(കവിത)
കെ ടി നിഹാല്‍
ആകാശത്തോടുള്ള താഴ്മ കാരണം
പുഴയിലേക്ക് തലതാഴ്ത്തി
നിൽക്കുന്ന മരം
അമ്മയുടെ സമ്മതമില്ലാതെ
പുഴയിലേക്ക് ഇറങ്ങി നീന്തൽ പഠിക്കാൻ ആഗ്രഹിക്കുന്ന
ഇല
നിഴൽ തൻറെ കൂടെയുണ്ട്
എന്ന ആത്മവിശ്വാസത്തോടെ
രാത്രി കാറ്റിനൊപ്പം പുഴയിലേക്ക് ഒളിച്ചോടി
കുളിച്ച് തോർത്തി
കേറും വരെ അവൾ ഓർത്തു കാണില്ല
ഇനി തിരികെ എങ്ങനെ മടങ്ങും
രാത്രി ഉറക്കത്തിൽ നിന്നും അമ്മയെ ഉണർത്താൻ വേണ്ടി
ആ കുഞ്ഞിൻറെ ചെഞ്ചുണ്ടിൽ
ഒരു
അര മുറി
കവിത
വഴിമുട്ടി ….!
“രാത്രിയെ പേടിച്ചിട്ടാവണം
നിഴൽ
എന്റെ
കൂടെ വന്നത്….
അവൾക്ക്
എന്ത്
അസൂയയാ…
ഇരുട്ടിൽ
എന്റെ
കൂടെ
വന്നിട്ട്
വെളിച്ചത്തിൽ
എന്നെ
ഒറ്റക്കാക്കി
പോയ
നൊമ്പരത്തി ….”
ഇതെല്ലാം
കേട്ട് നിഴലവളോട്
ചോദിച്ചു
“ഞാനില്ലെങ്കിൽ രാത്രിയുടെ
മുഖം
നീ
എങ്ങനെ വായിക്കും ….?”
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല
Waaawooo… Nice…