Homeസാഹിത്യം
സാഹിത്യം
പ്രണയത്തിലിടം പിടിച്ചവൾ
കൃഷ്ണേന്ദു പി കുമാര്‍പ്രണയത്തിലിടം
പിടിച്ചൊരുവളെ
പെട്ടെന്നറിയാം!കണ്ട മാത്രയില്‍
കണ്ണിമകളിൽ
കാഴ്‌ച മറയ്ക്കുന്ന
വിരുതവൾക്കറിയാം!ചോപ്പുമേഞ്ഞ
ചുണ്ടിൽ, പൂത്ത
മാമ്പൂകണക്കെ
പടർന്ന ചുംബന-
ച്ചൂടാറ്റാനറിയാം!ഉടൽ ചേര്‍ത്തു
തുന്നുന്ന കരവലയം
ഭേദിച്ചൊരുവേള
മാറിനിൽക്കാനറിയാം!ഇളകിയാട്ടങ്ങളില്ലാത്തൊ-
രൊറ്റമരക്കാട് പൂക്കുന്ന
ഗന്ധമൊതുക്കും
വേലയറിയാം!പറഞ്ഞതത്രയും
പ്രണയിക്കുന്നവളെ
കുറിച്ചല്ല; പ്രണയത്തിലിടം
പിടിച്ചൊരുവളെ
കുറിച്ചാണ്!ഹൃദയം മാറ്റിയവിടെ
അപകടകരമാം
വിധം തലച്ചോറ്
ഘടിപ്പിച്ചൊരുവളെ
കുറിച്ച്!!ചിത്രീകരണം: സുബേഷ് പത്മനാഭന്‍ ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
(ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
8086451835 (WhatsApp)
nidhinvn@athmaonline.in
ഹൃദയരക്തം
ബിപിനുഹൃദയരക്തം
കൊണ്ടാണോ
ഇതെഴുതിയതെന്ന്
സുഹൃത്ത് ചോദിച്ചു.അപ്പോഴാണ്
ഞാനെന്റെ കവിത
രുചിച്ചു നോക്കിയത്.ചോരയുടെഉപ്പുരസം
നാവിലറിഞ്ഞു
പക്ഷേ...
പനിനീർപ്പൂക്കളുടെ
ഗന്ധമായിരുന്നു
മനസ്സിലറിഞ്ഞത്!ആരെയാണ്
ഞാനിതേൽപ്പിക്കുക?രക്തസാക്ഷി സ്മരണകൾ
കുളിർ മഞ്ഞായി പെയ്തു
വീഴുന്ന തെരുവിൽ
സഖാക്കളുണ്ട്ഏതു ദുർഘട വീഥിയിലും
കൈത്താങ്ങായ്
കൂടെയുണ്ട് കൂട്ടുകാർഅറിയാതെ വരച്ചുവെച്ച ജീവിത തോന്ന്യാക്ഷരങ്ങൾ
മായ്ക്കുന്ന ടീച്ചറായി
പ്രിയതമയുണ്ടെപ്പോഴുംകാലങ്ങൾക്കുമപ്പുറത്ത്
ഇടവഴിയോരത്ത്
വഴിക്കണ്ണുമായ്
കാത്തു നിന്നവൾഅറിയാദൂരത്തെ
തടവറക്കൂട്ടിലൊരു
നോവുന്ന ഓർമ്മദൈവമേ
ഇതെന്റെ ഹൃദയ
രക്തം കൊണ്ട്
ഞാൻ കുറിച്ചതാണ്ആരെയാണ്
ഞാനിതേൽപ്പിക്കുക....?ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
(ഫോട്ടോയും...
ത്യാഗത്തിന്റെ മനുഷ്യ ഗന്ധം പേറുന്ന ഇരു ചിത്രങ്ങൾ
(പുസ്തകപരിചയം)തസ്‌ലീം പെരുമ്പാവൂർഅടിമ കച്ചവടത്തിന്റെയും മനുഷ്യ ക്രൂരതകളുടെയും ഏറെ കഥകൾ പേറുന്ന ഭൂവിടങ്ങളാണ് ആഫ്രിക്കയും ആൻഡമാനും. സമാനതകളില്ലാത്ത യാതനകളുടെയും ക്രൂരതകളുടെയും ചരിത്രം പേറുന്ന രണ്ട് ദേശങ്ങളിലെ യാത്രാനുഭവത്തെ ഒരേ
കോണിൽ കോർത്തി വായനക്കാർക്ക് മുന്നിൽ വിസ്മയം...
നീയില്ലാത്ത നേരം
സാറാ ജെസിൻ വർഗീസ്വീടുവിട്ടിറങ്ങിയ ഒരമ്മയെ പോലെയാണ്
നീയടുത്തില്ലാത്ത നേരങ്ങളിൽ എന്റെ മനസ്സ്.മോട്ടോർ ഓണാക്കിയിരുന്നോ,
ഗ്യാസ് സിലിണ്ടർ ഓഫാക്കിയോ,
വാതിലുകൾ അടച്ചിരുന്നോ-
യെന്നൊക്കെ ആധിയോടെ ഓർക്കുന്ന പോലെ,ഓടിയെത്തിനോക്കാനും കഴിയാതെ
ഒരു ദീർഘദൂര ബസ്സിന്റെ
മൂന്നാൾ സീറ്റിലെ
നടക്കുക്കിരിക്കുന്ന പോലെ ശ്വാസം മുട്ടും.തിരികെയെത്തി വീടിന്റെ താഴ്ത്തുറന്ന്,
ധൃതിയിലക്കത്ത്...
മാതൃഭൂമി കഥാപുരസ്കാരം; ആദ്യമെത്തിയ കഥകൾ ചേർത്ത് ‘ലിറ്റ്മോസ്ഫിയര്‍’ പുസ്തകമിറക്കുന്നു
മാതൃഭൂമി കഥാപുരസ്കാര മത്സരത്തിൽ ആദ്യമെത്തിയ കഥകൾ ചേർത്ത് 'ലിറ്റ്മോസ്ഫിയർ' പുസ്തകം പുറത്തിറക്കുന്നു. തൃശൂര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സ്വതന്ത്ര പ്രസിദ്ധീകരണ കൂട്ടായ്മയാണ് 'ലിറ്റ്മോസ്ഫിയര്‍' (litmosphere.in). അവസാനറൗണ്ടിലെത്തിയ പത്ത് കഥകളിലെ എട്ട് കഥകള്‍ ചേര്‍ത്താണ് പുസ്തകമിറക്കാന്‍ ഒരുങ്ങുന്നത്.മാതൃഭൂമി പുരസ്‌കാരത്തിനയച്ച കഥകളില്‍...
തുമ്പിയാവുമ്പോൾ
ഷാലു ജോമോൻചെടിത്തലപ്പുകളിലോ
പൂവിതളുകളിലോ
മുറ്റത്തു വലിച്ച് കെട്ടിയ അയയിലോ ഇരിക്കുന്ന തുമ്പിയെ മൃദുവായൊന്ന്
തൊട്ട് നോക്കണം.
സംവേദനങ്ങളുടെ
ഉൾക്കിടിലത്താൽ
ഒന്നു പറന്നുയർന്നിട്ട്
ഇരിപ്പിടത്തിലേക്ക്
തന്നെയവ പറന്നിറങ്ങും!തീരെ നേർത്തുപോയ
സ്വപ്നങ്ങൾ കൊണ്ട്
നിർമിച്ചതിനാലാവും
തുമ്പികളുടെ ചിറകിലെ ഞരമ്പുകളെല്ലാം
ഇങ്ങനെ തെളിഞ്ഞു കാണുന്നത്!അതിലൂടെ നോക്കുമ്പോൾ
നിന്റെ ഹൃദയച്ചുവപ്പിനും
എന്റെ നീലാകാശത്തിനും
എന്തൊരു തെളിമയാണ്!തുമ്പികളുടെ കണ്ണുകളേക്കാളും,
ഉടലിനേക്കാളും
ഭംഗി
ചിറകുകൾക്കാണന്നുറപ്പിച്ചപ്പോഴാണ്
അദൃശ്യമായിപ്പോയ
എന്റെ ഉടൽപാർശ്വങ്ങളിൽ
രണ്ട് ചിറകുകൾ
ഉരുവായി...
ഞാനിന്ന്
ബിന്ദുബാബുപൂക്കാൻ മറന്ന
പാരിജാതവും...
തളിർക്കാൻ മടിക്കും
തേൻമാവും...വിടരാത്ത മുല്ലയും
നിറം മങ്ങിയ
ചെമ്പനീർപ്പൂക്കളും
എന്റെ സ്വപ്നങ്ങളിലേക്ക്
ചേക്കേറിത്തുടങ്ങി....പാട്ടു മറന്ന ഒറ്റമൈന
തലയ്ക്കു ചുറ്റും
വട്ടമിടുന്നു....താളം പിഴച്ച
രാപ്പാടിതൻ ഗീതം
കാതുകളെ
നിറയ്ക്കുന്നു...ലക്ഷ്യം മറന്നൊരു
പത്തേമാരി
കറുത്ത കൊടിയേന്തി
എനിക്കു നേരെ
കൈനീട്ടി ഒഴുകി വരുന്നു..കടിഞ്ഞാൺ
കൈവിട്ടുപോയൊരുള്ളവുമായെ-
ത്തിപ്പിടിക്കട്ടെ
ഞാനെന്റെ പത്തേമാരിയെ...
...ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും...
പ്രബന്ധരചനാ മത്സരം
ബാലവേല വിരുദ്ധ ദിനത്തിന്റെ ഭാഗമായി ജൂണ് 12ന് കണ്ണൂർ ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി ഹൈസ്കൂള്‍, ഹയര്‍ സെക്കണ്ടറി, കോളേജ് തലത്തിലുള്ള വിദ്യാര്‍ത്ഥികള്‍ക്കായി പ്രബന്ധരചനാ മത്സരം നടത്തുന്നു. ബാലവേല വിരുദ്ധത പ്രമേയമാക്കി മലയാളത്തിലാണ്...
സച്ചിനൊപ്പം ഭവ്യക്ക് വേണ്ടി
ക്യാൻസർ ബാധിച്ചു ചികിത്സയിൽ കഴിയുന്ന ഭവ്യയുടെ ചികിത്സാ സഹായത്തിനായി 'വേരുകൾ എഴുതുന്നത്' എന്ന ബുക്ക് വിറ്റു കിട്ടുന്നതിൽ നിന്ന് ഒരു ഭാഗം നൽകാൻ പുസ്തകത്തിന്റെ പ്രസാധകർ 3000 ബിസി തയ്യാറായി. 250 രൂപ...
ബി സോണ്‍ കലോത്സവം തിയ്യതിയിൽ മാറ്റം
വടകര: വേദി, സംഘാടക സമിതി എന്നിവയില്‍ വിദ്യാര്‍ഥി സംഘടനകള്‍ തമ്മില്‍ തര്‍ക്കങ്ങള്‍ നില നിന്നിരുന്ന ബി സോണ്‍ കലോത്സവം തിയ്യതിയിൽ മാറ്റം. നേരത്തെ നിശ്ചയിച്ചത് ഫെബ്രവരി 3 ശനി മുതല്‍ നടക്കും എന്നായിരുന്നു....


