Homeസാഹിത്യം
സാഹിത്യം
‘റെഡ് സോണ്’ പുസ്തക പ്രകാശനം
ലോകഫുട്ബോളിന്റെ അന്തരംഗങ്ങളിലേക്ക് സഞ്ചരിക്കുന്ന ഫുട്ബോള് പുസ്തകമായ റെഡ്സോണ് ജൂണ് 27ന് വൈകീട്ട് ഗായകന് പി ജയദേവന് നല്കി എഴുത്തുകാരന് എന്എസ് മാധവന് പ്രകാശനം ചെയ്യും. മാതൃഭൂമി ബുക്സിന്റെ തൃശ്ശൂര് വെളിയന്നൂര് ഹാളില് വെച്ചാണ്...
കവിതയുടെ കാര്ണ്ണിവല് മാര്ച്ച് 9, 10, 11 തീയ്യതികളില്
പട്ടാമ്പി: കവിതക്ക് വേണ്ടിമാത്രമുള്ള ഇന്ത്യയിലെതന്നെ ഏറ്റവും വലിയ ഉത്സവമായ 'കവിതയുടെ കാർണിവൽ' മൂന്നാം പതിപ്പ് മാർച്ച് ഒമ്പത്, പത്ത്, 11 തീയതികളിൽ പട്ടാമ്പി കോളജിൽ നടക്കും. കവിത: പ്രതിരോധം, പ്രതിസംസ്കൃതി' എന്ന പ്രമേയത്തിലാണ് പരിപാടി...
മെഴുകുതിരികൾ
സുധീഷ് തൊടുവയൽഓരോ മെഴുകുതിരിയും സ്വയം കത്തിയെരിയുന്നതിന് മുമ്പ് ഒരു കവിതയെഴുതിയിട്ടുണ്ടാവുംഅതിലെ ഓരോ അക്ഷരച്ചില്ലയിലും പണി തീരാത്ത പക്ഷിക്കൂടുകളുണ്ടാവുംഅതിന് ചുംബനവുമായി ശലഭങ്ങളെ കാത്തിരുന്ന വാടിയ പൂവിന്റെ വ്യഥയുണ്ടാവും...വാക്കുകളിൽ ചുടുനിണവും വരിയിൽ എരിയുന്ന ചിതയുമുണ്ടാവുംവരികൾക്കിടയിൽ കൈവിട്ട...
ചിന്തയുടെ തീവെളിച്ചം, എം.എൻ വിജയന്റെ ജന്മദിനം
നിധിന്.വി.എന്“നടപ്പാതയിലൂടെ നടക്കുന്നവരുടെ വിചാരം ബസ്സൊന്നും അവരുടെ ശരീരത്തില് കയറില്ല എന്നാണ്. എന്നാല് ആദ്യം റോഡില് കൂടി നടക്കുന്നവരുടെ മേല് ബസ്സ് കയറ്റിയിട്ട് വഴിയോരത്ത് കൂടി നടക്കുന്നവരുടെ മേലും കയറ്റാം എന്നുള്ളതാണ് ഫാസിസ്റ്റുകളുടെ യുദ്ധതന്ത്രം....
തുഞ്ചന് സ്മാരകത്തിന്റെ കൊല്ക്കത്താ കൈരളീ സമാജം എന്ഡോവ്മെന്റ്: രചനകള് ക്ഷണിച്ചു
തിരൂര്: തുഞ്ചന് സ്മാരകട്രസ്റ്റിന്റെ കൊല്ക്കത്ത കൈരളീസമാജം എന്ഡോവ്മെന്റ് പുരസ്കാരത്തിന് രചനകള് ക്ഷണിച്ചു. വളര്ന്നു വരുന്ന സാഹിത്യപ്രതിഭകള്ക്കായി കൈരളീസമാജം തുഞ്ചന്സ്മാരക ട്രസ്റ്റില് ഏര്പ്പെടുത്തിയ പുരസ്കാരം 15,000 രൂപയും കീര്ത്തിപത്രവും അടങ്ങുന്നതാണ്.പുസ്തകരൂപത്തില് പ്രസിദ്ധീകരിക്കാത്ത കവിതകളുടെയും കഥകളുടെയും...
ഇനിയും പറക്കാന് പഠിച്ചിട്ടില്ലാത്ത നിന്നെയോര്ത്ത്
നിധിന് വി. എന്.വിഷാദം പുതച്ചിരിക്കുന്ന
വൃദ്ധനെ ഉള്ളില് ചുമക്കുകയല്ല
ഏകാകിയുടെ നഗരം,
ചങ്ങലയറുക്കുന്ന
ഉന്മാദിയെ,
അവന്റെ ഭാഷയെ,
ശരീരചലനങ്ങളെ
സംഗീതമെന്നെഴുതുകയാണ്.അപ്പൂപ്പന് താടി ശീലിച്ച
യാത്രയുടെ ഭാരമില്ലായ്മയില്
പാതയിലൊരു മരം
സ്വപ്നം കാണുന്നുണ്ട്,
കടലിരമ്പം
ഉള്ളിലൊതുക്കിയ
ശംഖുപോലെ.ഇനിയും പറക്കാന് പഠിച്ചിട്ടില്ലാത്ത
നിന്നെയോര്ത്ത്,
ആകാശച്ചെരുവില് നിന്ന്
മഴവില്ലൊടിച്ചെടുത്ത്
ഞാനൊരു കവിതയെഴുതുന്നു.2കാടിനുള്ളില്
നഗ്നമായൊരുവള്
കവിതയിലേക്ക് കടന്നുവരുന്നു.അവള് നടന്നിടം
ചുവന്നപൂക്കള് കൊണ്ട്
ഭഗവതി പട്ടണിയുന്നു.മുലക്കണ്ണില് ചുണ്ടുചേര്ത്തവള്
ഖജുരാഹോയിലേക്ക്
കൂട്ടുന്നു.
മുലചുരന്ന ഞാന്,
എന്റെയും നിന്റെയും...
ബോഗൺ വില്ല
മീര ധന്യപടർന്നു പടർന്നൊരു തണലായിട്ടും
വരണ്ടുപോയൊരു പൂവ്
മഷി പടരാതെയെത്ര കവിതകളായ
കടലാസുതോട്ടം
പ്രിയനേ...
എനിക്കൊരാഗ്രഹമുണ്ട്
ഈ പിറന്നാളിന്
അടുത്ത വിവാഹ വാർഷികത്തിന്
പിന്നെയെന്റെ രോഗശയ്യയിൽ
ഒടുവിലെന്റെ ഖബറിടത്തിൽ
ബോഗൺവില്ലപ്പൂക്കളാൽ
മാല തുന്നണം
കൂട നിറയെ ഭാരമില്ലാത്ത
മണമില്ലാത്ത
ഏറ്റവും സുന്ദരിയായ പൂവേ,
നിന്നെമൂടി നിറയണം
അടുത്ത വരവിന് തല നിറയെ
ചൂടി നടക്കണം
ഏറ്റവും അപേക്ഷയായി പറയുന്നു
എന്നെയറിയുന്നവനേ,
മുല്ലകളാൽ...
അടിമക്കപ്പൽ; ആഫ്രിക്കയിലെ ഖോയ് ഖോയ് വശത്തില്പ്പെട്ട സ്ത്രീയുടെ കഥ
(ലേഖനം)കെ സന്തോഷ്ലണ്ടനിലെ "പിക്കാഡിലിൻ" പ്രദേശം അന്നും ഇന്നത്തെപ്പോലെ തന്നെ ഒരു വിനോദ നഗരമായിരുന്നു. സാഹിത്യവും സംഗീതവും നൃത്തവും നിറഞ്ഞുനിൽക്കുന്ന, ഉത്സവാരവങ്ങളുള്ള തെരുവുകൾ. ലണ്ടനിലെ സമ്പന്ന വർഗ്ഗം അവരുടെ അവധിക്കാലം പിക്കാഡിലിൽ ചിലവഴിക്കാൻ ആഗ്രഹിച്ചു....
തിരുശേഷിപ്പുകൾ
സീന ജോസഫ് സ്വയമാരെന്നറിയാത്ത ഞാനാരേയോ തേടി
അലഞ്ഞുവന്നടിഞ്ഞതാണിവിടെ.കഴുത്തൊടിഞ്ഞു തൂങ്ങിയൊരു കർത്താവ്
കുരിശിൽ കിടന്നു വിലപിക്കുന്നാർക്കുവേണ്ടിയോ!
കാലം കുളമ്പടിപ്പാടുകൾ വീഴ്ത്തിയ
ശവകുടീരങ്ങൾക്കു കാവലാണാ പാവം!
ഇവരോടു പൊറുക്കുകെന്നു പ്രാർത്ഥിച്ചു
തോറ്റുപോയോരു സാധു മനുഷ്യപുത്രൻ!ആഞ്ഞടിക്കും കാറ്റിലാർത്തനാദം കടിച്ചമർത്തി
ഇരുകൈകളും വാനിലേക്കുയർത്തി നിരാലംബം
കേഴുമൊരു പഴയ ദേവാലയമാണവനു കൂട്ട്.
എനിക്കും! എത്രയോ...


