(കവിത)
അനീഷ് പാറമ്പുഴ
ഒരു രോഗക്കാരിയെ
ആരേലും പ്രേമിക്കുമോ
പ്രേമിച്ചാല്‍ തന്നെ കെട്ടി
അവളില്‍ അങ്ങ് തങ്ങിനില്‍ക്കുമോ
എന്തോ എനിക്കിവളെ
പെരുത്തിഷ്ടമാണ്
ചുമച്ചു കുരച്ചു ആഞ്ഞു വലിച്ചു
കിതക്കുന്ന വലിവുകാരി
പുകവലിയന്മാര്‍ രാവിലെ തന്നെ
അവളെ പുകച്ചു എഴുന്നേല്‍പ്പിക്കും
വലിയ ചുമയിലേക്ക്
വലിവിലേക്ക് ബഹളത്തിലേക്ക്
അപ്പോള്‍ കണ്ടാലും
മിണ്ടാതെ മാറിപ്പോയേക്കും
സംസാരിച്ചു ശല്യം ചെയ്യാന്‍ വരില്ല
രാത്രിയില്‍ ഒരല്‍പ്പം ശമനം ലഭിക്കുമ്പോള്‍
പുതപ്പിലേക്കെന്നപോലെ
ഇരുട്ടില്‍ സര്‍വ്വവും ഉള്‍വലിച്ച്
നീ ഒന്ന് മയങ്ങും
ആ കിടപ്പ് കാണുമ്പോള്‍
ഞാന്‍ ഓര്‍ക്കും
എന്തൊരു ചന്തമാണിവള്‍ക്ക്
പ്രിയപ്പെട്ടവളേ നഗരമേ
നിന്നെ രാത്രിയില്‍, അതിരാവിലെ
എനിക്കെന്തിഷ്ടമാണെന്നേ…
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല
nys