ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴില്‍ പൊന്നാനി തൃക്കാവില്‍ പ്രവർത്തിക്കുന്ന ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തില്‍ ജൂലൈ മാസം ആരംഭിക്കുന്ന പി.എസ്.സി പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. പി.എസ്.സി, എസ്.എസ്.സി, ബാങ്ക്, റെയില്‍വെ തുടങ്ങിയ പരീക്ഷകള്‍ക്കാണ് പരിശീലനം.
ന്യൂനപക്ഷ വിഭാഗത്തിന് പുറമെ 20 ശതമാനം സീറ്റുകള്‍ മറ്റു പിന്നോക്ക വിഭാഗങ്ങൾക്ക് ലഭിക്കും. പി.എസ്.സി ഫൗണ്ടേഷൻ കോഴ്‌സ്, ഡിഗ്രി തലത്തിലുളള എക്‌സാമുകള്‍ക്ക് വേണ്ടിയുളള ഗ്രാജ്വേറ്റ് ലെവല്‍ കോഴ്‌സ് എന്നിങ്ങനെ രണ്ട് റഗുലര്‍ ബാച്ചുകള്‍ ഉണ്ടായിരിക്കും.
എസ്.എസ്.എല്‍.സി മുതലുള്ള എല്ലാ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും രണ്ട് ഫോട്ടോയും ആധാറിന്റെ കോപ്പിയും സഹിതമാണ് അപേക്ഷിക്കേണ്ടത്. അപേക്ഷ സമര്‍പ്പിക്കുന്ന സമയത്ത് ആധാര്‍ കാര്‍ഡോ വോട്ടേര്‍സ് ഐ.ഡിയോ കൊണ്ടു വരേണ്ടതാണ്. തൃക്കാവില്‍ മാസ് ബിൽഡിംഗിലാണ് പരിശീലന കേന്ദ്രം. അപേക്ഷ പരിശീലന കേന്ദ്രത്തില്‍ നിന്ന് മെയ് 25 മുതല്‍ ലഭിക്കും. അപേക്ഷ ജൂണ് 13 നകം പ്രിൻസിപ്പാള്‍, കോച്ചിംഗ് സെന്റർ ഫോർ മൈനോരിറ്റി യൂത്ത്‌സ്, പൊന്നാനി, മാസ് കോംപ്ലക്‌സ്, തൃക്കാവ്, പൊന്നാനി- 679577. എന്ന വിലാസത്തില്‍ നല്‍കണം.
ഫോണ്‍ : 0494-2667388.