(കവിത)
സിജു സി മീന
(പണിയ ഗോത്ര ഭാഷ)
കണ്ടം പൂട്ടുവം പോയ
അപ്പനെ, കണ്ടത്തിലി ചവുട്ടുത്തരു..!
അപ്പന ചോരെയും നീരും കണ്ടം നിറച്ച
അപ്പന ചോരയും നീരും കൊണ്ടു
നെല്ലും മുളച്ച.. അവരള പള്ളയും നിറഞ്ച
എന്ന പള്ളയും ഒട്ടുത്ത
അമ്മന നെഞ്ചും പൊട്ടുത്ത
ഏക്കു കൈക്കോട്ട് നീട്ടി
അവരെന്നെ വേലക്കു വുളിച്ചെരു
അമ്മെ പേനെ എടുത്തു കയ്യിലി തന്തു
നാനു എന്ന ബുക്കു എടുത്തു
സ്കൂളിലേക്കു നടന്തേ…
അമ്മെ കൈക്കോട്ട് എടുത്തു
കണ്ടത്തിലി ഇറങ്കുത്തു..!
നാനു ബുക്കെടുത്തു
അറിവിലിറങ്കുത്തെ..!!

(മലയാള പരിഭാഷ)
കണ്ടം പൂട്ടാൻ പോയെന്നച്ഛനെ
കണ്ടത്തിലിട്ടവർ ചവിട്ടി..!
അച്ഛന്റെ നീരും രുധിരവും
കണ്ടം നിറച്ചു..
അച്ഛന്റെ നീരും രുധിരവും കൊണ്ടീ
നെല്ലും മുളച്ചു…, അവരുടെ വയറും നിറഞ്ഞു…
എന്റെ വയർ ഒട്ടി
അമ്മതൻ നെഞ്ച് പൊട്ടി
എനിക്ക് മൺവെട്ടി നീട്ടി
അവരെന്നെ വേലയ്ക്ക് വിളിച്ചു
അമ്മ പേനയെടുത്ത് കയ്യിൽ തന്നു
ഞാനെന്റെ പുസ്തകമെടുത്തു
സ്കൂളിലേക്ക് നടന്നു…
അമ്മ മൺവെട്ടി എടുത്ത്
കണ്ടത്തിലിറങ്ങി..!
ഞാൻ പുസ്തകമെടുത്ത്
അറിവിലേക്കും..!!
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല