‘ദി വേര്‍ഡ്‌സ്മിത്ത്സിന്‍റെ ‘ നവംബര്‍ മീറ്റപ്

0
448

കോഴിക്കോട്: ദി വേര്‍ഡ്‌സ്മിത്ത്സ് ക്ലബ് കോഴിക്കോട് ചാപ്റ്ററിന്റെ നവംബര്‍ മാസത്തെ മീറ്റപ് സംഘടിപ്പിക്കുന്നു. മിംസ് ഹോസ്പിറ്റലിന് സമീപത്തെ ഗാര്‍നെറ്റ് റസ്റ്റോറന്റില്‍ വെച്ച്, നവംബര്‍ 17ന് വൈകിട്ട് 3 മുതല്‍ 6 മണി വരെയാണ് പരിപാടി നടത്തുന്നത്. ഈ മാസം നടത്തുന്ന മീറ്റപില്‍ ‘സ്‌ട്രൈന്‍ജെര്‍’ എന്ന വിഷയത്തില്‍ ക്ലബ് അംഗങ്ങളുടെ പ്രസന്റേഷന്‍, സ്റ്റോറി ടെല്ലിങ്, റിവ്യൂ എന്നിവ നടക്കും. കൂടാതെ പുസ്തകം പ്രകാശനം ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ടി ‘എഫക്ടീവ് സെല്‍ഫ് പബ്ലിഷിങ്’ എന്ന വിഷയത്തില്‍ പ്രമുഖ മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനും ക്രിയേറ്റിഫ് പബ്ലിക്കേഷന്‍സ് എഡിറ്റിംഗ് പാര്‍ട്ണറുമായ വി ബി രാജന്‍ സെമിനാറും നടത്തുന്നു. പരിപാടിയില്‍ പങ്കാളിയാവാന്‍ https://goo.gl/forms/ge1phDBQgPV3j0UH2 എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here