Homeസാഹിത്യം

സാഹിത്യം

യൂസഫലി കേച്ചരി സാഹിതി അവാര്‍ഡ് ബി. മുരളിക്ക്

തൃശ്ശൂര്‍: സംസ്‌കാര സാഹിതി ജില്ലാ കമ്മിറ്റിയുടെ യൂസഫലി കേച്ചേരി സാഹിതി പുരസ്കാരം കഥാകൃത്ത് ബി. മുരളിക്ക്.21-ന് അക്കാദമി ഹാളില്‍ നടക്കുന്ന ചടങ്ങളില്‍ പുരസ്‌കാരം സമര്‍പ്പിക്കും. ബൈസിക്കിള്‍ റിയലിസം എന്ന കഥാ സമാഹാരത്തിനാണ് അവാര്‍ഡ്‌.

കടലിറങ്ങി വന്ന വീട്ടിലെ ഞാന്‍/ ഞങ്ങള്‍

സുതാര്യ സികുന്നിന്‍ ചരുവില്‍ നമുക്കൊരു വീടുണ്ടായിട്ടുണ്ട്. മെഴുകു മേഞ്ഞ ചുവരുകള്‍ ഉള്ള, ചിറകു പോലെ ജനാല തൂങ്ങിയ, മേല്‍ക്കൂരയിലേക്ക് നോക്കിയാല്‍ പാതി ആകാശവും പാതി കടലും കാണുന്ന ഉടല്‍ച്ചൂടില്‍ തറ മെഴുകിയ വീട്. ഒരു രാത്രി മാത്രം ആകാശത്തിലേക്കെന്നു കള്ളം പറഞ്ഞ് നീ കടലിലേക്കു കയറി പോയിട്ടുണ്ട്.തിരികെ വരാന്‍...

കുഴൂർ വിത്സന്റെ “മരയാള”മെത്തുന്നു

കാടും മരവും കാട്ടാറുകളും കുഴൂർ വിത്സന്റെ കവിതകളിലെ നിത്യ സന്ദർശകരാണ്. ബ്ലോഗിലെ വ്യത്യസ്തയാർന്ന കവിതകളിലൂടെ ശ്രദ്ധേയനായ കവി, വിവിധ വിദേശഭാഷകളിൽ, "Treemagination" എന്ന പേരിൽ, മരം ഇതിവൃത്തമാവുന്ന കവിതാ പുസ്തകങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. ഒടുവിൽ,...

കവി എം.എൻ. പാലൂർ അന്തരിച്ചു

കോഴിക്കോട്∙ കവി എം.എൻ. പാലൂർ (പാലൂർ മാധവൻ നമ്പൂതിരി - 86) അന്തരിച്ചു. ഒക്ടോബര്‍ 9ന് പുലർച്ചെ അഞ്ചരയോടെയായിരുന്നു അന്ത്യം. കേന്ദ്ര, കേരള പുരസ്കാരങ്ങളും ആശാൻ സാഹിത്യ പുരസ്കാരവും നേടിയിട്ടുണ്ട്. എറണാകുളം പറവൂരിൽ ജനിച്ച...

ഹൃദയരക്തം

ബിപിനുഹൃദയരക്തം കൊണ്ടാണോ ഇതെഴുതിയതെന്ന് സുഹൃത്ത് ചോദിച്ചു.അപ്പോഴാണ് ഞാനെന്റെ കവിത രുചിച്ചു നോക്കിയത്.ചോരയുടെഉപ്പുരസം നാവിലറിഞ്ഞു പക്ഷേ... പനിനീർപ്പൂക്കളുടെ ഗന്ധമായിരുന്നു മനസ്സിലറിഞ്ഞത്!ആരെയാണ് ഞാനിതേൽപ്പിക്കുക?രക്തസാക്ഷി സ്മരണകൾ കുളിർ മഞ്ഞായി പെയ്തു വീഴുന്ന തെരുവിൽ സഖാക്കളുണ്ട്ഏതു ദുർഘട വീഥിയിലും കൈത്താങ്ങായ് കൂടെയുണ്ട് കൂട്ടുകാർഅറിയാതെ വരച്ചുവെച്ച ജീവിത തോന്ന്യാക്ഷരങ്ങൾ മായ്ക്കുന്ന ടീച്ചറായി പ്രിയതമയുണ്ടെപ്പോഴുംകാലങ്ങൾക്കുമപ്പുറത്ത് ഇടവഴിയോരത്ത് വഴിക്കണ്ണുമായ് കാത്തു നിന്നവൾഅറിയാദൂരത്തെ തടവറക്കൂട്ടിലൊരു നോവുന്ന ഓർമ്മദൈവമേ ഇതെന്റെ ഹൃദയ രക്തം കൊണ്ട് ഞാൻ കുറിച്ചതാണ്ആരെയാണ് ഞാനിതേൽപ്പിക്കുക....?ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം: (ഫോട്ടോയും...

കോട്ടയം പുഷ്പനാഥ് അന്തരിച്ചു

മലയാളത്തില്‍ അപസര്‍പ്പക നോവലുകള്‍ക്ക് ജനപ്രിയ മുഖം നല്‍കിയ എഴുത്തുകാരന്‍ കോട്ടയം പുഷ്പനാഥ് (80) അന്തരിച്ചു. കോട്ടയത്തെ വസതിയില്‍ രാവിലെ പത്തു മണിയോടെയായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. മകന്‍ സലീം പുഷ്പനാഥ്...

ഇടപ്പള്ളി: കവിതയുടെ മഴവില്ല്

നിധിന്‍. വി. എന്‍വരികയാണിതാ ഞാനൊരധകൃതന്‍ കരയുവാനായ്പ്പിറന്നൊരു കാമുകന്‍ (മണിമുഴക്കം)മലയാളത്തില്‍ കാല്പനികവിപ്ലവം കൊണ്ടുവന്നത് ഇടപ്പള്ളിക്കവികളായ ചങ്ങമ്പുഴയും, ഇടപ്പള്ളി രാഘവന്‍പിള്ളയും ആണ്. വിഷാദം, അപകര്‍ഷ വിചാരങ്ങള്‍, പ്രേമതരളത, മരണാഭിരതി എന്നീ ഭാവധാരകള്‍ കൊണ്ട് മലയാളത്തിലെ കാല്പനിക കവികളില്‍...

ശബ്ദം

അളക എസ് യമുനകിലോ മീറ്ററുകൾക്കപ്പുറത്തു നിന്നും അമ്മയുടെ ശബ്ദം അതും തനിച്ചിരുന്നോർമ്മകൾ കോർക്കുന്ന നേരത്തുതന്നെ... മുറിഞ്ഞുപോകുന്ന വാക്കുകൾക്ക് "എന്തു പറ്റി കുഞ്ഞീ നിനക്കെ"ന്ന നേർത്ത ശബ്ദത്തിലുള്ള ചോദ്യം!പിന്നെ നിശ്ശബ്ദതമായ പെയ്ത്തായിരുന്നു രണ്ടു മേഘങ്ങൾ....വർഷങ്ങൾക്കു...

മാതൃഭൂമി കഥാപുരസ്കാരം; ആദ്യമെത്തിയ കഥകൾ ചേർത്ത് ‘ലിറ്റ്മോസ്ഫിയര്‍’ പുസ്തകമിറക്കുന്നു

മാതൃഭൂമി കഥാപുരസ്കാര മത്സരത്തിൽ ആദ്യമെത്തിയ കഥകൾ ചേർത്ത് 'ലിറ്റ്മോസ്ഫിയർ' പുസ്തകം പുറത്തിറക്കുന്നു. തൃശൂര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സ്വതന്ത്ര പ്രസിദ്ധീകരണ കൂട്ടായ്മയാണ് 'ലിറ്റ്മോസ്ഫിയര്‍' (litmosphere.in). അവസാനറൗണ്ടിലെത്തിയ പത്ത് കഥകളിലെ എട്ട് കഥകള്‍ ചേര്‍ത്താണ് പുസ്തകമിറക്കാന്‍ ഒരുങ്ങുന്നത്.മാതൃഭൂമി പുരസ്‌കാരത്തിനയച്ച കഥകളില്‍...

ഒരു തീട്ടക്കഥയിൽ സ്വച്ഛഭാരതം

പ്രമോദ് കൂവേരിയുടെ 'തീട്ടപ്പൊന്നര'എന്ന കഥയെക്കുറിച്ച് ഒരു വിചാരം. പ്രസാദ് കാക്കശ്ശേരി'പ്രജാപതിക്ക് തൂറാൻ മുട്ടി' എന്ന് എഴുതിയപ്പോൾ സൗന്ദര്യ ദർപ്പണം പൊട്ടിയടർന്നുപോയ കാലം കഴിഞ്ഞു. സുന്ദരമായ എന്തും വൈരൂപ്യത്തിന്റെ ഉള്ളിലിരുപ്പ് നഗ്നമാക്കുമ്പോൾ സ്വച്ഛഭാവനാകാശം കാര്‍മേഘാവൃതമാകുന്നു. ഇടിയും...
spot_imgspot_img