(കവിത)
(പണിയ ഗോത്ര ഭാഷ )
സിജു സി മീന
വൊള്ളിടി മിനുക്കിഞ്ച
വൊള്ളെ പല്ലുമ്പെ
വെറ്റിലെ കറെ ആക്കണ്ട മകളെ..
ഈ കറെ നിന്നെ കറയിലാക്കും..!
മൂക്കാതെ അമ്മെ ആകണ്ട മകളെ..
മൂത്തു പഴുപ്പാം ഇനിയും നാളുളാ
പാറിഞ്ച കൊടികളാ ചന്തം കണ്ടു
പാറണ്ട മകളെ..
പാറുവാം നിനക്കു നിന്ന പെരയിയുളാ
കുടകിലി ഇഞ്ചി പൂവു കാണണ്ട മകളെ..
ചൂടുവാം നിന്നക്കെമ്പാടും പൂവുളാ ഊടെ
കറെ ആകാതെ
മൂത്തു പഴുത്തു
പൂമ്പാറ്റ പോലെ
നിന്ന പെരയിമ്പേ
പാറി പറന്തോ മകളെ..
അപ്പെo കൂട ഉളാ..!
എന്റെ മകൾക്ക്
(മലയാള പരിഭാഷ )
ഇടിവാൾ മിന്നുമ്പോൽ മിന്നും
തൂവെള്ള ദശനം
വെറ്റില കറയാക്കണ്ട മകളെ..
ഈ കറ നിന്നെ കറയിലാക്കും..!
മൂക്കാതെ തായാകണ്ട മകളെ..
മൂത്തു പഴുക്കാനിനിയും നാളുണ്ടേറെ
പാറുന്ന കൊടികൾതൻ അഴക് കണ്ട്
പാറണ്ട മകളെ..
പറന്നിടാൻ നിനക്കു നിൻ പാതയുണ്ട്
കുടലിലെ ഇഞ്ചിപൂ കാണണ്ട മകളെ..
ചൂടുവാൻ നിന്നക്കെമ്പാടും മലരുണ്ടിവിടെ
കറയിൽ ആകാതെ,
മൂത്ത് പഴുത്ത്,
ശലഭമായി,
നിൻ വീഥിയിൽ
പാറി പറന്നോ മകളെ..
നിൻ കൂടെയുണ്ടച്ഛൻ..!
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല