അച്ഛൻ

0
167

(കവിത)

ശിവശങ്കര്‍

സ്വത്ത് ഭാഗിച്ചപ്പോൾ
എനിക്കു കിട്ടിയത്
അച്ഛന്റെ വലംകാലീന്ന്
അല്പം നാറുന്ന
കുഴിനഖച്ചെളിയായിരുന്നു
ആ മണ്ണിൽ ആദ്യത്തെ വിത്തെറിഞ്ഞുകൊണ്ട്
ഞാൻ തുടങ്ങുന്നു
എന്റെ കുഞ്ഞുങ്ങൾക്ക്
വിശപ്പാറ്റാൻ
ഞാനതിൽ ആഞ്ഞു
പണിയുന്നു
പിന്നെ അച്ഛനെപ്പോലെ,
വലംകാലിൻ പെരുവിരലിൽ പെരുംകുഴികൾ
ഞാൻ തീർക്കുന്നു
ചെളിവാരി ഞാൻ നിറയ്ക്കുന്നു. അച്ഛനെപ്പോലെ
വേദനകൊണ്ട് ഞാൻ
പുളയുന്നു.

ചിത്രീകരണം: മിഥുന്‍ കെ.കെ.

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here