തോന്നൽ

0
175
(കവിത)
ജിപ്‌സ പുതുപ്പണം
നീയുണ്ടെന്ന തോന്നലിന്റെ
ജനാലയടയുന്നു
ഞാനില്ലെന്ന മട്ടിൽ
മുറിയിലിരുട്ട്.
നീയൊഴിച്ചിട്ടു പോയ
ഒച്ചകളെ
പെട്ടികളിലടക്കി വെച്ചിട്ടുണ്ട്.
ചിത്രീകരണം: മിഥുന്‍ കെ.ക.
നീയില്ലാതിരിക്കുമ്പോഴും
നിന്റെ പാട്ട് കേൾക്കുന്ന
നമ്മുടെ വീടിനൊരു
മുറ്റമുണ്ടായിരുന്നെങ്കിൽ
എന്ന തോന്നലിലിരിപ്പാണ്
ഞാൻ.
ആ മുറ്റത്തൊരു
കസേരയെനിക്കുണ്ട്.
ഇവിടിരുന്നാൽ കാണുന്ന
വീടിന്റെയാണ് ജനാലയടയുന്നത്.
വീടില്ലെന്ന മട്ടിൽ
നീയടഞ്ഞു പോകുന്നു.

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here