Homeസാഹിത്യം

സാഹിത്യം

കൊല്ലപ്പെടുമ്പോൾ

കൃഷ്ണേന്ദു പി കുമാർനന്നേ ആൾത്തിരക്കുള്ള വഴിയിലാണ് ഞാന്‍ അയാളെ കണ്ടത്. ഒറ്റക്കായിരുന്നില്ല; എന്നിട്ടും!നടന്നു തഴമ്പിച്ച ആ കാലുകളിൽ ഏതോ രാജ്യത്തിന്റെ ഭൂപടം കാണാം!പിന്നെയാണ്, ഒലിച്ചിറങ്ങിയ ചോരച്ചുവപ്പു- വന്നെൻ്റെ ചെരുപ്പിനടിയിൽ പരന്നത്!ചുറ്റിലും അഴുക്ക് പിടിച്ച ഏതോ സ്വാതന്ത്ര്യത്തിന്റെ ദുര്‍ഗന്ധം!ഒന്നടുത്തെത്തി നോക്കിയപ്പോള്‍ എപ്പോഴോ കണ്ടു മറഞ്ഞ ഒരു മുഖം ഓര്‍മ്മവന്നു!മുന്നോട്ടടുത്തപ്പോൾ ചില്ലുപൊട്ടിയ വട്ടക്കണ്ണടയെൻ്റെ കാലില്‍ത്തട്ടി!കൈയിൽ നിന്നും തെറിച്ചുപോയ ആ ഊന്നുവടി ദൂരെമാറി കിടപ്പുണ്ട്!മുഖത്ത് നോക്കിയപ്പോള്‍ അയാള്‍ക്ക് ഗാന്ധിയുടെ ഛായയായിരുന്നു!ഗോഡ്സെമാർ ജീവിച്ചിരിക്കുമ്പോൾ കൊല്ലുക എളുപ്പമാണ്; കൊല്ലപ്പെടുകയും..!ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം: (ഫോട്ടോയും ഫോണ്‍...

സുധാകർ മംഗളോദയത്തിന് ആദരാഞ്ജലി നേരുന്നു

രമേഷ് പെരുമ്പിലാവ്എന്നെയൊരു വായനക്കാരനാക്കിയതിൽ കഥകളും നോവലുകളും ഇഷ്ടപ്പെടാൻ കാരണക്കാരനാക്കിയതിൽ വലിയ പങ്കു വഹിച്ച എഴുത്തുകാരൻ. പ്രൈമറി സ്കൂൾ കാലഘട്ടം മുതൽ മംഗളത്തിലും മനോരമയിലും തുടരൻ നോവലുകൾ വായിച്ച് ശീലിക്കാൻ കാരണം സുധാകർ മംഗളോദയം,...

അഞ്ചാമത് KLF ന് വർണാഭമായ തുടക്കം

കോഴിക്കോട്: സംവാദങ്ങളുടേയും ആശയങ്ങളുടെയും നാലുപകലിരവുകള്‍ക്ക് കോഴിക്കോട് കടപ്പുറത്ത് തുടക്കമായി. അഞ്ചാമത് കേരള സാഹിത്യോത്സവം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.ആശയത്തെ ആയുധം കൊണ്ട് നേരിടുന്നത് അസഹിഷ്ണുതയുടെയും വിദ്വേഷത്തിന്റെയും മാര്‍ഗ്ഗമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംവാദത്തിലൂടെ മാത്രമേ...

ശൂന്യതയിലേക്കുള്ള നടവഴിയിൽ തണൽ മരങ്ങളില്ല

ടി.സി.വി. സതീശൻശൂന്യതയിലേക്കുള്ള നടവഴിയിൽ തണൽ മരങ്ങളില്ല തൊള്ള നിറയ്ക്കാൻ ഒരിറക്കു വെള്ളവുമില്ലവരണ്ട കിണർ ഉരുകുന്ന ആകാശം വെളിച്ചം ഇരുളായി, ഇരുളിന്റെ ആഴമളക്കാൻ ഒരു മിന്നാമിന്നി പോലുമില്ലവെട്ടിവീഴ്ത്തിയപ്പോൾ നിങ്ങൾ കൊണ്ടുപോയത് വെറും തണലല്ല, ഞങ്ങളുടെ ജീവവായുവിനെ, കുടിനീരിനെ കൊടുത്ത് ഉരുകുന്ന ഉള്ളിനെ കടമെടുത്തപ്പോൾ പറഞ്ഞതു, വികസനത്തിന്റെ വിമാനമിറങ്ങുമെന്ന്അച്ഛന്റെ അസ്ഥിത്തറയിൽ വാടിയുണങ്ങും തുളസിക്ക് ഇറ്റുദാഹജലത്തിനായ്‌ കുപ്പിനീട്ടി കാത്തിരിക്കുന്നു നാം വിപ്ലവം വിപ്ലവമെന്നു...

ശങ്കേഴ്സ് ഇന്റര്‍നാഷനല്‍ ചിൽഡ്രൻസ് കോമ്പറ്റീഷന്‍

കലയിലോ സാഹിത്യത്തിലോ അഭിരുചിയുള്ള കുട്ടികള്‍ക്കുവേണ്ടി ന്യൂഡല്‍ഹിയിലെ ചിൽഡ്രൻസ് ബുക്സ് ട്രസ്റ്റ്‌ ഒരുക്കുന്ന അന്താരാഷ്ട്രമത്സരമാണ്‌ ‘ശങ്കേഴ്സ് ഇന്റര്‍നാഷനല്‍ ചിൽഡ്രൻസ് കോമ്പറ്റീഷന്‍’. 2003 ജനുവരി 1- നോ അതിനുശേഷമോ ജനിച്ച കുട്ടികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. 2018-ല്‍...

വെളിച്ചത്തിലേക്ക് തിരിച്ചു നിർത്തിയവന്

സ്മിത ഗിരീഷ്തമ്പുരാനേ.... ഇരുട്ടറകളുടെ ഇടുക്കങ്ങളിൽ നിന്നും, കൈപിടിച്ചിറക്കി, സൂര്യനു നേരേ നീയെന്നെ- തിരിച്ചു നിറുത്തിയപ്പോൾ എന്റെ കണ്ണുകൾക്ക് വെളിച്ചം വഴങ്ങുന്നേയുണ്ടായിരുന്നില്ല.... എങ്കിലും, തമ്പുരാനേ... നിന്റെ കണ്ണുകളുടെ തണലിലേക്ക് ചേർന്നു നിന്നു കൊണ്ടു ഒരു നിമിഷം കറക്കം നിലച്ച പോലെ തോന്നിച്ച ഭൂമിയിലേക്ക് ഞാൻ കാലുറപ്പിച്ചു വെച്ചു.... ! തമ്പുരാനേ, മുതുകിൽ തീമുദ്ര പതിപ്പിക്കപ്പെട്ടൊരു അടിമപ്പെണ്ണായിരുന്നു ഞാൻ... ഒരു...

പാപിയുടെ മുഖം

നിസാം ചാവക്കാട്ചുവപ്പ് വറ്റിപ്പോയപ്പോള്‍ ഇരുണ്ട് പോയ ഒരു മാനമുണ്ട് പാപിയുടെ മുഖത്ത് പൊറുക്കലിന്റെ അമ്പിളിയൊളിയെ കാത്തിരുന്ന് പാപ ഭാരത്താല്‍ പേടിയുടെ വിയര്‍പ്പില്‍ ചോരപ്പൊടി ഇറ്റിവീണ് അനുനിമിഷം കരുവാളിക്കുന്ന മുഖം. വിയര്‍ക്കാന്‍ ഉള്ളില്‍ നീരുപോലുമില്ലാത്ത മുഖം. ഒറ്റുകൊടുത്ത സംസ്‌കാരത്തിലേക്ക് തിരികെ നടക്കുന്നതെങ്ങനെയെന്ന് ആലോചിക്കുന്ന മുഖം. നോട്ടങ്ങളുടെ അഗ്രബിന്ദുവെന്ന ശിക്ഷയുടെ കൊടൂരതയില്‍ നിന്ന് തൂവാലകൊണ്ട് മറച്ചുവെക്കുകയാണ് ഈ മുഖത്തെ കഴുത്ത്...

എങ്ങനെ മായ്ച്ചു കളയും ഒരാൾ വന്ന് പോയതിന്റെ അടയാളങ്ങൾ

രഗില സജിഒരാൾ വന്ന് പോയതിന്റെ അടയാളങ്ങൾ എങ്ങിനെയാണ് മായ്ച്ച് കളയുക.വർത്തമാനത്തിന്നിടെ കൊഴിഞ്ഞു വീണ മുടി പെറുക്കിക്കളഞ്ഞു. ചായക്കോപ്പയിലൊട്ടിയ നിന്റെ ചുണ്ട് തുടച്ചു നീക്കി. കിടക്ക വിരിയിലെ മണം കുടഞ്ഞിട്ടു . നീ മറിച്ചു നോക്കിയ പുസ്തകത്തിലെ നിന്റെ വിരലുകൾ മടക്കി വച്ചു. നീ പാകം ചെയ്ത...

കവിയെവിടെ

ഉനൈസ് വട്ടപ്പറമ്പൻമേശപ്പുറത്ത് പേന മരവിച്ചിരിക്കുകയാണ്.. മഷിയെല്ലാം ആരോ തട്ടിമറിച്ചിട്ടിട്ടുണ്ട്.. നീരുവറ്റിയ ഒരു പുഴയെ ഓർമ്മിപ്പിക്കും വിധം അവ ഉണങ്ങിപ്പോയിരിക്കുന്നു..ഇപ്പോളയാൾ മഴ നനയാറില്ല.. കുന്നിൻ ചെരുവിലേക്കും നദിക്കരയിലേക്കും വരാറില്ല.. മാവിൻ കൊമ്പിലെ ഇണക്കിളികളെയും പാടെ മറന്നിരിക്കുന്നു..കുറച്ച് നാളായ് കവിഹൃദയം ചത്തിരിപ്പാണ്.. ചിന്തകൾ വേരിറങ്ങാൻ പ്രയാസപ്പെടുന്നു..അയാൾ എഴുതിയിരുന്ന ചുവരുകളെ കടലാസ് കഷ്ണങ്ങളെ ചിതല് മോഷ്ടിക്കുകയാണ്..ഇനി നിങ്ങൾ മലമുകളിലേക്ക് ചെല്ലണം.. താഴെ പ്രകൃതിയുടെ അനന്തതയിലേക്ക് നോക്കി കൂവി വിളിക്കണം.. നദിക്കരയിലേക്ക് ചെല്ലണം അടിത്തട്ടിലൊന്ന് മുങ്ങിനിവരണം..പതിയെ കാറ്റ് വീശിതുടങ്ങുമ്പോൾ നിങ്ങൾക്കൊരശരീരി കേൾക്കാം.. കാതോർക്കുക പ്രകൃതിയുടെ കവിതയാണത്..ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) 8086451835 (WhatsApp)

മരണത്തിലേക്കൊരു മണൽ ദൂരം

ഷബീർ രാരങ്ങോത്ത്എല്ലാവരും കരയുകയായിരുന്നുമരണവെപ്രാളം കൺപോളകൾക്കിടയിലൂടെ വെളിവാകുന്നുണ്ട്ആരോ പറഞ്ഞു, മരിച്ചിട്ടില്ല, അല്പം കൂടിയുണ്ട്.തിടുക്കപ്പെട്ട് അയാൾ മണൽദൂരം കുറക്കാൻ തുടങ്ങിആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം: 8086451835 (WhatsApp) editor@athmaonline.in
spot_imgspot_img