HomePROFILESരമേശ് കാവില്‍ - Ramesh Kavil

രമേശ് കാവില്‍ – Ramesh Kavil

Published on

spot_imgspot_img

അധ്യാപകന്‍, കവി, ഗാനരചയിതാവ്, പ്രഭാഷകന്‍
നടുവണ്ണൂർ, കോഴിക്കോട് 

കേരള സംഗീത നാടക അക്കാദമിയുടെ മികച്ച ഗാനരചയിതാവിനുളള പുരസ്കാരം മൂന്ന് തവണ ലഭിച്ച (2004,2007,2012) അനുഗ്രഹീത കലാകാരൻ. നൂറ്റമ്പതോളം നാടകങ്ങൾക്ക് ഗാനങ്ങളെഴുതിയ രമേശ്‌ കാവില്‍, നാടകരചയിതാവ് കൂടിയാണ്. ചലച്ചിത്രം, ലളിതഗാനം, ആൽബം തുടങ്ങിയ മേഖലകളിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം, ആയിരത്തിലധികം ഗാനങ്ങൾ ആകെ രചിച്ചിട്ടുണ്ട്.

പഠനവും വ്യക്തിജീവിതവും

പി. കുഞ്ഞിരാമന്‍ നായര്‍, ജാനകി അമ്മ എന്നിവരുടെ മകനായി കോഴിക്കോട് ജില്ലയിലെ നടുവണ്ണൂരിലെ കാവുന്തറ കാവിലില്‍ ജനനം. കാവുന്തറ എ. എല്‍. പി, കാരയാട് എ. യു. പി, കെ. പി. എം. എസ്. എം. എച് എസ് അരിക്കുളം എന്നിവിടങ്ങളില്‍ നിന്നായി സ്കൂള്‍ വിദ്യാഭ്യാസം. എസ്. എന്‍ കോളേജ് ചേളന്നൂരില്‍ നിന്ന് ഉപരിപഠനം. നിലവില്‍ ബിലാത്തികുളം ഗവ: യു. പി സ്കൂള്‍ അധ്യാപകനായി സേവനം അനുഷ്ടിക്കുന്നു.

പ്രധാന രചനകള്‍

 • എസ്. എസ്. എയും പൊതു വിദ്യാഭ്യാസ വകുപ്പും സംയുക്തമായി തയ്യാറാക്കിയ 2014 ലെ സ്ക്കൂള്‍ പ്രവേശനോത്സവ ഗാനത്തിന്‍റെ രചന നിര്‍വ്വഹിച്ചു.
 • സംസ്ഥാന സ്ക്കൂള്‍ യുവജനോത്സവങ്ങള്‍- സര്‍വ്വകലാശാല യുവജനോത്സവങ്ങള്‍- കേരളോത്സവങ്ങള്‍ തുടങ്ങിയവയില്‍ സംസ്ഥാനതലത്തില്‍ ഒന്നാം സമ്മാനത്തിനര്‍ഹമായ കഥാപ്രസംഗങ്ങള്‍, ലളിതഗാനങ്ങള്‍, ഏകാഭിനയങ്ങള്‍, നാടകങ്ങള്‍ എന്നിവയുടെ രചന നിര്‍വ്വഹിച്ചു.
 • വിവിധ വേദികളില്‍ അവതരിപ്പിച്ച 100 ഓളം കഥാപ്രസംഗങ്ങള്‍ രചിച്ചു.
 • ഗാന്ധിജിയും കുട്ടികളും എന്ന ആല്‍ബത്തിന്‍റെ രചനയും സംഗീതവും നിര്‍വ്വഹിച്ചു.
 • സ്റ്റില്‍ ക്യാമറയില്‍ ചിത്രീകരിച്ച ആദ്യ ആല്‍ബമായ ‘മായാമാധവ’ ത്തിന്‍റെ രചനയും സംഗീതവും നിര്‍വ്വഹിച്ചു.
 • എക്സൈസ് വകുപ്പിന്‍റെ ലഹരി വിരുദ്ധ ബോധവല്‍ക്കരണ സംഗീതശില്പം (വരല്ലേ ഈ വഴി ഇനിയും വരല്ലേ) സംസ്ഥാന വനിതാകമ്മീഷന്‍ നടത്തിയ സാംസ്കാരിക ജാഥ (പെണ്‍ പെരുമ) എന്നിവയുടെ ഗാനരചന നിര്‍വ്വഹിച്ചു.
 • കേരള സംഗീത നാടക അക്കാദമി മികച്ച ഗായകരായി പുരസ്കാരം നല്‍കി ആദരിച്ച വി.ടി മുരളി,ഗണേഷ് സുന്ദരം, അജയ്ഗോപാല്‍, ഗായികമാരായ ദലീമ, നിലമ്പൂര്‍ ശാന്തി, പ്രവീണ എന്നിവര്‍ ആലപിച്ച ഗാനങ്ങളുടെ രചനയും നിര്‍വ്വഹിച്ചു.
 • വിവിധ വിഷയങ്ങളെ അധികരിച്ച് SCERT യുടെ പാഠപുസ്തകങ്ങള്‍, അധ്യാപകസഹായികള്‍ എന്നിവയുടെ രചനാ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തു. 25 വര്‍ഷമായി അധ്യാപകനായി ജോലിചെയ്യുന്നു.
 • ദേശഭക്തിഗാനങ്ങള്‍ സമാഹരിച്ച് പുസ്തകം പ്രസിദ്ധീകരിച്ചു.
 • 2014ല്‍ പാലക്കാട്ട് നടന്ന സ്കൂള്‍ കലോത്സവത്തിലും 2015ല്‍ കോഴിക്കോട്ട് നടന്ന സംസ്ഥാന സ്ക്കൂള്‍ കലോത്സവത്തിലും സ്വാഗത ഗാനം- മംഗള ഗാനം എന്നിവയുടെ രചന നിര്‍വ്വഹിച്ചു.
 • കേരള സാംസ്കാരിക വകുപ്പിന്‍റെ കീഴിലുളള വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക സമിതിയുടെ സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്നു.

പുസ്തകങ്ങള്‍

ചന്ദനവീണ (ഗാനങ്ങളുടെ ആത്മാവിഷ്കാരം) 

സ്വപ്നഗൃഹം (കവിതാ സമാഹാരം)

 മാഷ് (വിദ്യാലയ കഥകള്‍)

മഴവരമ്പത്ത് (കൊച്ചുകവിതകള്‍) 

സിനിമ (ഗാനരചന)

ഒരു ബ്ലാക്ക് & വൈറ്റ് കുടുംബം

ഡ്യൂപ്ലിക്കറ്റ്

മാണിക്യക്കല്ല്

പേടിത്തൊണ്ടന്‍

മൈഗോഡ്
(തുടങ്ങി 10 ഓളം ചലചിത്രങ്ങള്‍ക്ക് ഗാനരചന നിര്‍വ്വഹിച്ചു)

പുരസ്കാരങ്ങള്‍

മികച്ച ഗാനരചയിതാവിനുളള അടൂര്‍ഭാസി ഫൗണ്ടേഷന്‍ & കള്‍ച്ചറല്‍ സെന്‍റര്‍ അവാര്‍ഡ് (2011),

എസ്. എല്‍ പുരം സാംസ്കാരസമിതി പുരസ്കാരം (2011)

കാമ്പിശേരി കരുണാകരന്‍ സ്മാരക സമിതി പുരസ്ക്കാരം(2013)

ലോഹിതദാസ് സ്മാരക സമിതി പുരസ്കാരം(2013)

തിലകന്‍ സ്മാരകസമിതി പുരസ്കാരം(2015)

മലബാര്‍ ടെലിവിഷന്‍ ചേംബര്‍ പുരസ്കാരം

എം.സി.വി ടെലിവിഷന്‍ പുരസ്കാരം

എ.കെ.ജി സ്മാരക സമിതി പുരസ്കാരം

പ്രിയദര്‍ശിനി സ്മാരക സമിതിപുരസ്കാരം ഉള്‍പ്പെടെ 50 ഓളം സംസ്ഥാനതല പുരസ്കാരങ്ങള്‍ ലഭിച്ചു

വിദ്യാരംഗം കലാസാഹിത്യ വേദി സംഘടിപ്പിച്ച അധ്യാപകര്‍ക്കുളള കവിയരങ്ങ് മത്സരത്തില്‍ സംസ്ഥാന തലത്തില്‍ ഒന്നാം സ്ഥാനം (2012)

[siteorigin_widget class=”WP_Widget_Media_Video”][/siteorigin_widget]

Ramesh Kavil
Teacher, Poet, Lyricist, Orator

Ramesh Kavil is a blessed artist, who has honored three times with the Best lyricist award by Kerala Sangeetha Nataka Akademi (2004, 2007, 2012). He has composed songs for more than 150 dramas. In addition, he writes scripts for drama. Ramesh Kavil has marked his own space in the areas like cinema, light music, album etc. In an aggregate, he has composed more than 1500 songs.

Education and Personal Life 

Ramesh Kavil, born as the son of P. Kunjiraman Nair and Janaki Amma, at Kavanthura Kavil, Nadavunnur, Kozhikode district. Earned his school education from Kavunthara ALP, Karayad AUP and KPMSM HS Arikkulam. Graduated from SN College Chelannur. At present,  he is working as teacher at Govt. UP School, Bilathikulam.

Major Works

 • Wrote the title song of Kerala School Praveshanolsavam, 2014, a joint venture of S S A and General Education Department of Kerala.
 • He has written several first prize winning Recitations, Light Music, Mono-acts and Dramas at State School Arts Fests, University Arts Fests and Keralotsavams.
 • Composed more than 100 recitations, which has performed in various stages.
 • He has composed album named ‘Gandhijiyum Kuttyolum’. Himself did the music direction.
 • Written and music directed the first album made with the still camera, named ‘Mayamadhavam’
 • He has written a musical drama, named ‘Varalle ee vazhi varalle’, as a part as Anti Drug Awareness campaign of Excise Department.
 • His lyrics for the cultural rally of Women’s Commission, Named Pen Peruma was highly admired.
 • The songs composed by Ramesh Kavil, were sung by award winning singers such as V. T Murali, Ganesh Sundharam, Ajay Gopal, Daleema, Nilambur Shanthi, Praveena etc.
 • Took part in the preparation of textbooks and teacher’s guide by SCERT.
 • He has been active in teaching field for 25 years.
 • He has collected and published patriotic songs.
 • He wrote the welcome song and hymns for State School Arts Festivals (2014 -Palakkad and 2015 Kozhikkode)
 • Currently, Ramesh Kavil is the Secretary of The Vaikkom Muhammed Basheer Smaraka Samithi, under the Department of Cultural Affairs, Kerala State.

Books

Chandana Veena (Portrayal of Songs)
Swapna Griham (Poetry Collections)
Mash (School Stories)
Mazha Varambath (Haiku Poems)

Cinema (Lyrics)

Oru Black and White Kudumbam
Duplicate
Manikyakkallu
Pedithondan
My God
(Total 10 Movies)

Awards and Recognition

Adoor Bhasi Foundation & Cultural Centre Award (2011)
S L Puram Samskarika Samiti Award (2013)
Kambisseri Karunakaran Smaraka Samiti Award (2013)
Lohita Das Smaraka Samiti Award (2013)
Thilakan Smaraka Samiti Award(2015)
Malabar Television Chamber Award
M C V Television Chamber Award
A K G Smaraka Samiti Award
Priyadarshini Samiti Award
Won first prize for the state level versification conducted by Vidyarangam Kala Sahitya Vedi for teachers in 2012.

Reach out at:

Peedikandimeethal
P O Kavil, Naduvannur
Kozhikode – 673614
Mobile: 8547378220, 9037463938
Facebook ID: www.facebook.com/ramesh.kavil.3

[siteorigin_widget class=”WP_Widget_Media_Video”][/siteorigin_widget]
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...