നിങ്ങളങ്ങനെ എന്റെ കവിത വായിക്കേണ്ട!

1
171

(കവിത)

ശിബിലി അമ്പലവൻ 
വായിക്കാൻ…
അക്ഷരങ്ങളുടെ അർഥവേഴ്ചയിൽ രതിസുഖം കൊള്ളാൻ…
വായിച്ചെന്ന് തോന്നിക്കാൻ വേണ്ടി മാത്രം
നിങ്ങളീ കവിത വായിക്കേണ്ട!
ഞാൻ തോലുരിഞ്ഞ് വിളമ്പിയ കവിതകളുടെ
രുചിഭേദങ്ങളെ കുറിച്ച് മാത്രം
നിങ്ങൾ പിറുപിറുക്കുന്നു
പലരും രഹസ്യമായി അതിന്റെ
കൂട്ട് ചോദിക്കുക വരെ ചെയ്തു
ചിലർക്ക് വിളമ്പിയ പാത്രം പോരത്രേ…
ആരും കവിത വെന്ത കനൽ കണ്ടില്ല!
എനിക്കറിയാം…
കാഫ്കയും മാധവിക്കുട്ടിയും
മഹാത്മയും ഇഴഞ്ഞ മണ്ണാണിത്.
ചിറകുകൾ പോയിട്ട് നടക്കാൻ കാലുകൾ വരെ മറന്ന മണ്ണ്!
ചിത്രീകരണം: സുബേഷ് പത്മനാഭന്‍
നോക്കിയേ,
നിങ്ങളിപ്പോളും കവിതയുടെ വരികൾക്കിടയിൽ കുടുങ്ങുന്നു..
പ്രാസങ്ങളുടെ ചഷകം  തിരയുന്നു…
അക്ഷരങ്ങളിൽ തൃപ്തിയടയുന്നു…
അത് കൊണ്ട് വീണ്ടും ഞാൻ പറയുന്നു ;
നിങ്ങളങ്ങനെ എന്റെ കവിത വായിക്കേണ്ട!

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here