കാണാതെ പോയവരുടെ കവിത

0
191

(കവിത)

ഗായത്രി സുരേഷ് ബാബു

രൂപമില്ലാത്ത വാങ്കുവിളികളുടെ
പ്രേതങ്ങൾ നിങ്ങളുടെ ഉറക്കം കെടുത്തിയേക്കാവുന്ന താഴ്‌വരയെക്കുറിച്ചാണ് ഞാനെഴുതുന്നത്.

വെളുത്ത മണ്ണിൽത്തറഞ്ഞ മൈൽക്കുറ്റികൾ
പതിഞ്ഞ കാൽപാടുകൾ
പൊടിഞ്ഞ മഞ്ഞിൻ കട്ടകൾ
ഇരുട്ടിൽ കുലുങ്ങുന്ന ബൂട്ടുകൾ
കൂട്ടിയിടിക്കുന്ന തോക്കുകൾ
മുഴങ്ങുന്ന തെറികൾ

ചിത്രീകരണം: സുബേഷ് പത്മനാഭന്‍

ശബ്ദത്തിന്റെ ആത്മാക്കൾ
ഇലകൊഴിഞ്ഞ മരത്തിന്റെ
അസ്ഥിയിൽ ചെന്നിടിച്ചു ചിതറിയ ചിലമ്പൽ.

ഉറ്റവരുടെ ഓർമ്മകളെ കബറടക്കി
തിരിച്ചു നടക്കുന്ന സ്ത്രീകളെപ്പറ്റിയാണ് ഞാൻ എഴുതുന്നത്.
അവസാനത്തെ നമാസിൽ നനഞ്ഞ അവരുടെ കണ്ണുകളെപ്പറ്റിയാണ്.

സുഹൃത്തേ,
കാണാതെ പോയവരുടെ കവിത
കടലിനു മുകളിൽ വീശുന്ന കാറ്റാണ്.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

 

LEAVE A REPLY

Please enter your comment!
Please enter your name here