ജയേഷ് വെളേരി
ഹൃദയത്തിന്റെ സുഷിരത്തെ കുറിച്ച്
അവളെന്നോട്
വാചാലമാകാറുണ്ടായിരുന്നു
ഓരോ സുഷിരവും ഓരോ
വസന്തവും ഓരോ മഴക്കാറുമാണെന്നാണ് അവളെന്നോട്
പറഞ്ഞത്.
ഓരോ കാറ് പെയ്യുമ്പോഴും
നെഞ്ചിൽ തിമിർത്തിരുന്ന
നിന്റെ വിരലുകളിലെ താളം
ഒന്നു മാത്രമായിരുന്നു.
ഇടക്ക് വെച്ച് താളം മുറിഞ്ഞപ്പോ
നീ കൊളുത്തി വെച്ച മെഴുകു തിരികളെല്ലാം
അതേ സുഷിരത്തിലൂടെ
ഉരുകിയൊലിച്ച്
പടർന്നു കയറുകയായിരുന്നു.
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
(ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
8086451835 (WhatsApp)
nidhinvn@athmaonline.in