സുബൈർ സിന്ദഗി
മുഹമ്മദ് നഫീസ ദമ്പതികളുടെ മകനായി ജനനം. സഹോദരൻ സബാഹുദ്ദീൻ വിദേശത്ത് ജോലി ചെയ്യുന്നു. പാവിട്ടപ്പുറം എ.എം.എൽ.പി സ്കൂൾ, കോക്കൂർ അബ്ദുൾ ഹയ്യ് ഹാജി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂൾ, പുതുപൊന്നാനി ഹാജ്യാർ സ്കൂൾ, പുതുപൊന്നാനി എം. ഐ ഹൈസ്കൂൾ എന്നിവിടങ്ങളിലായി പ്രാഥമിക വിദ്യാഭ്യാസം. പ്രദേശത്തെ പൊതു പ്രവർത്തകനായ കുഞ്ഞാലൻ ഹാജിയുടെ ഉപദേശപ്രകാരമാണ് സുബൈറിനെ പുതുപൊന്നാനി മഊനത്തുൽ ഇസ്ലാം യതീംഖാനയിൽ ചേർത്തത്.
പത്താം ക്ലാസ്സിലെ പഠനകാലത്ത് ആർട്ടിസ്റ്റ് ശ്രീധരൻ ചങ്ങരം കുളം, ഗ്ലാമർ ആർട്ട് അലി എന്നിവർക്കു കീഴിൽ പരസ്യരംഗത്ത് പ്രവർത്തിച്ചു കൊണ്ടാണ് കലാരംഗത്തെ പ്രവർത്തനങ്ങൾ ആരംഭിച്ചത്.
പാവിട്ടപ്പുറത്ത് വർക്ക്ഷോപ്പ് തൊഴിലാളിയായും കൂലിപ്പണിക്കാരനായും ജീവിച്ചു പിന്നീട് കുറച്ചു കാലം ആന്ധ്രാപ്രദേശിലെ കർണൂൽ, പഞ്ചലിംഗാല ചെക്ക് പോസ്റ്റ് , വിജയവാഡ എന്നിവിടങ്ങളിൽ ഹോട്ടൽ തൊഴിലാളിയായും മറ്റും അലഞ്ഞു തിരിഞ്ഞു. അതിനു ശേഷം വീണ്ടും ചങ്ങരം കുളത്തെത്തി നിറം പ്രേംദാസ് , ജേസൺ അയിനൂർ, അതുല്യ ആർട്ട്സ് എന്നിവിടങ്ങളിൽ പ്രവർത്തിച്ചു. തുടർന്ന് പൊതുപ്രവർത്തകനായ പാവിട്ടപ്പുറം ഇബ്രാഹിം പള്ളിയറക്കലിന്റെ പ്രോത്സാഹനത്തിൽ സിന്ദഗി ആർട്ട് മിഡിയ എന്ന സ്ഥാപനം ആരംഭിച്ചു.
സൈക്കിൾ റിപ്പയറിംഗ് തുടങ്ങിയ ജോലികൾ ചെയ്തിരുന്ന ജേഷ്ഠൻ കുഞ്ഞിപ്പ അലിയുടെ കലാപ്രവർത്തനങ്ങളും, കഥ പറച്ചിലുകളുമാണ് ആദ്യ പ്രചോദനം. മൂന്നു വർഷത്തോളം പുതുപൊന്നാനി മഊനത്തുൽ യതാമ സാഹിത്യ സമാജം സെക്രട്ടറിയായിരുന്നു. ആ കാലത്താണ് പുസ്തകങ്ങളിലേക്കും എഴുത്തിലേക്കും അടുക്കാൻ അവസരം ലഭിച്ചത്. തലച്ചുമടായി പുസ്തകങ്ങൾ കൊണ്ടുനടന്ന് വിറ്റിരുന്നവരിൽ നിന്നും സ്ഥിരമായി പുസ്തകങ്ങൾ വാങ്ങിയിരുന്ന ഫാത്തിമത്തയ്ക്ക് പുസ്തകം വായിച്ചു കൊടുക്കുന്ന ശീലം സുബൈറിലെ വായനാശീലം വർദ്ധിപ്പിച്ചു.
പഠനകാലത്ത് ചെറിയ സമ്മാനങ്ങളൊക്ക ലഭിച്ചിരുന്ന സുബൈറിനെ ട്രാക്സ് ദുബായ് ആദരിച്ചിട്ടുണ്ട്. ആർട്ടിസ്റ്റ് ആന്റ് റൈറ്റേഴ്സ് കൾച്ചറൽ ഫൗണ്ടേഷന്റെ 2019 ലെ ഡോ. അംബേദ്കർ ഫെലോഷിപ്പ് സുബൈർ സിന്ദഗിക്കായിരുന്നു. ഇതിലെല്ലാം ഉപരിയായി പാവിട്ടപ്പുറത്തെ ജനങ്ങളുടെ അംഗീകാരത്തിനും സ്നേഹത്തിനും സുബൈർ വില കൽപ്പിക്കുന്നു. 2019 നവംബർ അഞ്ചാം തിയ്യതി കോക്കൂർ സ്കൂളിൽ വെച്ച് ഉപജില്ലാ കലോത്സവവേദിയിൽ ആദരിക്കപ്പെടുകയുണ്ടായി.
നേട്ടങ്ങൾ
നാഷണൽ കൾച്ചറൽ & വെൽഫയർ ഫൗണ്ടേഷൻ 2020 ഡോക്ടർ എപിജെ അബ്ദുൽ കലാം നാഷണൽ സേവശ്രീ ഫെല്ലോഷിപ് അവാർഡ് ലഭിച്ചു. ഗോവയിൽ വെച്ച് നടന്ന ചടങ്ങിൽ ഗോവ ഊർജ്ജ വകുപ്പ് മന്ത്രി നീലേഷ് കർബാലിന്റെ സാന്നിധ്യത്തിൽ, ദേശീയ സാഹിത്യ അക്കാദമി അവാർഡ് ജേതാവ് ദാമോദർ മൗറ, പ്രശസ്ത കൊങ്ങിണി എഴുത്തുകാരി ബ്രിന്ത മേനേസാസ് എന്നിവർ ചേർന്ന് നൽകി.
2019 ൽ വളാഞ്ചേരി സഫ ആർട്സ് & സയൻസ് കോളേജിൽ വെച്ച് സ്ത്രീ ശാക്തീകരണം സെമിനാറിൽ, കേരള കൗമുദിയും, സഫ ആർട്സ് & സയൻസ് കോളേജും സംയുക്തമായി നൽകിയ ആദരവ്, മലപ്പുറം ജില്ലാ സബ് കളക്ടർ അനുപം മിശ്രയിൽ നിന്നും ഏറ്റു വാങ്ങി.
രചനകൾ
ആത്മ ഓൺലൈനിൽ ഇടവഴിയിലെ കാല്പാടുകൾ എന്ന പംക്തിയിൽ എഴുതി വരുന്നു.
കവിതകൾ
കലാസംവിധാനം ചെയ്ത സിനിമകൾ
ഏഴു ദേശങ്ങൾക്കുമകലെ (2013) – സംവിധാനം : റഷീദ് കെ. മൊയ്‌തു.
ജീംബൂംബാ (2019) – സംവിധാനം : രാഹുൽ രാമചന്ദ്രൻ
എൻറും ഇളമൈ – തമിഴ് (2013)- സംവിധാനം : വിപിൻ ബാബു
രാക്ഷസ രാവണൻ (2019) – സംവിധാനം : ജോജൻ ജോസഫ്
പാളയം പിസി (2022) – സംവിധാനം ; അനിൽ വി എം
കൂടാതെ, പൂർണ്ണമായും യുഎഇ യിൽ പൂർത്തീകരിച്ച Man of omen എന്ന ചിത്രത്തിന്റെ
രചനയും സംവിധാനവും നിർവ്വഹിച്ചു. നൂറിലേറെ പരസ്സ്യചിത്രങ്ങളിൽ കലാസംവിധാനം നിർവ്വഹിച്ചു.
യൂ ട്യൂബ്
https://www.youtube.com/@zindagimedia_
കുടുംബം
മാതാപിതാക്കൾ : മുച്ചിക്കൂട്ടത്തിൽ നഫീസ, ചാവക്കാട് പൂവത്തൂർ മുഹമ്മദ്
സഹോദരൻ : സബാഹുദ്ദീൻ
ജീവിത പങ്കാളി : ശൈബത്
മക്കൾ : മുഹമ്മദ് സ്വലാഹുൻ അയ്യൂബി, മുംജിത സുൽത്താന ആയിഷ, മാജിത സുൽത്താന ആസ്മി.
വിലാസം
സുബൈർ സിന്ദഗി
പാവിട്ടപ്പുറം, എ.പി.ജെ നഗർ
ഒതളൂർ പോസ്റ്റ്, മലപ്പുറം ജില്ല
പിൻ: 679591
ഫോൺ : 8157864834, 7306662430 ( വാട്ട്സപ്പ് )
ക്രിയാത്മക മേഖലകളിൽ പ്രവർത്തിക്കുന്നവരുടെ പ്രൊഫൈലുകൾ ആത്മ ഓൺലൈൻ പ്രസിദ്ധീകരിച്ചു വരുന്നു. താൽപ്പര്യം ഉള്ളവർ ഇവിടെ കൊടുക്കുന്ന നമ്പറിൽ അമർത്തുക 9048906827