(കവിത)
മഞ്ജു ഉണ്ണികൃഷ്ണൻ
സ്വപ്നങ്ങളുടെ
തീവ്രഅസഹ്യതയുള്ള
പെൺകുട്ടി .
ഏതോ മുൻജന്മത്തിലെ
നാട്ടിലൂടെ നടക്കുന്നു.
കുറേയേറെ
കുന്നുകൾ
തോടുകൾ
ചാലുകൾ കുളങ്ങൾ
കൊക്കരണികൾ
നിലങ്ങൾ
നിരപ്പുകൾ
ഒരു പുഴയും .
കണ്ടു മറന്ന ഒരാകാശം
അതേ തണുപ്പുള്ള കാറ്റ്
മണ്ണിൻ്റെ മാറാപശ്ശിമ .
മുൻപ് നടന്നതിൻ്റെ തോന്നൽ.
വീടിരുന്ന വളവിലെ
കയറ്റം
വള്ളിക്കാട് .
ഈടിമ്മേലിരുന്ന്
താഴേക്ക് കാലിട്ട് ആട്ടികൊണ്ട്
മൂളിയ എന്തോ ഒന്ന്
ഓർമ്മ വരുന്നു.
സിനിമയും
പാട്ടുമൊന്നും ഇല്ലാക്കാലത്ത്
എന്ത് മൂ……ളിയെന്ന് .
എന്ത് മൂ…….. ളിയെന്ന്.
ഓർത്ത് ഓർത്ത് ഉണരുന്നു.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല
കവിത ഹൃദ്യം. ആത്മസ്പർശി. ആശംസകൾ പ്രിയപ്പെട്ട മഞ്ജു. ❤️
എല്ലാവരും ഒരിക്കലെങ്കിലും അനുഭവിച്ച ഫീലിംഗ്!❤️
എല്ലാവരും ഒരിക്കലെങ്കിലും അനുഭവിച്ച ഫീലിംഗ്.
wonderful 👌👌♥️
💖