HomePOETRYവട്ടം

വട്ടം

Published on

spot_img

(കവിത)

ട്രൈബി പുതുവയൽ

എത്രയോ വട്ടം മനസ്സുകൊണ്ട് കുരിശേറ്റിയിട്ടാണ് ക്രിസ്തുവിന് ശരീരം കൊണ്ടൊരു കുരിശിലേറാൻ കഴിഞ്ഞത്..

എത്രയോ വട്ടം വെള്ളക്കാരന്റെ ബുള്ളറ്റുകൾ തുളവീഴ്ത്തിയിട്ടാണ് ഗാന്ധിക്ക് നെഞ്ചിലൊരു വർഗ വെറിയന്റെ വെടിയേൽക്കാൻ കഴിഞ്ഞത്..

എത്രയോ വട്ടം മനസ്സുകൊണ്ട് കാതങ്ങൾ സഞ്ചരിച്ചിട്ടാണ് , ഒരു രാത്രി സിദ്ധാർത്ഥന് കൊട്ടാരം വിട്ടു പോകാൻ കഴിഞ്ഞത്..

ചിത്രീകരണം: മിഥുന്‍ കെ.കെ.

എത്രയോ വട്ടം വിശപ്പ് കടിച്ചു പറിച്ച് കൊന്നിട്ടാണ് , ഒരിക്കൽ ആൾക്കൂട്ടത്തിന് മധുവിനെ തല്ലി കൊല്ലാൻ കഴിഞ്ഞത്..

എത്രയോ വട്ടം ശയനമുറിയിൽ വെറുപ്പുകൊണ്ട് ശ്വാസം മുട്ടിച്ചിട്ടാണ്, ഒരു രാത്രി പാമ്പിൻ വിഷത്താൽ അവനവളെ കൊല്ലാൻ കഴിഞ്ഞത്..

എത്രയോ വട്ടം നമ്മോട്ക്ഷമിച്ചു വെന്നോർത്തിട്ടുവേണം മർത്ഥ്യാ
ഈ പ്രളയമഴക്കും കൊടുംചൂടിനും ഭൂമിയെ പ്രാകാൻ..

എത്രയോ വട്ടം ‘നിനക്ക് വട്ടാണ്..’
എന്ന് കേട്ടിട്ട് വേണം
ഈ ജീവിതവളയം നമുക്ക് വട്ടമെത്തിക്കാൻ…

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

ടൂറിസം ദിനത്തില്‍ അവാര്‍ഡ് തിളക്കം; കാന്തല്ലൂരിന് രാജ്യത്തെ ബെസ്റ്റ് ടൂറിസം വില്ലേജ് ഗോള്‍ഡ് അവാര്‍ഡ്

തിരുവനന്തപുരം: ടൂറിസം ദിനത്തില്‍ കേരളത്തിന് അവാര്‍ഡ് തിളക്കം. ഇടുക്കി ദേവികുളം കാന്തല്ലൂര്‍ പഞ്ചായത്തിന് രാജ്യത്തെ ബെസ്റ്റ് ടൂറിസം വില്ലേജ്...

ഡോ. സിപി മേനോന്‍ സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

കൊച്ചി: ഡോ. സിപി മേനോന്‍ സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. 2022-23 വര്‍ഷങ്ങളിലായി ആറ് പേര്‍ക്കാണ് പുരസ്‌കാരം സമ്മാനിക്കുന്നത്. 2022ലെ അവാര്‍ഡുകള്‍ക്ക്...

ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രിയായി ജൂഡ് ആന്തണിയുടെ ‘2018’

ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രിയായി ജൂഡ് ആന്തണി സംവിധാനം ചെയ്ത 2018. ഗിരീഷ് കാസറവള്ളിയാണ് അഭിമാന വാര്‍ത്ത പങ്കുവച്ചത്....

ഏഷ്യയിലെ മികച്ച നടന്‍; രാജ്യാന്തര നേട്ടവുമായി ടൊവിനോ

അഭിനയ മികവിനുള്ള രാജ്യാന്ത പുരസ്‌കാരത്തിന് അര്‍ഹനായി ടൊവിനോ തോമസ്. നെതര്‍ലന്‍ഡ്‌സിലെ ആംസ്റ്റര്‍ഡാമില്‍ നിന്നുള്ള സെപ്റ്റിമിയസ് അവാര്‍ഡ്‌സില്‍ മികച്ച ഏഷ്യന്‍...

More like this