(കവിത)
ഹാഷിം ഷാജഹാൻ മണ്ണാർക്കാട്
മുങ്ങി മരണങ്ങളേക്കാൾ കൂടുതൽ
ലോകത്ത് ഉണങ്ങി മരണങ്ങൾ സംഭവിക്കുന്നു
കടലിനോട്
മത്സരിച്ചിട്ടെന്ന പോലെ
കരയിലേക്കെടുത്തിട്ട മീനിനെ
വെയിൽ ഉണക്കിയെടുത്ത്
റോഡരികിൽ
അട്ടിക്ക് വെച്ച് വിൽക്കുന്നു
ചാകാൻ കിടന്നപ്പോൾ പോലും
ഒരു തുള്ളി വെള്ളം തന്നില്ലല്ലോ
എന്ന സങ്കടം
അവരുടെ മുദ്രാവാക്യമാണ്
വെള്ളത്തിൽ കിടന്നു മരിച്ചാൽ സ്വർഗത്തിൽ പോകുമെന്ന് വിശ്വസിക്കുന്നവരാണ്
മീനുകൾ
മനുഷ്യരുടെ കയ്യിൽ കിടന്ന് മരിച്ചാൽ നരകത്തിൽ പോകുമെന്നൊന്നും അതിനർത്ഥം വരില്ലായിരിക്കും
ആ കണക്കിന്
സ്വർഗത്തിലാണെന്നുറപ്പുള മീനുകൾ അക്വോറിയത്തിൽ കിടന്ന്
കടലിത്രക്ക് ചെറുതാണല്ലോ
എന്നു വിലപിച്ച്
വെള്ളം കുടിച്ചു
മരിക്കുന്നു.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല
വളരെ മനോഹരമായ ഒരു ഇത്