Aparajito

0
158

ഗ്ലോബൽ സിനിമാ വാൾ

മുഹമ്മദ് സ്വാലിഹ്

Film: Aparajito
Director: Satyajit Ray
Year: 1956
Language: Bengali

ജീവിതത്തിലെ ആദ്യദുരന്തങ്ങള്‍ക്ക് ശേഷം അപു മാതാപിതാക്കള്‍ക്കൊപ്പം ബംഗാള്‍ വിട്ട് ബനാറസിലെത്തിലെത്തുകയാണ്. പിതാവ് ഗംഗാതീരത്ത് പുരോഹിതനായി ജോലിനോക്കുന്നു. അപു ജീവിതത്തെ അറിയുന്നത് തുടരുകയാണ്. പുതിയ ഇടം, പുതിയ അനുഭവങ്ങള്‍. എന്നാല്‍ അപുവിന്റെ ജീവിതത്തിലൊരു കാലത്തും സന്തോഷങ്ങള്‍ക്ക് ദീര്‍ഘായുസില്ല. ഗംഗയുടെ പടവുകളില്‍ കുഴഞ്ഞുവീഴുന്ന പിതാവ് വൈകാതെ മരണത്തിന് കീഴടങ്ങുന്നു. അപുവും അമ്മയുമായി ചുരുങ്ങുന്ന കുടുംബം തിരിച്ച് ബംഗാളിലെ ഒരു ബന്ധുവിന്റെ വീട്ടിലേക്കെത്തുന്നു. ഗ്രാമത്തിലെ സ്കൂള്‍ കണ്ട് പഠിക്കാന്‍ ആഗ്രഹിക്കുന്ന അപുവിന്റെ ആ തീരുമാനം അവന്റെ ജീവിതത്തെയും സിനിമയെയും മറ്റൊരു തലത്തിലേക്ക് കൊണ്ടുപോവുന്നു.

വിഖ്യാത സംവിധായകന്‍ റേയുടെ മാസ്റ്റര്‍പീസായ അപു ത്രയത്തിലെ രണ്ടാമത്തെ സിനിമയാണ് അപരാജിതോ.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here