കോഴിക്കോട്: പേരാമ്പ്ര ശ്രീരാഗം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മ്യൂസിക് ആന്റ് ആര്‍ട്ട്‌സ് കലാലയത്തിന്റെ ആഭിമുഖ്യത്തില്‍ ഏകദിന ലളിതസംഗീത പഠനക്യാമ്പ് സംഘടിപ്പിക്കുന്നു. പ്രശസ്ത സംഗീത സംവിധായകനായ പ്രേംകുമാര്‍ വടകര, പൂക്കാട് കലാലയം വൈസ് പ്രിന്‍സിപ്പളും സംഗീത അധ്യാപകനുമായ സുനില്‍ തിരുവങ്ങൂര്‍, ഗായകനും ശ്രീരാഗം സംഗീതാധ്യാപകനുമായ ശ്രീജിത്ത് കൃഷ്ണ ശ്രുതിലയം എന്നിവരുടെ നേതൃത്വത്തിലാണ് നവംബര്‍ 20ന് ശില്‍പശാല നടക്കുന്നത്. രാവിലെ 9 മണിയോടെ ‘ശ്രീരാഗ’ത്തില്‍ ആരംഭിക്കുന്ന ക്യാമ്പ് വിവിധ സെഷനുകളായാണ് നടക്കുന്നത്. പരിപാടിയുടെ സമാപന സമ്മേളനം വൈകിട്ട് 4 മണിക്ക് ഗാനരചയിതാവ് രമേഷ് കാവില്‍ ഉദ്ഘാടനം ചെയ്യും. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ നവംബര്‍ 17ന് മുന്‍പായി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
ഫോണ്‍: 9947582853, 9447445087