Homeസാഹിത്യംസ്‌പെൻഗ്ലരെ വിട

സ്‌പെൻഗ്ലരെ വിട

Published on

spot_imgspot_img

സോമൻ പൂക്കാട്

ജീവിതത്തിൽ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ സൗഹൃദങ്ങൾക്കും പുസ്തകങ്ങൾക്കും പറ്റുന്നതുപോലെ മറ്റൊന്നിനും സാധിക്കില്ല. നമ്മുടെ ജീവന്റെ മേന്മയും നമ്മുടെ ജീവിതത്തിന്റെ സൗന്ദര്യവും മഹിമയും നാം യഥാർത്ഥത്തിൽ മനസ്സിലാക്കുന്നത് സർഗ്ഗാത്മക കൂട്ട് ചേരലുകളിലൂടെയാണ്. ഒറ്റപ്പെട്ട ജീവിതം പ്രശ്നങ്ങളെ സങ്കീർണ്ണമാക്കുകേയുള്ളു. ജീവിതത്തിന്റെ വലുതും ചെറുതുമായ പ്രശ്നങ്ങൾ നമ്മെ മഥിക്കുമ്പോൾ ഉള്ളുലഞ്ഞുപോകാതിരിക്കാൻ നാം പല മാർഗ്ഗങ്ങൾ ആരായും. ചിലർ പാട്ടുകേൾക്കും, സിനിമ കാണും, ചിലർ സൗഹൃദങ്ങളെ തേടും, മറ്റു ചിലർ മദ്യത്തിൽ അഭയം തേടും, ഇനിയൊരുകൂട്ടർ പുസ്തകങ്ങളെ ആശ്രയിക്കുകയും വീണ്ടു വിചാരത്തോടെ പുസ്തകങ്ങളെ പുനർസൃഷ്ടിക്കുകയും ചെയ്യും.

soman-pookkad
സോമൻ പൂക്കാട്

ലോകത്തെ ‘കൊറോണ’ മരണംകൊണ്ട് അമ്മാനമാടുമ്പോൾ വാർത്തകളും, സ്വകാര്യവർത്തമാനങ്ങളും, കാഴ്ചകളും എല്ലാം ദുരന്ത ചിത്രങ്ങളായി ലോകത്തെ പിടിച്ചുലക്കുമ്പോൾ ചിലരെങ്കിലും എഴുത്തിലൂടെയും സൗഹൃദ ഭാഷണങ്ങളിലും ഒന്ന് ഉറപ്പിച്ചു പറഞ്ഞുവെക്കുന്നുണ്ട് ‘ലോകം ഇനി പഴയ പോലെ പോകുമെന്ന് തോന്നുന്നില്ല’.

അതെ കൊറോണ ഒരു വിപ്ലവമാണ് ലോക ചരിത്രത്തിൽ സൃഷ്ടിച്ചിട്ടുള്ളത്. ലോകം കൊറോണക്ക് മുമ്പും ശേഷവും എന്ന് രേഖപ്പെടുത്തുന്ന കാലം വരികയാണ്. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ചരിത്രത്തെ ഇത്രയധികം സ്വാധിനിച്ച മറ്റൊരു ആഗോളവിപത്ത് ഇല്ല എന്ന് ഉറപ്പിക്കുകയാണ്. നിരാശയും ആശങ്കയും ഇരതേടുന്നൊരു ഭീകര സത്വമായി പലരുടെയും മുമ്പിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ടുണ്ട്. ഇനിയെന്ത് എന്നൊരു ചോദ്യം പലരുടെയും ഉള്ളിൽ മുളപൊട്ടി കണ്ണിൽ നിഴലിച്ചു മുഖത്താകെ വ്യാപിച്ചു തുടങ്ങിയിട്ടുണ്ട്. എന്നാൽ വായന ശീലമാക്കിയ ചിലരെങ്കിലും പറയും ഇതൊക്കെ ചരിത്രത്തിൽ സാധാരണം, ഇനിയും പുലരിപിറക്കും, പ്രഭാത കിരണങ്ങൾ നമ്മെ ഉത്തേജിപ്പിക്കും പൂക്കൾ വിരിയുകയും ചിത്ര ശലഭങ്ങൾ അതിൽ വട്ടമിട്ടു പറക്കുകയും കിളികൾ അതുകണ്ട് ആഹ്ലാദ ചിറകുകൾ വീശിപ്പറക്കുയുംചെയ്യും. ശ്രീ കാവാലത്തിന്റെ വരികൾ പോലെ “കത്തിത്തീർന്ന പകലിന്റെ പൊട്ടും പൊടിയും ചാർത്തീ ദുഃഖ സ്മൃതികളിൽ നിന്നല്ലോ പുലരി പിറക്കുന്നു വീണ്ടും പുലരി പിറക്കുന്നു വീണ്ടും” എന്ന് കാന്ത ദർശിത്വം പതിച്ചപോലെ.

ലോക പ്രശസ്ത ജർമ്മൻ എഴുത്തുകാരനായ ഓസ്വാൾഡ് സ്‌പെൻഗ്ലാരുടെ ഏറെ ചർച്ച ചെയ്യപ്പെട്ട ഒരു കൃതിയാണ് “പടിഞ്ഞാറിന്റെ പതനം”( Decine of the West ) . ഗണിത ശാസ്ത്രവും പ്രകൃതി ശാസ്ത്രവും കലയും ഒപ്പം ചരിത്രവും അഭ്യസിച്ച അദ്ദേഹം ചരിത്രത്തിന്റെ ദാർശനിക മാനത്തിലാണ് കൂടുതൽ ഊന്നൽ നൽകിയിരുന്നത്. “മാനവ വികസ ക്ഷയങ്ങളുടെ ചാക്രിക സിദ്ധാന്തത്തെ” ( Cyclical Theory of Human Development and Decline) കേന്ദ്രികരിച്ചുള്ള അദ്ദേഹത്തിന്റെ ചരിത്ര ദർശനത്തിൽ ഓരോ സംസ്കാരത്തിനും ജനനവും വളർച്ചയും പതനവുമുണ്ട്. നിങ്ങൾ ലോകത്തിലെ ഏത് സംസ്കാരം എടുത്തു ഉദാഹരിച്ചോളൂ അവയെല്ലാം ഒരു പ്രാകൃത സമൂഹത്തിൽ നിന്നും ആരംഭിക്കുകയും രാഷ്രീയ, ശാസ്ത്രിയ, ബൗദ്ധിക വളർച്ചയിലേക്ക് വികസിക്കുകയും പിന്നീട് അതൊരു ക്ലാസ്സിക്കൽ ഘട്ടത്തിലേക്ക് പുഷ്കലമാകുകയും പിന്നീട് ജീർണ്ണതയിലേക്ക് കൂപ്പു കുത്തുകയും ചെയ്യും. ഏതൊരു സംസ്കാരത്തിന്റെയും ഉയർന്ന നാഗരിക ഘട്ടം എന്നാൽ അതിന്റെ ജീർണ്ണതയുടെ മുന്നോടിയാണ് എന്ന് അദ്ദേഹം സമർത്ഥിക്കുന്നു. സംസ്കാരങ്ങൾ മാത്രമല്ല ജീവജാലങ്ങളെ മൊത്തം ഉദാഹരിച്ചോളൂ ഏതാണ്ട് ഇതിന് സമാനമായൊരു ചാക്രികമായ അവസ്ഥ കാണാൻ സാധിക്കും. നമുക്കതിനെ വസന്തം, ഗ്രീഷ്മം, ശരത്, ഹേമന്തം എന്നിങ്ങനെ പൊതുവെ നാലായി തരം തിരിക്കാം.

‘പടിഞ്ഞാറിന്റെ പതനം’ ഇന്നിന്റെ പശ്ചാത്തലത്തിൽ വായിക്കുമ്പോൾ പലരും ഉത്കണ്ഠപ്പെട്ടപോലെ മനുഷ്യൻ അവന്റെ വികസനത്തിന്റെയും ആര്ഭാടത്തിന്റേയും കൊടിമുടി കയറി ഒരു പതനഘട്ടത്തിലേക്കാണോ കൂപ്പു കുത്തികൊണ്ടിരിക്കുന്നത് എന്ന് ആശങ്കപ്പെട്ടുപോകും. ഏതാണ്ട് ഒന്നര മാസം കൊണ്ട് രണ്ട് ലക്ഷം മനുഷ്യ ജീവൻ അപഹരിച്ചു മരണ നൃത്തം ചവിട്ടുന്ന ഈ അതി സൂഷ്മ ജീവിയുടെ കടന്നാക്രമണത്തിലൂടെ ലോകം അവസാനിച്ചേക്കാം കാരണം അത്രമാത്രം മനുഷ്യർ നാഗരിക അഹംഭാവം വെച്ച് പുലർത്തിയവരാണ് എന്ന് സ്വയം തപിച്ചേക്കാം. അത് മുൻകൂട്ടി കണ്ടാണ് ക്രാന്തദർശിയായൊരാൾ പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ഈ കൃതി എഴുതിവെച്ചിരിക്കുന്നത് എന്നും ഊറ്റം കൊണ്ടുകളയും. ‘താൻ താൻ നിരന്തരം ചെയ്യുന്ന കർമ്മങ്ങൾ താൻ താൻ അനുഭവിച്ചിടുന്നതെ വരാം’ എന്ന ദൈവോക്തി വാദം ചിലരെങ്കിലും സ്വയം സമാശ്വാസത്തിനായി പറഞ്ഞു തുടങ്ങിയിട്ടുണ്ടാകും.

എല്ലാവരും കുറ്റപ്പെടുത്തുന്നത് മനുഷ്യരെ തന്നെയാണ്. പ്രകൃതിയെ നിർലജ്ജം ബലാൽകാരം ചെയ്യുന്ന മനുഷ്യന് അത് കിട്ടുകയും വേണം. എങ്കിലും ‘സർവൈവൽ ഓഫ് ദി ഫിറ്റസ്റ്’ എന്ന ഏറ്റവും പ്രാഥമികവും അടിസ്ഥാനപരവുമായ ആശയം എന്നും മനുഷ്യൻ ഒരു ജീവനോപകരണമായി കൊണ്ട് നടന്നിട്ടുണ്ട് എന്ന് ആരും വിസ്മരിക്കരുത്. വർഗ്ഗബോധമുള്ള മനുഷ്യർ ഈ ആപൽഘട്ടത്തെയും മറികടക്കും എന്ന് തന്നെയാണ് ചരിത്രം ആണയിടുന്നത്. തായ്‌വേര് അറക്കപ്പെട്ടൊരു സംസ്കാരവും ലോകത്ത് ഇന്നേവരെ ഉണ്ടായിട്ടില്ല. എല്ലാം പഴയതിന്റെ ആവർത്തനം തന്നെ. “കത്തിത്തീർന്ന പകലിന്റെ പൊട്ടും പൊടിയും ചാർത്തീ ദുഃഖ സ്മൃതികളിൽ നിന്നല്ലോ പുലരി പിറക്കുന്നു വീണ്ടും പുലരി പിറക്കുന്നു വീണ്ടും ” എന്നല്ലാതെ പോസിറ്റീവായി ചിന്തിക്കുന്നവർ മറ്റെന്താണ് പറയാനുണ്ടാവുക. ഈ മനോഹര തീരത്ത് ഒരിക്കൽ കൂടി ഒരു ജന്മം കൊതിക്കാത്തവർ ആരാണ് ഈ ഭൂമുഖത്തുള്ളത്. ഞങ്ങൾ അതിജീവിക്കും ഈ കൊറോണ വൈറസ്സിനെയും. സ്‌പെൻഗ്ലരെ വിട.

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...