നാല് വർഷം പിന്നീടുന്ന വടകര ബ്ലോക്ക് പഞ്ചായത്ത് ആർട് ഗാലറി ചിത്രകാരൻ സദു അലിയൂരിന്റെ പേരിൽ അറിയപ്പെടും. വെള്ളിയാഴ്ച ചോമ്പാലയിലെ ആർട് ഗാലറിയിൽ നടന്ന പരിപാടിയിൽ വടകര എം പി കെ മുരളീധരൻ സദു അലിയൂരിന്റെ ഛായ ചിത്രം പ്രകാശനം ചെയ്തു കൊണ്ടു സ്മരണയ്ക്കായി സമർപ്പിച്ചു. പ്രസിദ്ധ ചിത്രകാരൻ p. ശരത് ചന്ദ്രൻ രചിച്ച ഛായ ചിത്രമാണ് പ്രകാശനം ചെയ്തത്. വടകര പ്രദേശത്തിന് തന്നെ അഭിമാനമായ ഒന്നാണ് ചോമ്പാലയിലെ ആർട് ഗാലറി, അതിന്റെ അമരക്കാരനായി സദു അലിയൂരിന്റെ പോലേ ഒരു കലാകാരൻ ഉണ്ടായിരുന്നത് കൊണ്ട് തന്നെ അതിന്റെ മാഹത്മ്യം വർധിക്കുന്നുവെന്നും കലാ സാംസ്കാരിക രംഗത്തോട് വടകര ബ്ലോക്ക് പഞ്ചായത്ത് കാണിക്കുന്ന സമീപനം മാതൃകാ പരമാണ് എന്നും കെ മുരളീധരൻ പറഞ്ഞു.
വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോട്ടയിൽ രാധാകൃഷ്ണൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സജയ് കെ. വി, സദു അലിയൂർ അനുസ്മരണ പ്രഭാഷണം നടത്തി. അഴിയൂർ പഞ്ചായത്ത് പ്രസിഡന്റ് വി പി ജയൻ, ബ്ലോക്ക് ഡെവലപ്പ്മെന്റ് ഓഫീസർ രജിത, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പങ്കജാക്ഷി ടീച്ചർ, മഹിജ സദു, വി പി രാഘവൻ, ജഗദീഷ് പാലയാട്ട് എന്നിവർ സംസാരിച്ചു സദു അലിയൂർ ആർട്ട് ഗാലറിയുടെ നേതൃത്വത്തിൽ വരും ദിനങ്ങളിൽ ഓൺലൈൻ ആർട് ഗാലറി ആരംഭിക്കുകകയാണ് കൂടാതെ ഓൺലൈൻ നാഷണൽ പെയിന്റിംഗ് ക്യാമ്പ്, കുട്ടികൾക്കായുള്ള ചിത്രരചനാ മത്സരം മുതലായ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ഗാലറി ഭാരവാഹികൾ പറഞ്ഞു.