉന്മാദപ്പിടിയില്‍ എരിഞ്ഞു തീരുന്നത് സ്വന്തം സ്വപ്‌നങ്ങള്‍ കൂടിയാണ് എന്ന് ഓര്‍മ്മ വേണം. സുസ്ഥിര വികസനത്തിന് പുകയില നിര്‍മാര്‍ജനം അനിവാര്യമെന്ന സന്ദേശവുമായി ലോകാരോഗ്യസംഘടന ഇന്ന് പുകയില വിരുദ്ധദിനം ആചരിക്കുന്നു.

“എനിക്കറിയാം
ഞാന്‍ നന്നല്ല
ആരോഗ്യത്തിന്
കുടുംബഭദ്രതയ്ക്ക്
ഭാവിഭദ്രതയ്ക്ക്
സ്വന്തം ചിതയ്ക്ക് തീകൊളുത്തുകയാണ്
ബീഡിക്ക് തീ കൊളുത്തുമ്പോള്‍”-(ഒരു പുക കൂടി -കല്‍പ്പറ്റ നാരായണന്‍)

1987-ലാണ് ആദ്യമായി പുകയില വിരുദ്ധദിനം ആചരിച്ചത്. അതിനുശേഷം എത്രയെത്ര ദിനങ്ങള്‍ പുകയിലയ്ക്ക് എതിരെ നടത്തിയിരിക്കുന്നു. പുകയില ഉയര്‍ത്തുന്ന ആരോഗ്യപ്രശ്നങ്ങളെ കുറിച്ച് എത്ര തവണ പറഞ്ഞിരിക്കുന്നു. എന്നിട്ടും സമൂഹം പുകയിലയെ ഉപേക്ഷിക്കാന്‍ തയ്യാറല്ല.  ലോകമൊട്ടാകെ 1.1 ബില്ല്യന്‍ ആളുകള്‍ പുകവലിക്കുന്നുണ്ട് എന്നറിയുമ്പോഴാണ് പുകയില എത്ര ശരീരങ്ങളെയാണ് കീഴ്പ്പെടുത്തിയത് എന്ന് മനസിലാകൂ.

നാട്ടിലൂടെ നടക്കുമ്പോള്‍ പുകയില മണക്കുന്ന ഇടങ്ങള്‍ ധാരാളം ഉണ്ട്. ആരും പുകവലിക്കാത്ത സമയത്തും അവിടങ്ങളില്‍ നിന്നും ആ ഗന്ധങ്ങള്‍ വിട്ടൊഴിയുന്നില്ല. കുട്ടികളടക്കം പലരും വന്നിരിക്കുന്ന ഇത്തരം ഇടങ്ങളില്‍ വന്നിരുന്ന് വലിക്കുന്നവര്‍ സ്വ-ജീവിതത്തെ മാത്രമല്ല അടുത്തിരിക്കുന്നവന്റെ പ്രാണനെയും മനപൂര്‍വ്വം രോഗാതുരമായ അവസ്ഥയിലേക്ക് തള്ളിയിടുന്നു. സിനിമയില്‍ മാസ്സ് കാണിക്കാന്‍ വേണ്ടി ചേര്‍ക്കുന്ന പുകവലി രംഗങ്ങള്‍ പോലും ആരാധകരെ സ്വാധീനിക്കുകയും അതിനെ അനുകരിക്കുകയും ചെയ്യുന്നു എന്നത് ഏറെ വിഷമം ഉണ്ടാക്കുന്നതാണ്.

ഒരു മിനിറ്റില്‍ 10 ദശലക്ഷം സിഗരറ്റുകള്‍ വിറ്റുപോകുന്നു എന്നതാണ് പുകവലിക്കുന്ന ആളുകള്‍ എത്ര സിഗരറ്റുകള്‍ ഉപയോഗിക്കുന്നു എന്നതിലേക്കുള്ള കണക്കുകള്‍. മനപൂര്‍വ്വം അര്‍ബുദത്തിന്റെ കയ്യിലേക്ക് സഞ്ചരിക്കുന്നവര്‍ ആകാതിരിക്കാന്‍ ശ്രമിക്കുന്നുവെങ്കില്‍ ഇനിയുള്ള നാളുകള്‍ കൂടുതല്‍ സുന്ദരമായിരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

ടൂറിസം ദിനത്തില്‍ അവാര്‍ഡ് തിളക്കം; കാന്തല്ലൂരിന് രാജ്യത്തെ ബെസ്റ്റ് ടൂറിസം വില്ലേജ് ഗോള്‍ഡ് അവാര്‍ഡ്

തിരുവനന്തപുരം: ടൂറിസം ദിനത്തില്‍ കേരളത്തിന് അവാര്‍ഡ് തിളക്കം. ഇടുക്കി ദേവികുളം കാന്തല്ലൂര്‍ പഞ്ചായത്തിന് രാജ്യത്തെ ബെസ്റ്റ് ടൂറിസം വില്ലേജ്...

ഡോ. സിപി മേനോന്‍ സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

കൊച്ചി: ഡോ. സിപി മേനോന്‍ സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. 2022-23 വര്‍ഷങ്ങളിലായി ആറ് പേര്‍ക്കാണ് പുരസ്‌കാരം സമ്മാനിക്കുന്നത്. 2022ലെ അവാര്‍ഡുകള്‍ക്ക്...

ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രിയായി ജൂഡ് ആന്തണിയുടെ ‘2018’

ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രിയായി ജൂഡ് ആന്തണി സംവിധാനം ചെയ്ത 2018. ഗിരീഷ് കാസറവള്ളിയാണ് അഭിമാന വാര്‍ത്ത പങ്കുവച്ചത്....

ഏഷ്യയിലെ മികച്ച നടന്‍; രാജ്യാന്തര നേട്ടവുമായി ടൊവിനോ

അഭിനയ മികവിനുള്ള രാജ്യാന്ത പുരസ്‌കാരത്തിന് അര്‍ഹനായി ടൊവിനോ തോമസ്. നെതര്‍ലന്‍ഡ്‌സിലെ ആംസ്റ്റര്‍ഡാമില്‍ നിന്നുള്ള സെപ്റ്റിമിയസ് അവാര്‍ഡ്‌സില്‍ മികച്ച ഏഷ്യന്‍...

More like this