ചില മഴകള്‍ – അത് കുടകള്‍ക്ക് നനയാനുള്ളതല്ല

0
544

തൃശ്ശൂര്‍: സാഹിത്യ അക്കാദമി ഹാളില്‍ വെച്ച് ലിഖിത ദാസിന്റെ ‘ചില മഴകള്‍ – അത് കുടകള്‍ക്ക് നനയാനുള്ളതല്ല’ എന്ന കവിതാ സമാഹാരം പ്രകാശിതമാവുന്നു. ഡിസംബര്‍ 2ന് രാവിലെ 10.30ക്ക് എഴുത്തുകാരനായ അന്‍വര്‍ അലി, അഖില്‍ നാഥിന് പുസ്തകം നല്‍കികൊണ്ട് പ്രകാശനം നിര്‍വഹിക്കും. കവിതാ സമാഹാരത്തെ കുറിച്ച് എഴുത്തുകാരന്‍ വീരാന്‍ കുട്ടി അവതാരികയില്‍ വിശേഷിപ്പിച്ചിരിക്കുന്നത് ”ശരീരബിംബാവലി കൊണ്ടുള്ള ഇന്‍സ്റ്റലേഷന്‍” എന്നാണ്.

ആധുനിക കാലത്ത് സ്ത്രീകൾ നേരിടുന്ന വെല്ലുവിളികളും അതിലുള്ള പ്രതിഷേധവും കവിതാ സമാഹാരത്തിൽ തുറന്നു കാട്ടുന്നുണ്ട്. പുസ്തകത്തിലെ 42 കവിതകളിൽ ഒരോ കവിതയും ഒരോ സ്ത്രീകളുടെയും പ്രതിഷേധം എന്ന രീതിയിലാണ് എഴുതപ്പെട്ടിരിക്കുന്നത്. 3000 ബിസിയാണ് പുസ്തകം പുറത്തിറക്കുന്നത്. അഗസ്റ്റിന്‍ കുട്ടനെല്ലൂര്‍, അജിത് ടി.ജി, ഡി. ശുഭലന്‍, ജ്യോതി രാജീവ്, സംഗീത് കാരക്കോട്, നിധിന്‍ ശ്രീനിവാസന്‍, ലിഖിത ദാസ് തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിക്കും.

 

 

LEAVE A REPLY

Please enter your comment!
Please enter your name here