ഇത് നമ്മുടെ ഉത്തരവാദിത്തമാണ് ; ഔദാര്യമല്ല

0
325
sunil-p-ilayidom

സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളത്തിൽ നിന്ന് ആറു ദിവസത്തെ വേതനം വീതം അഞ്ചുമാസം സമാഹരിക്കാനുള്ള തീരുമാനത്തെ ഏവരും സർവാത്മനാ സ്വാഗതം ചെയ്യണം.
ഇത് നമ്മുടെ ഉത്തരവാദിത്തമാണ് ; ഔദാര്യമല്ല.

പൊതുസംവിധാനങ്ങളുടെ വലിയ പിൻതുണയും സൗജന്യവും അനുഭവിച്ച് വളർന്നു വന്നവരാണ് കേരളീയരിൽ മഹാഭൂരിപക്ഷവും. സൗജന്യവിദ്യാഭ്യാസവും ആരോഗ്യ പരിരക്ഷയും റേഷനും യാത്രാ സൗകര്യങ്ങളും ഉൾപ്പെടെ എത്രയോ കാര്യങ്ങളിൽ പൊതുസമൂഹത്തിന്റെ പിൻതുണയും സർക്കാർ സൗജന്യങ്ങളും കാലങ്ങളായി ഉപയോഗപ്പെടുത്തിയവരാണ് (ഇപ്പോഴും ഉപയോഗപ്പെടുത്തുന്നവരാണ് ) കേരളിയർ. സർക്കാർ ജീവനക്കാരിൽ മഹാഭൂരിപക്ഷവും അങ്ങനെ തന്നെയാണ്. അതുകൊണ്ടുതന്നെ, ഒരു മഹാമാരിയുടെ സന്ദർഭത്തിൽ പൊതുസമൂഹത്തിന്റെ നൻമയ്ക്കായി കഴിയുന്നത്ര സഹായം നൽകാൻ നമുക്ക് സാമൂഹികവും ധാർമ്മികവുമായ ഉത്തരവാദിത്തമുണ്ട് ; മറ്റാരിലും കൂടുതലായി സർക്കാർ ശമ്പളം കൈപ്പറ്റുന്നവർക്ക്.

ഇപ്പോൾ സാർവത്രികമായി പ്രശംസിക്കപ്പെടുന്ന കേരളീയ മാതൃകയുടെ അടിസ്ഥാനം ഈ സാമൂഹികതയാണ്. രോഗവ്യാപനം തടഞ്ഞതും ഇത്രയേറെ കരുതലോടെ ജനങ്ങളുടെ ആരോഗ്യപാലനത്തിൽ ഇടപെടാനായതും സാമൂഹികതയുടെ ബലം കൊണ്ടാണ്. നിർണ്ണായകമായ ഈ പ്രതിസന്ധി ഘട്ടത്തിൽ ആ സാമൂഹികതയ്ക്ക് താങ്ങാകാനും അതിനെ ശക്തിപ്പെടുത്താനും എല്ലാവർക്കും ഉത്തരവാദിത്തമുണ്ട്.

മറ്റുള്ളവരെ കുറിച്ചുള്ള കരുതലാണ് ഒരു സമൂഹത്തിന്റെ ജനാധിപത്യത്തിന്റെ ബലം. അതിനെ ഒരു പൊള്ളവാക്കായി നാം മാറ്റിത്തീർക്കരുത്.

(സുനിൽ പി ഇളയിടത്തിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് )

LEAVE A REPLY

Please enter your comment!
Please enter your name here