ഫോട്ടോ സ്റ്റോറി
സുർജിത്ത് സുരേന്ദ്രൻ
കോഴിക്കോട് ബീച്ചിന്റെ തെക്ക് ഭാഗത്തുള്ള ഇടിയങ്ങര എന്ന പ്രദേശത്ത് ‘ഷേക്ക് മസ്ജിദ് പള്ളിയിൽ വർഷങ്ങളായി നടന്നു വരുന്ന ഒരു പ്രധാനപ്പെട്ട ഉത്സവമാണ് ‘അപ്പവാണിഭ നേർച്ച. ഷെയ്ഖ് മാമുഖ്യ എന്നറിയപ്പെടുന്ന അബുവാഫ ഷംസുദ്ധീൻ മുഹമ്മദിന്റെ ബഹുമാനാർത്ഥം അദ്ദേഹത്തിന്റെ സ്മരണക്കയാണ് ഈ നേർച്ച ആഘോഷിക്കുന്നത്. ജാതിമത ഭേദമന്യേ കാർഷിക ഉൽപന്നങ്ങളും വസ്ത്രങ്ങളും ശരീര ഭാഗങ്ങളുടെ ചെറു രൂപങ്ങളും ഇവിടെ നേർച്ചക്കായി നൽകുന്നു. ഹിജ്‌റ കലണ്ടർ പ്രകാരം എല്ലാവർഷവും റജബ് പതിനഞ്ചിനാണ് നേർച്ച നടക്കുന്നത്. ഈ കാലയളവിൽ ഇടിയങ്ങര പ്രദേശവും തെരുവും ജനനിബിഡമായിരിക്കും. മധുര പലഹാരങ്ങളാലും കളിപ്പാട്ടങ്ങളാലും പള്ളിയിൽ നിന്നുള്ള പ്രാർത്ഥനകളാലും ഇടിയങ്ങര തെരുവ് ആഘോഷത്തിൽ നിറഞ്ഞു നിൽക്കും.
പത്ത്പന്ത്രണ്ട് വർഷങ്ങൾക്ക് മുൻപ് സുഹൃത്ത് ഹർഷാദിന്റെ കൂടെ നേർച്ചക്ക് വന്നപ്പോൾ, പച്ച പെയിന്റടിച്ച പഴയ കെട്ടിടമായിരുന്നു. ഇപ്പൊ പള്ളിയുടെ വലിപ്പവും സൗകര്യവും കുറച്ചുകൂടെ കൂട്ടിയിട്ടുണ്ട്. 463 ഓളം വർഷമായി ഈ നേർച്ച ഇവിടെ നടന്നു വരുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്.
…
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.
ദേശത്തിൻ്റെ കഥയിൽ വായിച്ചത് ഓർക്കുന്നു ❤️