കാണെ

0
542
Rajesh Nandiyamkod
+ posts

കവിത
രാജേഷ് നന്ദിയംകോട്
ചിത്രീകരണം : സുബേഷ് പത്മനാഭൻ

Rajesh nadhiyamkod

ജയിച്ചു എന്ന് തോന്നുമ്പോൾ
തോറ്റുഎന്നൊരുൾവിളി
വെറുതേ എന്ന് തോന്നുമ്പോൾ
കാര്യം എന്നറിവ് .
കാറ്റക്ഷരങ്ങളിൽ
തൂവലുകളുടെ ഭാഷ
തിരയുകയാണ്.

ചീവീട് പറയുന്നതെന്തെന്ന
പിടച്ചിൽ..
മരംമുറിക്കുന്നെന്നോ
മഴയില്ലയെന്നോ ..

ഓർമ്മകളുടെ
കടന്നൽകൂടിളകുകയും
തോന്നലുകളെ കുത്തി
വീർപ്പിക്കുകയും ചെയ്യുമെന്ന
തിരിച്ചറിവിൽ
എത്രയേകാന്തയാത്രകൾ

നിശബ്ദം
എന്ന് പേരിട്ട
കുറച്ച് നേരങ്ങൾ..
…

രാജേഷ് നന്ദിയംകോട്
ആറ് കവിതാ സമാഹാരങ്ങളും ഒരു നോവലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കവിതക്ക് ആറോളം പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.മഴക്കാലങ്ങളിൽ “വിത്തു യാത്ര” എന്ന പേരിൽ പരിസ്ഥിതി പ്രവർത്തനത്തിൽ സജീവം.
അഞ്ചു വർഷമായി മുഴുവൻ സമയ എഴുത്ത് ജീവിതം.
…
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here